Connect with us

‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം’; തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവിക ജയറാം; ആശംസകളുമായി ആരാധകര്‍

Malayalam

‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം’; തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവിക ജയറാം; ആശംസകളുമായി ആരാധകര്‍

‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം’; തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവിക ജയറാം; ആശംസകളുമായി ആരാധകര്‍

സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക നല്‍കിയത്. ഇതിനു പിന്നാലെ താരപുത്രിയുടെ പ്രണയവും വിവാഹവും സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തിരുന്നു.

ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും താരപുത്രി പങ്കുവച്ചു. എന്റെ സ്വപ്‌നം സഫലമാവാന്‍ പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. കാമുകന്റെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ചിത്രം. കാളിദാസിനും പാര്‍വതിക്കും ജയറാമിനുമൊപ്പമുള്ള ചിത്രങ്ങളും ഇതിനൊപ്പം തന്നെ മാളവിക പോസ്റ്റ് ചെയ്തിരുന്നു.

കുടുംബസമേതമുള്ള ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹം തീരുമാനിച്ചോ, ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണ് എന്നൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍. എന്നാല്‍ ഇതിനോട് മാളവികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആരാണ് കാമുകന്‍ എന്ന രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. മാളവിക പങ്കുവച്ച ചിത്രത്തില്‍ നിന്നും തമിഴകത്തെ മുന്‍നിര താരത്തിന്റെ മകനാണോ ഇതെന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളില്‍ നിന്നും അയാള്‍ തന്നെയാണ് ആളെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍.

‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നാണ് മാളവിക കുറിച്ചത്. എന്നാല്‍ കൂടെയുള്ള ആളുടെ പേരോ മറ്റുവിവരങ്ങളോ മാളവിക പങ്കുവെച്ചിട്ടില്ല. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ കാമുകന്റെ കൂടുതല്‍ വിവരങ്ങള്‍ താരപുത്രി പങ്കുവച്ചേയ്ക്കും എന്നാണ് ആരാധകര്‍ കരുതുന്നത്.

നേരത്തെ മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാര്‍വതിയും കുറിച്ച കമന്റുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കി കുട്ടിയോട് സ്‌നേഹം അറിയിച്ച് വിജയ് യേശുദാസും എത്തിയിരുന്നു. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്. ആരാണ് ഈ പുതിയ അംഗം, കാമുകന്‍ ആരാണ് എന്ന് കൂടി പറയാമായിരുന്നു എന്നൊക്കെ ചിലര്‍ അന്ന് കമന്റിലൂടെ മാളവികയോട് പറഞ്ഞിരുന്നു.

അതേസമയം അടുത്തിടെയാണ് കാളിദാസ് തന്റെ കാമുകിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. മോഡലായ തരിണി കലിംഗരായ ആണ് കാളിദാസിന്റെ പ്രണയിനി. 2021ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു തരിണി. കാളിദാസും അമ്മ പര്‍വതിയുമെല്ലാം ഇടയ്ക്കിടെ തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴേ കുടുംബത്തിലെ ഒരംഗമായി തരിണി മാറിക്കഴിഞ്ഞു. അടുത്തിടെ ഒരു ചടങ്ങില്‍ വെച്ച് മക്കളുടെ രണ്ടുപേരുടെയും വിവാഹം ഒരുമിച്ചു നടത്താന്‍ ആഗ്രഹമുണ്ടെന്ന് ജയറാം പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഒരു വിവാഹവേദിയില്‍ വെച്ച് നടി ആനിയോടും സോനാ നായരോടുമായിരുന്നു ജയറാമിന്റെ ഈ കമന്റ്.

അതേസമയം കഴിഞ്ഞ കുറച്ചു കാലങ്ങളായി മാളവിക അഭിമുഖങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കുടുംബത്തിലെ വിശേഷങ്ങളും കരിയറിനെ കുറിച്ചുമൊക്കെ മാളവിക അഭിമുഖങ്ങളില്‍ പങ്കുവെച്ചിരുന്നു. പഠനത്തിന്റെ കാര്യത്തില്‍ ഞാന്‍ അച്ഛന്റെ മോളായിട്ട് വരും. അമ്മ ടീച്ചറുടെ മോളാണ്. ഞാന്‍ ബാക്ക് ബെഞ്ചറാണ്. അമ്മയുമായിട്ട് വഴക്ക് ഉണ്ടാക്കിയിട്ടുള്ളത് പഠിത്തത്തിന്റെ കാര്യത്തിലാണ്. എനിക്ക് എളുപ്പമല്ലാത്ത വിഷയമാണ് മാത്‌സ്. അമ്മ ആണെങ്കില്‍ മാത്‌സ് ടീച്ചറുടെ മകളും. മാത്‌സില്‍ അമ്മ ടോപ്പറായിരുന്നു.

‘ഒരു ദിവസം ഒരുപാട് വഴക്ക് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ അപ്പയെ വിളിച്ചു, എനിക്ക് ഇനി ഇവിടെ ജീവിക്കണ്ടെന്ന് പറഞ്ഞു. അപ്പ ഏതോ ഷൂട്ടിങ്ങിന് ഇടയില്‍ ആയിരുന്നു. ഞാന്‍ കരയുന്നത് കേട്ട് അപ്പ കിടന്ന് ടെന്‍ഷനടിച്ചു. പിന്നീട് അമ്മ പറഞ്ഞു, പഠിക്കാത്തതിന് വഴക്ക് പറഞ്ഞതാണ് വേറെ ഒന്നുമില്ല എന്നൊക്കെ. എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാന്‍ പറ്റില്ല. സ്‌കൂളില്‍ പോയില്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ അപ്പയുടെ കൂടെ വന്ന് നിന്നോളാം എന്നൊക്കെയാണ് പറഞ്ഞത്’എന്നും മാളവിക പറയുന്നു.

More in Malayalam

Trending

Recent

To Top