Connect with us

തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേയ്ക്ക് കുടിയേറിയത്; തന്റെ കനേഡിയന്‍ പൗരത്വത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

News

തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേയ്ക്ക് കുടിയേറിയത്; തന്റെ കനേഡിയന്‍ പൗരത്വത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേയ്ക്ക് കുടിയേറിയത്; തന്റെ കനേഡിയന്‍ പൗരത്വത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ അടുത്തിടെയായി പുറത്തിറങ്ങിയ രക്ഷാബന്ധന്‍, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് അദ്ദേഹത്തിന് തുടര്‍ച്ചയായ പരജയങ്ങളാണ് നേരിട്ടത്. കനേഡിയന്‍ പൗരത്വമുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍. അതിനാല്‍ തന്നെ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാം എന്ത് അഭിപ്രായം പറഞ്ഞാലും അക്ഷയ് കുമാര്‍ വിമര്‍ശനങ്ങള്‍ക്കിരയാകാറുണ്ട്.

ഇപ്പോഴിതാ ആദ്യമായി അക്ഷയ് കുമാര്‍ തന്റെ കനേഡിയന്‍ പൗരത്വത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ‘താന്‍ ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയില്‍ ജനിച്ച് വളര്‍ന്നയാളാണ്, എന്നും അങ്ങനെ തന്നെ തുടരും. തന്റെ സിനിമകള്‍ പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേയ്ക്ക് കുടിയേറാന്‍ തയ്യാറായതും തനിക്ക് കനേഡിയന്‍ പൗരത്വം ലഭിച്ചതുമെന്ന് താരം പറയുന്നു. ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകള്‍ പരാജയമായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന് ജോലി ചെയ്യണമെന്ന് ഞാന്‍ കരുതി, എന്നും അക്ഷയ് കുമാര്‍ പറയുന്നു.

‘എന്റെ നിരവധി സുഹൃത്ത് കാനഡയില്‍ താമസിച്ച്, ഇന്ത്യയില്‍ പലവിധ ബിസിനസും ജോലിയും ചെയ്ത് വിജയം നേടി, ഈ പാതയാണ് താന്‍ പിന്തുടരാന്‍ ശ്രമിച്ചത്. ധാരാളം ആളുകള്‍ ജോലിക്കായി അവിടെ പോകുന്നു, പക്ഷേ അവര്‍ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് ഞാനും കരുതി. ഞാന്‍ അവിടെ പോയി, പൗരത്വം അപേക്ഷിച്ചു, അത് ലഭിച്ചു.

ഇതിന് തൊട്ടുപിന്നാലെ, താന്‍ വീണ്ടും പ്രൊഫഷണല്‍ വിജയം അനുഭവിക്കാന്‍ തുടങ്ങി. പിന്നോട്ട് പോകണമെന്ന് താന്‍ തീരുമാനിച്ചു. ‘എന്നാല്‍ പിന്നീട് എന്റെ ചിത്രങ്ങള്‍ നന്നായി ഓടാന്‍ തുടങ്ങി, വീണ്ടും കരിയറില്‍ വിജയം നേടാന്‍ തുടങ്ങി, അതിനാല്‍ ഇന്ത്യയില്‍ തന്നെ തുടരണമെന്ന് ഞാന്‍ കരുതി, ഇനി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,’ അക്ഷയ് പറയുന്നു.

‘എനിക്ക് ഒരു പാസ്‌പോര്‍ട്ട് ഉണ്ട്. എന്താണ് പാസ്‌പോര്‍ട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു രേഖയാണിത്. നോക്കൂ, ഞാന്‍ ഒരു ഇന്ത്യക്കാരനാണ്, ഞാന്‍ എന്റെ എല്ലാ നികുതികളും അടച്ചാണ് ഇവിടെ നില്‍ക്കുന്നത്. അത് അവിടെയും അടയ്ക്കാന്‍ എനിക്ക് ഒരു ചോയ്‌സ് ഉണ്ട്. പക്ഷേ ഞാന്‍ അവര്‍ക്ക് എന്റെ രാജ്യത്ത് പണം നല്‍കുന്നു. ഞാന്‍ എന്റെ നാട്ടില്‍ ജോലി ചെയ്യുന്നു. ഒരുപാട് ആളുകള്‍ ഇതിനെ വിമര്‍ശിക്കുന്നു, അവര്‍ക്ക് അതിന് അനുവാദമുണ്ട്. അവരോട്, ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്നും ഞാന്‍ എപ്പോഴും ഒരു ഇന്ത്യക്കാരനാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു’ എന്നും അക്ഷയ് കുമാര്‍ പറയുന്നു.

More in News

Trending

Recent

To Top