Connect with us

നടിയ്ക്ക് നീതി കിട്ടണമെങ്കിൽ ഇനി ആരൊറ്റ കാര്യം മാത്രം, ദിലീപിനെ പൂട്ടുന്നു! ജയിലിടിഞ്ഞാലും പുറത്തു വരില്ല…നിർണ്ണായക വെളിപ്പെടുത്തൽ

News

നടിയ്ക്ക് നീതി കിട്ടണമെങ്കിൽ ഇനി ആരൊറ്റ കാര്യം മാത്രം, ദിലീപിനെ പൂട്ടുന്നു! ജയിലിടിഞ്ഞാലും പുറത്തു വരില്ല…നിർണ്ണായക വെളിപ്പെടുത്തൽ

നടിയ്ക്ക് നീതി കിട്ടണമെങ്കിൽ ഇനി ആരൊറ്റ കാര്യം മാത്രം, ദിലീപിനെ പൂട്ടുന്നു! ജയിലിടിഞ്ഞാലും പുറത്തു വരില്ല…നിർണ്ണായക വെളിപ്പെടുത്തൽ

ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാ‌ഞ്ച് അന്വേഷണം പൂർത്തിയാക്കി ഇന്നലെ അനുബന്ധ കുറ്റപത്രം നൽകിയത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവുകളായ ദൃശ്യങ്ങള്‍ കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ മുംബൈയില്‍ പോയി നശിപ്പിച്ചെന്ന ആരോപണം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഈ അഭിഭാഷകരെ പ്രതിയായോ സാക്ഷിപ്പട്ടികയിലോ ഉള്‍പ്പെടുത്തിയിട്ടില്ല.

1500 പേജുള്ള കുറ്റപത്രത്തില്‍ 102 പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് ബാരെ. ഇപ്പോല്‍ പുതിയതായി നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ പുതിയതായി എന്തെങ്കിലുമുണ്ടാകട്ടെയെന്ന് പ്രത്യാശിക്കുകയാണെന്ന് പ്രകാഷ് ബാരെ പറഞ്ഞു.

പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്…

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ തെളിവുകള്‍ ബോംബെയില്‍ കൊണ്ടുപോയി കഴികി വെടിപ്പാക്കി കൊണ്ടുവന്ന വക്കീലന്മാരെ തൊട്ടുനോക്കാന്‍ ഇവിടുത്തെ സിസ്റ്റത്തിന് കഴിയുന്നില്ല. അപ്പോള്‍ അവരുടെ സംഘടനയും മറ്റുമൊക്കെ ഇളകി വരുകയാണ്. എന്ത് തരം സമൂഹമാണിതെന്ന് പ്രകാശ്് ബാരെ ചോദിച്ചു. കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ്, അതില്‍ അവര്‍ എന്താണ് കാണിച്ചത്. മൂന്ന് തവണ, കോടതിയിലെ ഇന്‍സ്ട്രുമെന്റാണെന്ന് പോലും നമുക്ക് പറയാന്‍ പറ്റില്ല. ഒന്നിവധികം തവണ ഫോണുകള്‍ അവര്‍ ആക്സ്സ് ചെയ്യുക. സോഷ്യല്‍ മീഡിയ ചാറ്റുകള്‍ വഴി ആക്‌സസ് ചെയ്യുക. എന്തിനുവേണ്ടിയായിരുന്നു അത്.

ആ മെമ്മറി കാര്‍ഡില്‍ ഈ ദൃശ്യങ്ങള്‍ക്ക് പുറമെ എന്തൊക്കെയാണുള്ളത്. എന്താണ് അതില്‍ ചെയ്തിരിക്കുന്നത്. ഡിലീറ്റ് ചെയ്‌തോ, ഇതൊക്കെ അറിയണ്ടേ. ഒരു യു എസ് ബി സ്റ്റിക്കില്‍ അല്ലാത്ത കാര്യങ്ങള്‍ അതിലുണ്ട്. അവര്‍ ആ മെമ്മറി കാര്‍ഡ് കാണാന്‍ എടുത്തതല്ല, അത് ഈ കേസിലെ സുപ്രധാന തെളിവാണ്. അതില്‍ ഈ ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അടിവേര് പിഴുതെടുക്കണം. എന്നാല്‍ മാത്രമേ നീതി കിട്ടുകയുള്ളു, എന്നാല്‍ മാത്രമേ സത്യം തെളിയുകയുള്ളൂ. ഇവിടുത്തെ കോടതിക്ക് എങ്ങനെയാണ് അന്വേഷണം നിര്‍ത്താന്‍ പറ്റാന്‍ പറയുന്നത്. കോടതിയിടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍, ഇനി എല്ലാം കഴിഞ്ഞു എന്ന് പറയാന്‍ കഴിയുന്നത് എങ്ങനെയാണ്. ഇന്ന് നീതിയില്ല, ഇതിന്റെ സമയം കഴിഞ്ഞുവെന്ന് പറയുന്നത്, എന്ത് മാന്യതയാണ്. ഇവിടെ കിട്ടിയില്ലെങ്കില്‍ അടുത്ത കോടതിയില്‍ പോകണം. അതിജീവിത ഇതും നോക്കിയിരുന്നിട്ട് കാര്യമില്ല. ഒരു കൂട്ടര്‍ അട്ടിമറിക്കാന്‍ നില്‍ക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് കോടതി അലക്ഷ്യമൊന്നുമല്ല, ഏതൊരു കുഞ്ഞിനും വ്യക്തമായി മനസിലാക്കാന്‍ കഴിയും. ഈ യു എസ് ബി സ്റ്റിക്കില്‍ എട്ട് വീഡിയോ ഉണ്ടെങ്കില്‍, പിന്നെ എന്തിനാണ് അവര്‍ അത് ആക്‌സസ് ചെയ്യാതെ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തത്. എന്തിനാണ് രാത്രിയില്‍ ചെയ്യുന്നത്. എന്തിനാണ് അവരുടെ ഡീവൈസില്‍ ചെയ്യുന്നത്. ഇതൊക്കെ നമ്മള്‍ ചോദിക്കേണ്ട ചോദ്യമല്ലേയെന്ന് പ്രകാശ് ബാരെ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top