Connect with us

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു, സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല; വേദനയോടെ ചിത്രയും ജി വേണു​ഗോപാലും

Malayalam

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു, സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല; വേദനയോടെ ചിത്രയും ജി വേണു​ഗോപാലും

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു, സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല; വേദനയോടെ ചിത്രയും ജി വേണു​ഗോപാലും

സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരന്‍ സിനിമയിലെത്തുന്നത്. 50 ഓളം സീരിയലുകള്‍ക്കും ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ 40 ഓളം ആല്‍ബങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.ജാതകം എന്ന ചിത്രത്തിലെ ‘പുളിയിലക്കരയോലും…’ എന്ന ഗാനത്തലൂടെ അദ്ദേഹം കൂടുതല്‍ പ്രശ്‌സ്തനായി. ആര്‍ദ്രം, വേനല്‍ക്കാലം, , അയാള്‍, ഈ അഭയതീരം തുടങ്ങിയവയാണ് ആര്‍ സോമശേഖരന്‍ സംഗീതം നല്‍കിയ മറ്റ് സിനിമകള്‍.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ‘സംഗീത സംവിധായകനും ഗായകനുമായിരുന്ന സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല’, എന്നാണ് അനുശോചനം രേഖപ്പെടുത്തി ​ഗായകൻ ജി വേണു​ഗോപാൽ കുറിച്ചത്.

പുളിയിലക്കരയോലും പുടവചുറ്റി കുളുർ ചന്ദനത്തൊടുകുറി ചാർത്തി…”ഈ ഒരൊറ്റ ഗാനം മതി ആർ സോമശേഖരൻ എന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്താൻ..ആദരാഞ്ജലികൾ എന്നാണ് വി ശിവൻകുട്ടി കുറിച്ചത്.

“സംഗീത സംവിധായകൻ സോമശേഖരൻ സാറിന്റെ നിര്യാണത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, ഈ നഷ്ടം മറികടക്കാൻ ദൈവം കുടുംബത്തെ ശക്തിപ്പെടുത്തട്ടെ”എന്ന് കെ എസ് ചിത്രം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.

More in Malayalam

Trending

Recent

To Top