Connect with us

എന്റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവരുടെ കണ്ണില്‍ അത് പാപമാണ്; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

News

എന്റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവരുടെ കണ്ണില്‍ അത് പാപമാണ്; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

എന്റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവരുടെ കണ്ണില്‍ അത് പാപമാണ്; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

നിരവധി ആരാധകരുള്ള താര പുത്രിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വി വെള്ളിത്തിരയില്‍ എത്തുന്നത്. തന്റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്റെ മനസ്സില്‍ ചേക്കേറിയ താരം. ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ്

സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം സ്ഥിരമായി തന്റെ ചിത്രങ്ങും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ സംബന്ധിച്ച മാതാപിതാക്കളുടെ സങ്കല്‍പം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജാന്‍വി. ഇഷ്ടപ്പെട്ട വ്യക്തിയെ പരമ്ബരാഗതമായ രീതിയില്‍ വിവാഹം കഴിക്കണമെന്നാണ് അമ്മ ശ്രീദേവിയുടെയും അച്ഛന്‍ ബോണി കപൂറിന്റെയും ആഗ്രഹമെന്ന് ജാന്‍വി പറയുന്നു ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജാന്‍വിയുടെ പ്രതികരണം.

ഡേറ്റിങ് എന്നത് സാഹചര്യത്തിന് അനുസരിച്ചാണ്. എന്നാല്‍ എന്റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവരുടെ കണ്ണില്‍ അത് പാപമാണ്. എനിക്കൊരു പുരുഷനെ ഇഷ്ടമായാല്‍ അവരോടു പറഞ്ഞ് വിവാഹം കഴിക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞിരിക്കുന്നത്. ഞാന്‍ എന്തിനെയാണ് ഇഷ്ടപ്പെടേണ്ടത്? നിങ്ങള്‍ക്കറിയാമോ ഇഷ്ടപ്പെടുന്ന എല്ലാവരെയും നമുക്ക് വിവാഹം കഴിക്കാനാകില്ല.

നമുക്ക് വേണമെങ്കില്‍ അവരുമായി ചില്‍ ചെയ്യാം. പക്ഷേ, ചില്ലിങ്ങിന്റെ അര്‍ഥം അമ്മയ്ക്കും അച്ഛനും മനസ്സിലാകില്ല.എന്നും ജാന്‍വി പറയുന്നു സിംഗിളായിരിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നു താരം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍പറഞ്ഞിരുന്നു.

നമ്മള്‍ പലപ്പോഴും നമുക്ക് ആവശ്യമുള്ളപ്പോഴാണ് മറ്റുള്ളവരുമായി അടുക്കുന്നത്. എന്നാല്‍ ഒരുഘട്ടം കഴിയുമ്‌ബോള്‍ ചിലപ്പോഴൊക്കെ ഈ അടുപ്പം നഷ്ടമാകും. അതുകൊണ്ടാണ് പലരും കമിറ്റ്‌മെന്റ് ബന്ധങ്ങളെ ഭയക്കുന്നത്. ഒരാളുടെ സൗകര്യത്തിനു മാത്രം ഒരു ബന്ധങ്ങളും തുടങ്ങരുത് എന്നും താരം വ്യക്തമാക്കിയിരുന്നു.

More in News

Trending

Recent

To Top