Connect with us

റോബിന്റെ വക ആരതിയ്ക്ക് ചല‍‍ഞ്ച്; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ !

TV Shows

റോബിന്റെ വക ആരതിയ്ക്ക് ചല‍‍ഞ്ച്; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ !

റോബിന്റെ വക ആരതിയ്ക്ക് ചല‍‍ഞ്ച്; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ !

സോഷ്യൽ മീഡിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളാണ് റോബിന്റേതും ആരതിയുടെയും .
റോബിനും ആരതി പൊടിയും ഒരുമിച്ചെത്തുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലാവാറുണ്ട്. ഇവർ ഒരുമിച്ച് എത്തുന്ന വീഡിയോകൾ ഇരും കൈനീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത് . കുറച്ച് ദിവസങ്ങളായി റോബിൻ വീഡിയോസ് ഇടുന്നത് കുറവായിരുന്നു. ഇതിന് പിന്നാലെ ആരാധകർ ചോദ്യവുമായി എത്തി. ആരതിയുടെ പോസ്റ്റുകളിൽ റോബിനെവിടെയെന്ന് ആരാധകർ ചോദിച്ചുതുടങ്ങി.

ഇതോടെ റോബിൻ ഒരു ചെറിയ വീഡിയോ പോസ്റ്റ് ചെയ്തു. വളരെ ഫൺ ആയിട്ടുള്ള വീഡിയോ ആണ് റോബിൻ പോസ്റ്റ് ചെയ്തതത്. ഇതോടെ റോബിന്റെ ആരാധകർ ഹാപ്പിയായി. എന്നാൽ ഇപ്പോൾ ആരതിയുമായി ചേർന്ന് മറ്റൊരു വീഡിയോയുമായി റോബിൻ എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് എത്തിയതോടെ ആരാധകർ ആവേശത്തിലാണ്.

രസകരമായൊരു വീഡിയോ ആണ് റോബിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരതിക്ക് ഒരു ചലഞ്ച് കൊടുക്കുന്നതാണ് വീഡിയോ. ചെറിയൊരു ചല‍‍ഞ്ച് ..ഞാൻ പറയുന്നത് പോലെ പറയാൻ പറ്റുമോ എന്ന് റോബിൻ ആരതിയോട് ചോദിക്കുന്നു..ആ എന്ന് ആരതി പറയുന്നു. എന്തരപ്പി സുഖങ്ങളൊക്കെ തന്നേ..വെള്ളങ്ങളൊക്കെ കുടിച്ചോ എന്ന് റോബിൻ പറയുന്നു. എന്നാൽ ആരതിക്ക് അത് പറയാനാവുന്നില്ല. വേറെ എന്തെങ്കിലും പറ എന്നാണ് ആരതി പറയുന്നത്. എന്നാൽ ആരതി തൃശൂർ ഭാഷയിൽ എന്തെങ്കുലും പറയൂ എന്ന് റോബിൻ പറയുന്നു. എന്നാൽ ആരതി ഒന്നും മിണ്ടുന്നില്ല. ഇതോടെ കൊച്ച് ഇപ്പോഴും ഒന്നും മിണ്ടുന്നില്ലല്ലോ ഇന്റർവ്യൂവിലേത് പോലെ തന്നെ എന്ന് റോബിൻ പറയുന്നു.

റോബിനും ആരതിയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയിൽ നടക്കും. റോബിൻ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ദിൽഷയുമായുള്ള വിവാദം കത്തിനിൽക്കുമ്പോഴായിരുന്നു റോബിൻ താൻ ആരതിയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം പറഞ്ഞത്. ഇതോടെ ചിത്രത്തിൽ ആരതിയായി. ബി​ഗ്ബോസിൽ ഉണ്ടാവുന്ന സമയത്ത് റോബിൻ ദിൽഷയോട് പ്രണയം തുറന്നുപറഞ്ഞിരുന്നു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു ദിൽഷ പറഞ്ഞത്. പിന്നീട് ഇവർ നല്ല സുഹൃത്തുക്കളായിരുന്നു.

എന്നാൽ, റോബിൻ ബി​ഗ്ബോസിൽ നിന്ന് പുറത്തായതോടെ ചിത്രം മാറി. പുറത്തുവന്ന ശേഷവും റോബിൻ ദിൽഷയോടുള്ള പ്രണയം പറഞ്ഞിരുന്നു. ദിൽഷയെ ജയിപ്പിക്കണമെന്ന് റോബിൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ ദിൽഷ ബി​ഗ്ബോസ് വിന്നറായി. രോബിന്റെ വോട്ടുകൊണ്ടാണ് ദിൽഷ ജയിച്ചതെന്ന് വ്യാപകമായി വിമർശനം വന്നു. ഇതിനിടയിൽ തന്നെ ബ്ലെസ്ലിയുടേയും ദുൽഷയുടേയും ഒരു വീഡിയോ റോബിൻ പുറത്തുവിട്ടിരുന്നു. പിന്നീട് താൻ ചെയ്തത് തെറ്റായിപ്പോയെന്ന് റോബിൻ പറഞ്ഞിരുന്നു

More in TV Shows

Trending

Recent

To Top