Connect with us

മോഹന്‍ലാല്‍ നായകനായി ഒരുങ്ങേണ്ടിയിരുന്ന ചിത്രം…, തിരക്കഥ മോഷണം പോയില്ലായിരുന്നുവെങ്കില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി അത് മാറുമായിരുന്നു; തുറന്ന് പറഞ്ഞ് കെജി ജോര്‍ജിന്റെ ഭാര്യ സല്‍മ ജോര്‍ജ്

Malayalam

തിരക്കഥ മോഷണം പോയില്ലായിരുന്നെങ്കില്‍ കെജി ജോര്‍ജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ‘കാമമോഹിത’ ആയ് മാറിയേനെ എന്ന് പറഞ്ഞ് കെജി ജോര്‍ജിന്റെ ഭാര്യ സല്‍മ ജോര്‍ജ്. ‘കാമമോഹിതം’ എന്ന നോവല്‍ ആസ്പദമാക്കി മോഹന്‍ലാല്‍ നായകനായി ഒരുങ്ങേണ്ടിയിരുന്ന ചിത്രം നടക്കാതെ പോയതിനെക്കുറിച്ചാണ് സല്‍മ പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സല്‍മ. ‘കാമമോഹിതം’ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലാണ് നായകനെന്ന് പറഞ്ഞിരുന്നു. പക്ഷെ, തിരക്കഥ ജോര്‍ജേട്ടന്റെ കയ്യില്‍ നിന്ന് മോഷണം പോയി.

വായിക്കാന്‍ കൊടുത്ത ആരോ കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്. ആ സിനിമ നടന്നിരുന്നെങ്കില്‍ ജോര്‍ജേട്ടന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി അത് മാറുമായിരുന്നു,’ എന്നും സല്‍മ ജോര്‍ജ് പറഞ്ഞു.

പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ അതിപ്രശസ്തമായ നോവല്‍ ആണ് ‘കാമമോഹിതം’. ശാരീരിക സുഖങ്ങളെക്കുറിച്ച് അറിയാന്‍ ജജാലി മുനി തന്റെ ശരീരം ഉപേക്ഷിച്ച് സാഗരദത്തന്‍ എന്ന ഭൂവുടമയുടെ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഇതിവൃത്തം. നോവലിലെ സാഗരദത്തനായാണ് മോഹന്‍ലാല്‍ എത്തേണ്ടിയിരുന്നത്.

മലയാളത്തിലെ മുന്‍നിരക്കാരായ സാങ്കേതികപ്രവര്‍ത്തകരുടെ വലിയ നിരയാണ് കെ ജി ജോര്‍ജിനൊപ്പം ചിത്രത്തിനായി അണിനിരക്കേണ്ടിയിരുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ഇളയരാജ സംഗീതവും ഒരുക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ആന്ധ്രാ പ്രദേശിലെ രാജമുന്ദ്രിയായിരുന്നു പ്രധാന ലൊക്കേഷന്‍. പ്രീപ്രൊഡക്ഷന്‍ ജോലികളും തുടങ്ങിയിരുന്നു.

More in Malayalam

Trending

Recent

To Top