Connect with us

ദിലീപിലേക്കെത്താനുള്ള തെളിവ്, ദൈവം ബാക്കി വെച്ചത് ഇനിയുള്ള നീക്കം ഇങ്ങനെ?, ജയിലിടിഞ്ഞാലും പുറത്തു വരില്ല !

News

ദിലീപിലേക്കെത്താനുള്ള തെളിവ്, ദൈവം ബാക്കി വെച്ചത് ഇനിയുള്ള നീക്കം ഇങ്ങനെ?, ജയിലിടിഞ്ഞാലും പുറത്തു വരില്ല !

ദിലീപിലേക്കെത്താനുള്ള തെളിവ്, ദൈവം ബാക്കി വെച്ചത് ഇനിയുള്ള നീക്കം ഇങ്ങനെ?, ജയിലിടിഞ്ഞാലും പുറത്തു വരില്ല !

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് .നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.അതേസമയം
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്നത് സംബന്ധിച്ച് തീര്‍ച്ചയായും അന്വേഷണം വേണം എന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി.

പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ് എസ് എല്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിലേക്ക് എത്തുന്ന തെളിവുകള്‍ ആണെന്നും എന്നാല്‍ തെളിയിക്കാന്‍ പറ്റണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ: അതിജീവിതയെ സംബന്ധിച്ച് റോളുണ്ട്. നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട് ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍. ഉദാഹരണത്തിന് ഈ ഡിവൈസ് ചോര്‍ന്നിട്ടുണ്ടോ എന്ന സംഭവം. അങ്ങനെയുള്ള സംഭവങ്ങള്‍ ഹൈക്കോടതിയില്‍ ചോദിച്ചു. അത് ഈ കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ഡയറക്ട് ബന്ധമുണ്ടോ എന്ന് ചോദിച്ചു.കേസിന്റെ എവിഡന്‍സുമായി ഡയറക്ടര് ബെയറിംഗ് ഉണ്ടോ എന്നുള്ളതല്ല ചോദ്യം.

ഒരു ഫെയര്‍ ട്രയല്‍ നടന്നിട്ടുണ്ടോ എന്നതാണ്. ഒരു ഫെയര്‍ ട്രയല്‍ എന്ന് പറയുന്നത് പ്രതിയുടെ അവകാശമാണ്, അതിജീവിതയുടെ അവകാശമാണ്. ജനങ്ങളുടേയും അവകാശമാണ്. കാരണം നമ്മള്‍ പ്രധാനമായിട്ടും മനസിലാക്കേണ്ടത് വാദിയെ റെപ്രസന്റ് ചെയ്യുന്നത് സ്റ്റേറ്റാണ്. സ്റ്റേറ്റ് എന്നാല്‍ നമ്മള്‍ എല്ലാവരും ചേര്‍ന്നതാണ് സ്റ്റേറ്റ്.അപ്പോള്‍ ഫെയര്‍ ട്രയല്‍ നടക്കുക എന്ന് പറയുന്നത് എല്ലാവരുടേയും ആവശ്യമാണ്. ഫെയര്‍ ട്രയല്‍ നടന്നിട്ടുണ്ടോ എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന സാധനം, ഡിവൈസ്. അത് വേറൊരു ഡിവൈസിലേക്ക് പകര്‍ത്തപ്പെട്ടിരിക്കുന്നു. എന്ത് കാരണത്തിന് വേണ്ടി. ആരാണ് ഇത് ചെയ്തത്.

ഇതെല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ഫെയര്‍ ട്രയലാണോ നടക്കുന്നത് എന്നതിലേക്കാണ്.അവിടെയാണ് വീണ്ടും കോടതി മാറാനുള്ള ഒരു പെറ്റീഷന്‍ കൊടുക്കാനുള്ള പ്രസക്തി. കാരണം ചില കാര്യങ്ങള്‍ പിന്നീട് അത് കൊടുക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഒരു അപ്പീല്‍ ഡിസ്മിസ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അപ്പീല്‍ കൊടുക്കാന്‍ കഴിയില്ല. റിവിഷന്‍ ഡിസ്മിസ് ചെയ്ത് കഴിഞ്ഞാല്‍ റിവിഷന്‍ കൊടുക്കാന്‍ കഴിയില്ല. അതുപോലെ അല്ല ഇത്.മാറിയ സാഹചര്യങ്ങള്‍ ഉണ്ട് എങ്കില്‍ അത് ചെയ്യാന്‍ കഴിയും. കാരണം നമുക്കറിയാം ഈ കേസില്‍ തന്നെ സുപ്രീംകോടതി വരെ പോയതാണ്. ആദ്യം വിചാരണ കോടതി മാറണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തപ്പോള്‍ എല്ലാവരും കരുതി അതിജീവിതയ്ക്ക് ശക്തമായ ആവശ്യം ഉന്നയിക്കുന്നു.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നു, സ്‌റ്റേറ്റ് ശക്തമായി ആവശ്യം ഉന്നയിക്കുന്നു.

സ്വാഭാവികമായും ആ കേസ് മാറും എന്ന് കരുതിയവരാണ് ഭൂരിഭാഗവും. പക്ഷെ മാറിയില്ല. അത് അവിടെ തന്നെ നടന്നാല്‍ മതി എന്ന് കോടതി പറഞ്ഞു. അത് അംഗീകരിക്കണം. പിന്നീട് സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയും ആ വിധി ശരിവെക്കുകയാണ് ഉണ്ടായത്.എന്നാല്‍ മാറിയ സാഹചര്യം ഉണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തുകയാണ് എങ്കില്‍ യാതൊരു സംശയവുമില്ല അത് അംഗീകരിക്കും. പക്ഷെ അത് എങ്ങനെ സംഭവിച്ചു എന്ന് പൂര്‍ണമായി പുറത്ത് വരണം. അതില്‍ പൊലീസിന് വലിയ റോളുണ്ട്. പ്രോസിക്യൂഷന് വലിയ റോളുണ്ട്. അവര്‍ വളരെ ചടുലമായി ആക്ട് ചെയ്യണം. അതാണ് എനിക്ക് പറയാനുള്ളത്. കാരണം അങ്ങനെ ആക്ട് ചെയ്യുന്നുണ്ടോ എന്ന് പല സാഹചര്യങ്ങളിലും സംശയമുണ്ട്.ടൈം ലിമിറ്റ് വളരെ ചുരുക്കിയാണ് കൊടുക്കുന്നത്. ഈ ഒന്നരമാസത്തെ ടൈം ലിമിറ്റ് അന്വേഷണം ഒരാഴ്ച കഴിഞ്ഞാണ് തുടങ്ങുന്നത് തന്നെ. അത് ശരിയായ നടപടിയല്ല.

കോടതികളെ സമയം കിട്ടുന്നില്ല എന്ന് കുറ്റം പറഞ്ഞിട്ടെന്താണ് കാര്യം. ഇത്രയും വിവരങ്ങള്‍ പുറത്ത് വന്നു. എന്ത് പെറ്റീഷനാണ് കൊടുത്തത്. ഇത് സംബന്ധിച്ചുള്ള നടപടി ത്വരിതപ്പെടുത്തണം.അത്തരത്തിലാണ് ഈ കേസിന്റെ ഡിഫന്‍സ്. ഡിഫന്‍സ് നില്‍ക്കുന്ന ആള്‍ക്കാരെ നമുക്കറിയാം, ചര്‍ച്ചയില്‍ വരുന്ന ആള്‍ക്കാരായലും ശരി അവരെല്ലാം വ്യക്തിപരമായി എടുക്കുന്ന സമീപനമാണ് കാണുന്നത്. ജുഡീഷ്യറി എന്ന് പറയുന്നത് ജനാധിപത്യത്തിന്റെ നെടുന്തൂണാണ്. അതുകൊണ്ടാണ് ജുഡീഷ്യറിയില്‍ വ്യക്തിക്ക് പ്രാധാന്യമില്ലാത്തത്.പോക്‌സോ കേസായാലും റേപ്പ് കേസായാലും ശരി സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ് ഇത്തരം ദൃശ്യങ്ങള്‍.

ഈ കേസില്‍ എന്തുകൊണ്ടാണ് ഇത്തരം പ്രവണതകള്‍ എന്ന് എനിക്ക് മനസിലാകുന്നില്ല. ഹൈക്കോടതി തന്നെ അത് പരിശോധനക്ക് അയക്കണം എന്ന് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് വരികയും ചെയ്തു. ഇതില്‍ തീര്‍ച്ചയായിട്ടും അന്വേഷണം നടക്കണം.കോടതി തന്നെ സത്യത്തില്‍ 340 പ്രൊസീഡിംഗ് ഇനീഷ്യേറ്റ് ചെയ്യേണ്ടതാണ്. ചെയ്തിട്ടില്ല എങ്കില്‍ നമ്മള്‍ അതിന് സ്റ്റെപ്പ് എടുക്കണം. 340 പ്രൊസീഡിംഗ്‌സ് സുവോ മോട്ടോ ചെയ്യാം, ആപ്ലിക്കേഷന്‍ ചെയ്യാം. അങ്ങനെ ചെയ്താല്‍ എന്‍ക്വയറി നടത്തേണ്ട കാര്യം പോലുമില്ല, വേണമെങ്കില്‍ നടത്താം. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഫോര്‍വേഡ് ചെയ്യാം. അങ്ങനെ ചെയ്താല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് അതിന്റെ വാദി.അങ്ങനത്തെ കേസില്‍ തെളിയുകയാണ് എങ്കില്‍ കണ്‍വിക്ഷന്‍ ഉറപ്പാണ്. കാരണം 340 പ്രകാരം എടുത്തിട്ടുള്ള കേസുകളില്‍ പ്രതികള്‍ രക്ഷപ്പെട്ടിട്ടുള്ള ചരിത്രം കുറവാണ്. ഇത് എട്ടാം പ്രതിയിലേക്ക് കണക്ട് ചെയ്യാനുള്ള ലിങ്ക് എവിഡന്‍സാണ് ഇത്. ലിങ്ക് കംപ്ലീറ്റ് ആണോ എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ആ ഒരു ചെയിന്‍ എവിടെയെങ്കിലും ബ്രേക്ക് ആവുകയാണെങ്കില്‍ എല്ലാ എവിഡന്‍സും പോകും.

അതുകൊണ്ട് തന്നെ ഇത് ഒരു എവിഡന്‍സ് ആണ് എന്നതില്‍ സംശയമില്ല. അത് എത്രത്തോളം ലിങ്ക് ചെയ്യാന്‍ സാധിക്കും എന്നതിലാണ് പ്രധാനം. ഇതെല്ലാം എട്ടാം പ്രതിയിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങളാണ്. എട്ടാം പ്രതിയുടെ കൈയില്‍ നിന്ന് ഈ ഡിവൈസ് പൊലീസ് കണ്ടുപിടിച്ചിരുന്നെങ്കില്‍ അത് മതിയായിരുന്നു. അതില്ലാത്തിനാലാണ് ലിങ്ക് വേണം എന്ന് പറയുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top