News
ദേവിയെ പോലെ കൊടുങ്ങല്ലൂർ അമ്മയ്ക്ക് മുന്നിൽ; മാളവികാ മേനോന്റെ പുത്തൻ ഫോട്ടോ!
ദേവിയെ പോലെ കൊടുങ്ങല്ലൂർ അമ്മയ്ക്ക് മുന്നിൽ; മാളവികാ മേനോന്റെ പുത്തൻ ഫോട്ടോ!
മലയാള സിനിമാ നടി മാളവിക മേനോന്‍റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. നിത്യാ പ്രമോദാണ് നടിയെ ഒരുക്കിയിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള നൈറ്റ് ഗൗണ്‍ പോലുള്ള വസ്ത്രത്തില്‍ അതിമനോഹരിയാണ് മാളവിക.
പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ. 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മാളവിക മേനോൻ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ പങ്കുവച്ചിരിക്കുന്നത്. ദൈവത്തിന് മുന്നിൽ ദേവിയെ പോലെയാണ് താരം എത്തിയത്. കറുപ്പും ഇളം പച്ചയും കലർന്ന ചുരിദാറും അതോടൊപ്പം നെറ്റിയിലെ ചെണ്ടക്കുറിയും ഒരു പ്രത്യേക ഐശ്വര്യം മാളവികയുടെ മുഖത്തിന് കൊണ്ടിവരുന്നു.
കൊടുങ്ങല്ലൂരിന്റെ ……സ്വന്തം. എന്റെ അമ്പലം എന്ന കാപ്‌ഷൻ നൽകിയാണ് മാളവിക ചിത്രം പങ്കുവച്ചത്. ഇതോടെ മാളവികയുടെ ദൈവ ഭക്തിയും ആരാധകർ ബഹിമാനിക്കുകയാണ്.
ചിത്രങ്ങൾ കാണാം….
സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിലും മാളവിക മോനോന്‍ മികച്ച വേഷത്തിൽ എത്തിയിരുന്നു. ഓർമവച്ച കാലം മുതൽ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു.
വളരെ സീനിയറായ കെ മധു, എസ്.എ.ൻ സ്വാമി തുടങ്ങിയ മലയാള സിനിമയില്‍ തന്നെ ഏറെ സീനിയറായിട്ടുള്ളവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമെങ്കിലും ചെയ്യാൻ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് മാളവിക പറയുന്നു.
മോഹന്‍ലാലിന്‍റെ ആറാട്ടിലും മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്. പാപ്പന്‍, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മാളവികയുടെതായി റിലീസിനൊരുങ്ങുന്നത്.
ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്.
about malavika menon