Malayalam
കഥ കേട്ടിട്ട് മമ്മൂക്ക പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ, അവനെ വെച്ചിട്ടല്ലേ നിങ്ങള്‍ പടം ചെയ്യൂള്ളു എന്ന്; കീര്‍ത്തി ചക്രയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോടെന്ന് മേജര്‍ രവി
കഥ കേട്ടിട്ട് മമ്മൂക്ക പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ, അവനെ വെച്ചിട്ടല്ലേ നിങ്ങള്‍ പടം ചെയ്യൂള്ളു എന്ന്; കീര്‍ത്തി ചക്രയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോടെന്ന് മേജര്‍ രവി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
മോഹന്‍ലാലിന്റേതായി പുറത്തെത്തിയതില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് കീര്‍ത്തി ചക്ര. പട്ടാളക്കാരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തില്‍ തമിഴ് നടന്‍ ജീവ, ഗോപിക, ലക്ഷ്മി ഗോപാല സ്വാമി, ബിജു മേനോന്‍, നവാബ് ഷാ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. മേജര്‍ രവി തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കീര്‍ത്തി ചക്ര.
ലാല്‍ ജോസ് ചിത്രം പട്ടാളം റിലീസ് ആവുന്ന സമയത്ത് കീര്‍ത്തി ചക്ര സിനിമയുടെ പ്ലാനിംഗ് ആരംഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ഒരിക്കലും മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ ആലോചിച്ച സിനിമയല്ല കീര്‍ത്തി ചക്ര എന്നും പറയുകയാണ് മേജര്‍ രവി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി കീര്‍ത്തി ചക്ര സിനിമ പ്ലാന്‍ ചെയ്യുന്ന കാലത്തെക്കുറിച്ച് മനസു തുറക്കുന്നത്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
കീര്‍ത്തി ചക്രയുടെ കഥ കേട്ട മമ്മൂക്ക എന്നെ വെച്ച് സിനിമ ചെയ്യില്ലല്ലോ ലാലിനെ വെച്ചല്ലേ സിനിമ ചെയ്യൂ എന്ന് ചോദിച്ചതായും മേജര്‍ രവി പറയുന്നു. എന്നാല്‍ ഇവരെ പോലെ വലിയ നടന്മാരെയൊന്നും പ്രൊഫഷണല്‍ ആയിട്ട് സമീപിക്കാന്‍ കഴിവുള്ള ഒരാളല്ല താന്‍ എന്നാണ് ആ സമയത്ത് ധരിച്ചിരുന്നത്. അന്ന് കരുതിയത് പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാം എന്നാണ്. ഇവര് എന്നെ അംഗീകരിക്കുമോ എന്നും അറിയില്ലായിരുന്നു എന്നും മേജര്‍ രവി പറഞ്ഞു.
‘പട്ടാളം റിലീസ് ആകുന്ന സമയമായപ്പോഴേക്കും ഞാന്‍ കീര്‍ത്തി ചക്രയുടെ എഴുത്ത് തുടങ്ങിയിരുന്നു. അന്ന് എന്റെ അസിസ്റ്റും കൂടെയുണ്ട്. ആ സമയത്ത് മമ്മൂട്ടിയും ഞാനും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. മമ്മൂക്ക ഒരു ദിവസം റൂമില്‍ കയറി വന്നിട്ട് ഇതെന്താണ് പേപ്പറും സാധനങ്ങളുമൊക്കെ എന്ന് ചോദിച്ചു. ഒരു കഥ എഴുതുകയാണ് എന്ന് ഞാന്‍ പറഞ്ഞു.
എന്താണ് സംഭവം എന്ന് ചോദിച്ചു. എന്നിട്ട് ഒരു പത്ത് മിനുട്ട് ഇരുന്ന് മമ്മൂക്ക കഥയുടെ വണ്‍ ലൈന്‍ കേട്ടു. സൈലന്റ് ആയി കഥ കേട്ടിട്ട് മമ്മൂക്ക പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ, അവനെ വെച്ചിട്ടല്ലേ നിങ്ങള്‍ പടം ചെയ്യൂള്ളു എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു, നിങ്ങളും ലാലുമൊക്കെ എനിക്ക് ഡേറ്റ് തരുമോ എന്ന്,’ മേജര്‍ രവി പറയുന്നു.
അത് കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് ഈ സിനിമ ചെയ്യുന്നത്. സിനിമ ചെയ്ത് റിലീസ് ആയി അത് വലിയ ഹിറ്റ് ഒക്കെ ആയി മാറിയതിന് ശേഷം ഒരിക്കെ മമ്മൂട്ടിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. അന്ന് നിങ്ങള്‍ പറഞ്ഞതു പോലെ തന്നെയായി. ഞങ്ങളെ പോലെ ആദ്യമായി സംവിധാനം ചെയ്യുന്ന ആള്‍ക്കാര്‍ക്കുള്ള പേടി എന്ന് പറയുന്നത് നിങ്ങളെ പോലുള്ള നടന്മാര്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് തരുമോ എന്നുള്ളതാണ് എന്നും മേജര്‍ രവി പറയുന്നു.
എന്നാല്‍ അതിന് ശേഷം താന്‍ മിഷന്‍ 90 എന്ന ചിത്ര മമ്മൂക്കയ്‌ക്കൊപ്പമാണ് ചെയ്തതെന്നും മേജര്‍ രവി ഓര്‍ത്തെടുക്കുന്നു. മാത്രമല്ല, പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്ന നടനാണ് മമ്മൂക്ക. എത്രയോ പുതിയ സംവിധായകന്മാരെ ഉണ്ടാക്കിയിട്ടുള്ള നടനുമാണ്. അവര്‍ക്ക് അവസരങ്ങള്‍ കൊടുത്ത നടനുമാണെന്നും മേജര്‍ രവി ഓര്‍ത്തെടുക്കുന്നു.
അതേസമയം, മലയാളത്തിലെ യുവ സംവിധായക നിരയില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റേതായി പുറത്തെത്തിയ ചിത്രം. മികച്ച പ്രതികരണത്തോടൊപ്പം മോശം അഭിപ്രായങ്ങളും ചിത്രത്തിന് വന്നിരുന്നു. ഇനി നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസ്, ഓളവും തീരവും, ജീത്തും ജോസഫിന്റെ റാം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍, വൃഷഭ തുടങ്ങിയവയാണ് മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍.