Actress
ഓറഞ്ച് നിറത്തിലുള്ള ബിക്കി ധരിച്ച് സാനിയ, തായ്‌ലൻഡിൽ അവധിയാഘോഷിച്ച് നടി; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ
ഓറഞ്ച് നിറത്തിലുള്ള ബിക്കി ധരിച്ച് സാനിയ, തായ്‌ലൻഡിൽ അവധിയാഘോഷിച്ച് നടി; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ
മലയാള യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. ‘ക്വീൻ’ എന്ന സിനിമയിലൂടെയാണ് സാനിയ ശ്രദ്ധേയയാകുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ സാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്
അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ആരാധക ശ്രദ്ധ നേടാറുണ്ട് സാനിയ. ഇപ്പോഴിതാ തായ്‌ലൻഡിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പമാണ് താരത്തിന്റെ അവധി ആഘോഷം.
ഓറഞ്ച് നിറത്തിലുള്ള ബിക്കി ധരിച്ച താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുണ്ട്. വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് ആരാധകര്‍ ഏറെയാണ്. യുവാക്കളുടെ മനംകവരുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്
അടുത്തിടെ സാനിയ തന്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കിയിരുന്നു. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി സാനിയ പങ്കുവയ്ക്കാറുണ്ട്.