Connect with us

ദിലീപിന്റെ നെഞ്ചിൽ അമിട്ട് പൊട്ടിച്ച് അതിജീവിത, തുറുപ്പ് ചീട്ടാക്കുന്നത് മധ്യപ്രദേശിലെ വിധിന്യായം! ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും.. അട്ടിമറി ട്വിസ്റ്റിലേക്ക് ഇനി വമ്പൻ കളി

News

ദിലീപിന്റെ നെഞ്ചിൽ അമിട്ട് പൊട്ടിച്ച് അതിജീവിത, തുറുപ്പ് ചീട്ടാക്കുന്നത് മധ്യപ്രദേശിലെ വിധിന്യായം! ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും.. അട്ടിമറി ട്വിസ്റ്റിലേക്ക് ഇനി വമ്പൻ കളി

ദിലീപിന്റെ നെഞ്ചിൽ അമിട്ട് പൊട്ടിച്ച് അതിജീവിത, തുറുപ്പ് ചീട്ടാക്കുന്നത് മധ്യപ്രദേശിലെ വിധിന്യായം! ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും.. അട്ടിമറി ട്വിസ്റ്റിലേക്ക് ഇനി വമ്പൻ കളി

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. എട്ടുമാസത്തിനു ശേഷമാണ് വിചാരണ പുരാരംഭിക്കുന്നത് . കേസിലെ എട്ടാം പ്രതി ദിലീപിനെ സംബന്ധിച്ചും അതിജീവിവതയെ സംബന്ധിച്ചും നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസം അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത്. ജഡ്ജ് ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ അപേക്ഷ. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി രജിസ്ട്രാർ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി ഉത്തരവിറക്കുകയായിരുന്നു.

കേസ് സിബിഐ മൂന്ന് കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതില്‍ അപാകതയെന്ന വാദം ശക്തമാക്കാന്‍ അതിജീവിതയും പ്രോസിക്യൂഷനും. കേസ് തുടക്കം മുതല്‍ പരിഗണിച്ചുകൊണ്ടിരുന്ന കോടതിയില്‍ തന്നെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യവുമായി അതിജീവിത ഹൈക്കോടതിക്ക് മുമ്പില്‍ എത്തിയതിന് പ്രേരകമായത് സുപ്രീംകോടതിയുടെ പുതിയ വിധിയാണെന്നാണ് വിലയിരുത്തുന്നത്.

കേസിലെ ഈ ആവശ്യത്തില്‍ സുപ്രീംകോടതിയുടെ വിധി തനിക്ക് ഗുണകരമാവുമെന്നാണ് അതിജീവിത കരുതുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഒരു കേസിലെ വിധിയാണ് അതിജീവിതയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.

ലൈംഗീക പീഡന കേസുകളിലെ വിചാരണ സ്വതന്ത്രവും സുതാര്യവുമായിരിക്കണമെന്നായിരുന്നു സുപ്രീംകോടതി മധ്യപ്രദേശില്‍ നിന്നുള്ള കേസ് പരിഗണിച്ചുകൊണ്ട് വ്യക്തമാക്കിയത്. വിചാരണ അതിജീവിതയ്ക്ക് ഉപദ്രവകമാകരുത്. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരുന്നു.

താന്‍ നേരിട്ട പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ കോടതി മുറിയില്‍ ഒരുക്കണം. അതിന് സാധ്യമായില്ലെങ്കില്‍ പ്രതിയോട് ആ സമയത്ത് പുറത്ത് ഇറങ്ങി നില്‍ക്കാന്‍ പറയണം. വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ജുഡീഷ്യല്‍ ഓഫീസര്‍ അതിജീവിതയുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിന്യായം ഹൈക്കോടതിയില്‍ താന്‍ കൊടുത്ത അപേക്ഷയില്‍ തുണയാകുമെന്നാണു അതിജീവിതയുടെ പ്രതീക്ഷ. ഹൈക്കോടതി അപേക്ഷ തള്ളിയാല്‍, സുപ്രീംകോടതിയെ സമീപിക്കാനാണു നടിയുടെ നീക്കം. മധ്യപ്രദേശ് കേസിലെ വിധിന്യായവും കോടതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടും.

വിചാരണ കോടതിയിലെ വനിതാ ജഡ്ജിയില്‍നിന്നു മറ്റൊരു വനിതയായ തനിയ്ക്കു നീതി ലഭിക്കില്ലെന്ന ചിന്തയാണു നടിയ്ക്ക് ഇപ്പോഴുള്ളത്. ഇത് പലപ്പോഴും അതിജീവിത കോടതിയില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വനിത ജഡ്ജി തന്നെ വേണമെന്ന ആവശ്യം നേരത്തെ അതിജീവിത തന്നെ ഉന്നയിച്ചതാണെങ്കിലും പുരുഷ ജഡ്ജിയായാലും മതിയെന്നും അവർ വ്യക്തമാക്കുന്നു. പ്രതിഭാഗം വക്കീല്‍പോലും ചോദിക്കാത്ത രീതിയിലാണു ജഡ്ജി തന്നോടു ചോദിക്കുന്നതെന്നും അതിജീവിത നേരത്തെ പരാതിപ്പെട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുത് എന്നാണ് അതിജീവത ഹർജിയിലുടെ വ്യക്തമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതിജീവിത പറയുന്നു. പ്രത്യേക കോടതിയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിചാരണ, വിചാരണ കോടതി ജഡ്ജ് പ്രിന്‍സിപ്പില്‍ ജഡ്ജായി മാറിയ സാഹചര്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് കോടതി ഉത്തരവിന് വിരുദ്ധമാണ് എന്നാണ് അതിജീവിതയുടെ വാദം.

More in News

Trending

Recent

To Top