Connect with us

എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്” ശ്രുതി ഹാസന്‍ പറയുന്നു!

Movies

നടിയും കമല്‍ ഹാസന്‍റെ മകളുമായ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താന്‍ പിസിഒഡി രോഗാവസ്ഥയുമായി പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. നടി അടുത്തിടെ ഒരു വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താനെന്നായിരുന്നു വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയത്.

ഇന്‍സ്റ്റഗ്രാമില്‍ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസന്‍ പിസിഒഡിയെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് ദീര്‍ഘമായി സംസാരിച്ചു.” എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. പിസിഒഡി, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു.എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ! ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്” ശ്രുതി പറയുന്നു.

അതേസമയം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സുഹൃത്ത് സന്തനു ഹസാരികയുമായുള്ള ബന്ധത്തെക്കുറിച്ച് ശ്രുതി വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സന്തനുവുമായുള്ള ബന്ധം നടി പരസ്യമാക്കിയത്. പ്രഭാസ് നായകനായ സലാര്‍ ആണ് ശ്രുതിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.

More in Movies

Trending

Recent

To Top