ഈ സിനിമ പൊട്ടിയാൽ എത്ര രൂപ നഷ്ടം വരുമെന്ന് അനൂപ് മേനോനോട് സുരഭി ലക്ഷ്മി ? മറുപടി ഇങ്ങനെ !!
അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ’ ജൂലായ് 15ന് തിയേറ്റര്‍ റിലീസിംഗിന് ഒരുങ്ങിയിരിക്കുകയാണ് . പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
മേക്കപ്പ് ഇടുന്നതിനിടയില്‍ പത്മ പൊട്ടിയാല്‍ എത്ര രൂപ നഷ്ടം വരുമെന്ന് സുരഭി ചോദിക്കുന്നു. കിടപ്പാടം ഒഴികെ ബാക്കിയെല്ലാം പോകുമെന്ന് പറയുന്ന അനൂപ് മേനോനോട് കിടപ്പാടം കിട്ടുമല്ലേ എന്ന് ചോദിക്കുകയാണ് സുരഭി. തുടര്‍ന്ന് ഇരുവരും സിനിമ പൊട്ടുമോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. വീഡിയോ അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി നിര്‍വ്വഹിക്കുന്നു.
അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു.
എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം- ദുന്‍ദു രഞ്ജീവ്, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.