Connect with us

തമിഴ് സിനിമയില്‍ കമല്‍ഹാസന്‍ ചെയ്ത ആ രംഗം ഇവിടെ മോഹന്‍ലാല്‍ ചെയ്തിരുന്നുവെങ്കില്‍, മലയാളികള്‍ അതിനെ വിമര്‍ശിക്കുമായിരുന്നില്ലേ? ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ് !

Movies

തമിഴ് സിനിമയില്‍ കമല്‍ഹാസന്‍ ചെയ്ത ആ രംഗം ഇവിടെ മോഹന്‍ലാല്‍ ചെയ്തിരുന്നുവെങ്കില്‍, മലയാളികള്‍ അതിനെ വിമര്‍ശിക്കുമായിരുന്നില്ലേ? ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ് !

തമിഴ് സിനിമയില്‍ കമല്‍ഹാസന്‍ ചെയ്ത ആ രംഗം ഇവിടെ മോഹന്‍ലാല്‍ ചെയ്തിരുന്നുവെങ്കില്‍, മലയാളികള്‍ അതിനെ വിമര്‍ശിക്കുമായിരുന്നില്ലേ? ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ് !

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസ് ചെയ്തിരിക്കുകയാണ് . ജൂലൈ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസ് ചെയ്തിരിക്കുന്നത് . മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായെത്തുന്ന ‘കടുവ’ യ്ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് പുറമേ നിരൂപകരും സിനിമാ രംഗത്തുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നുകഴിഞ്ഞു.

ഇപ്പോഴിതാ, ഇതര ഭാഷകളിലെ മാസ് ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ലഭിക്കുന്ന സ്വീകാര്യത, മലയാളത്തില്‍ ഇറങ്ങുന്ന ചിത്രത്തിന് ലഭിക്കാറില്ലെന്ന വിമര്‍ശനത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

സൂപ്പര്‍ ഹിറ്റായ ‘വിക്രം’ എന്ന തമിഴ് സിനിമയില്‍ കമല്‍ഹാസന്‍ പീരങ്കി വലിച്ചുവരുന്ന രംഗം ഇവിടെ മോഹന്‍ലാല്‍ ചെയ്തിരുന്നുവെങ്കില്‍, മലയാളികള്‍ അതിനെ വിമര്‍ശിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി അതില്‍ പ്രേക്ഷകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

കമല്‍ഹാസന്‍ വെറുതെ ഒരു പീരങ്കി വലിച്ചുകൊണ്ടുവരികയല്ല അല്ലേ, പീരങ്കി വലിച്ചു വരുന്നതിന് മുന്‍പ് കമല്‍ സാറിന്റെ ക്യാരക്ടര്‍ എന്താണെന്ന്, തുടക്കം മുതല്‍ ബില്‍ഡ് ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്. അവസാനം ആ പോയിന്റ് എത്തുമ്പോള്‍ നമുക്ക് തന്നെ തോന്നും, ചിലപ്പോള്‍ ഇയാള്‍ ഇത് ചെയ്യുമെന്ന്,’ പൃഥ്വിരാജ് പറഞ്ഞു. ‘ലൂസിഫറില്‍ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് നിന്ന് പതിനഞ്ചു പേരെ അടിച്ചിട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലല്ലോ. അത്രയേ ഉള്ളൂ കാര്യം,’ പൃഥ്വിരാജ് പറഞ്ഞു.

More in Movies

Trending

Recent

To Top