Connect with us

എല്ലാവർക്കും ബോൾഡ് ആയി നിൽക്കാനുള്ള ശക്തി ഉണ്ടാവണമെന്നില്ലല്ലോ, അങ്ങനെയുള്ളവർക്ക് സംരക്ഷണം ഉണ്ടാവുന്നത് നല്ലതാണ്, മറ്റൊരാൾ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും,’ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആശ ശരത്ത് !

Actress

എല്ലാവർക്കും ബോൾഡ് ആയി നിൽക്കാനുള്ള ശക്തി ഉണ്ടാവണമെന്നില്ലല്ലോ, അങ്ങനെയുള്ളവർക്ക് സംരക്ഷണം ഉണ്ടാവുന്നത് നല്ലതാണ്, മറ്റൊരാൾ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും,’ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആശ ശരത്ത് !

എല്ലാവർക്കും ബോൾഡ് ആയി നിൽക്കാനുള്ള ശക്തി ഉണ്ടാവണമെന്നില്ലല്ലോ, അങ്ങനെയുള്ളവർക്ക് സംരക്ഷണം ഉണ്ടാവുന്നത് നല്ലതാണ്, മറ്റൊരാൾ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും,’ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആശ ശരത്ത് !

മിനി സ്‌ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിലെത്തിയ നടിയാണ് ആശ ശരത്ത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ആശാ ശരത്ത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്.

വളരെ പെട്ടന്ന് ജനപ്രീതിയാർജിച്ച നടി ഉടനെ ബി​ഗ് സ്ക്രീനിലുമെത്തി. സക്കറിയയുടെ ​ഗർഭിണികൾ എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ദൃശ്യം എന്ന സിനിമയിൽ സുപ്രധാനം വേഷം ചെയ്തു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും ഇതേ വേഷം ആശാ ശരത്ത് ചെയ്തു.

നർത്തകി കൂടിയായ ആശ അടുത്തിടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് നൃത്ത പഠനത്തിനായി പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. കുങ്കുമപ്പൂവിന് ശേഷം സിനിമകളിൽ തിളങ്ങിയ നടി പിന്നീട് സീരിയലുകളിൽ അഭിനയിച്ചിട്ടില്ല.

പക്ഷെ വർഷങ്ങൾക്കിപ്പുറവും തന്നെ ആ സീരിയലിന്റെ പേരിൽ ഓർക്കുന്നവരുണ്ടെന്നാണ് ആശ ശരത്ത് പറയുന്നത്. സീരിയൽ വീട്ടമ്മമാരുടെ നേരം പോക്കാണെന്നും അതിനെ വിമർശനാത്മകമായി കാണേണ്ടതില്ലെന്നും ആശ ശരത്ത് പറയുന്നു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.സീരിയൽ കാണുന്നവരിൽ 90 ശതമാനവും വീട്ടിൽ ഇരിക്കുന്നവരാണ്. സ്ത്രീകൾക്ക് വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞ ശേഷമുള്ള ദിനചര്യയാണ്. ഇതൊക്കെ അവർ ഭയങ്കരമായിട്ട് മനസ്സിലേക്കെടുക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടില്ല. പണ്ട് നമ്മൾ മനോരമ, മം​ഗളം ഒക്കെ വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു’

‘ചില സിനിമകൾ നമ്മൾ ക്രിട്ടിക് പോയ്ന്റ് ഓഫ് വ്യൂവിൽ കാണുമല്ലോ. അങ്ങനെയാെന്നും അവരാരും ചിന്തിക്കുന്നില്ല. എന്റെ വീട്ടിൽ അമ്മയുൾപ്പെടെ സീരിയൽ കാണുന്നവരാണ്. അവർ അങ്ങനെ ചെയ്യരുതായിരുന്നു ഇങ്ങനെ ചെയ്യരുതായിരുന്നു എന്നുള്ള ചർച്ചകൾക്കുള്ള കാരണമാണ് അവ (സീരിയലുകൾ). അവരത് സീരിയസായി കാണുന്നു എന്ന് എനിക്ക് തോന്നുന്നില്ല’ ആശ ശരത്ത് പറഞ്ഞു.


കുങ്കുമപ്പൂവ് എന്ന സീരിയൽ കഴിഞ്ഞിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ജയന്തി ടീച്ചറെ പറ്റി ചോദിക്കുന്നവരുണ്ട്. ഇപ്പോഴും ടിവിയിൽ എന്റെ ഒരു ഡാൻസ് വന്നാൽ പലരും കാണുന്നത് ആശ ശരത്ത് നൃത്തം ചെയ്യുന്നു എന്നായല്ല. നമ്മുടെ ജയന്തി ടീച്ചറുടെ ഡാൻസ് ഉണ്ടെന്നാണ്. ‘

‘അത്രയും ഇഷ്ടമാണ് അവരാ കഥാപാത്രങ്ങളോട് കാണിക്കുന്നത്. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സീരിയൽ ചെയ്യുന്നത്. അത് വേറൊരു ക്രൗഡ് ആണ്. അതിനെ പറ്റി സീരിയസായി ചിന്തിക്കേണ്ട കാര്യമില്ല. വീട്ടമ്മമാരുടെ നേരം പോക്കായി കണ്ടാൽ മതി,’ ആശ ശരത്ത് പറഞ്ഞു.

സിനിമാ സെറ്റുകളിൽ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി വേണ്ടതിന്റെ ആവശ്യകതയും ആശാ ശരത്ത് സംസാരിച്ചു. ജോലി സ്ഥലത്തുള്ള ചൂഷണം എന്ന് പറയുന്നത് സിനിമയിൽ മാത്രമല്ല. ഞാൻ പല പ്രൊഫഷണിലും വർക്ക് ചെയ്യുന്ന ആളാണ്.

‘സ്ത്രീയെന്ന രീതിയിലുള്ള ചൂഷണങ്ങൾ വലിയാെരു വിഭാ​ഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. അത് സ്വന്തമായി നേരിടാമെന്നുള്ള ധൈര്യം വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഉള്ളൂ. ഞാൻ എന്നോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കുന്നയാളാണ്’

‘വേറൊരാൾക്ക് വേണ്ടിയാണെങ്കിൽ കൂടിയും നേരിട്ട് കണ്ടാൽ പ്രതികരിക്കുന്നയാളാണ്. പക്ഷെ സിനിമയിൽ ചില കുട്ടികൾക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. പാവം കുട്ടികളുണ്ടാവും. അങ്ങനെയുള്ളവർക്ക് ഒരു പ്രശ്നമുണ്ട് സഹായിക്കണം എന്ന് പറയാൻ ഇന്റേണൽ കമ്മിറ്റി ഉണ്ടെങ്കിൽ അത് നല്ലതാണ്. എല്ലാവർക്കും ബോൾഡ് ആയി നിൽക്കാനുള്ള ശക്തി ഉണ്ടാവണമെന്നില്ലല്ലോ. അങ്ങനെയുള്ളവർക്ക് സംരക്ഷണം ഉണ്ടാവുന്നത് നല്ലതാണ്. മറ്റൊരാൾ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും,’ ആശാ ശരത്ത് പറഞ്ഞു.

More in Actress

Trending

Recent

To Top