സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാനാണ് ; പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആ സിനിമ ചെയ്തത്; ദിവ്യ ഉണ്ണി പറയുന്നു !
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകള്‍ ദിവ്യാ ഉണ്ണി സ്വന്തമാക്കിയിട്ടുണ്ട് . മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഇഷ്ടനായകനായ മോഹൻലാലിനെക്കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഇഷ്ട നായകനെക്കുറിച്ച് ദിവ്യ സംസാരിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ താൻ മോഹൻലാൽ ഫാനാണ്. അദ്ദേഹത്തെ ഇഷ്ടമില്ലാത്ത ആരാണുള്ളത്.
മോഹൻലാലിൻ്‍റെ നായികയായെത്തിയത് വർണപകിട്ടിലാണ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആ സിനിമ ചെയ്തത്. സിനിമയുടെ കഥ പറഞ്ഞതിനൊപ്പം ചിത്രത്തിലെപാട്ട് കൂടി കേട്ടപ്പോൾ താൻ ഫ്ലാറ്റായെന്നും ദിവ്യ പറയുന്നുണ്ട്. തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു വർണപകിട്ട് നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സഹോദരിയായി താൻ അഭിനയിച്ചിട്ടുണ്ടുണ്ടെങ്കിലും വർണപകിട്ടിലാണ് നായികയായെത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
