Connect with us

ബിജെപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന കൃഷി; സുരേഷ് ഗോപി തൃശൂരില്‍ ജയിക്കണം എന്ന് ബിജെപിയുടെ ഒട്ടുമിക്ക നേതാക്കന്മാരും ആഗ്രഹിക്കുന്നില്ലെന്ന് അഖില്‍ മാരാര്‍

Malayalam

ബിജെപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന കൃഷി; സുരേഷ് ഗോപി തൃശൂരില്‍ ജയിക്കണം എന്ന് ബിജെപിയുടെ ഒട്ടുമിക്ക നേതാക്കന്മാരും ആഗ്രഹിക്കുന്നില്ലെന്ന് അഖില്‍ മാരാര്‍

ബിജെപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന കൃഷി; സുരേഷ് ഗോപി തൃശൂരില്‍ ജയിക്കണം എന്ന് ബിജെപിയുടെ ഒട്ടുമിക്ക നേതാക്കന്മാരും ആഗ്രഹിക്കുന്നില്ലെന്ന് അഖില്‍ മാരാര്‍

ബിജിപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന ഒരു കൃഷി ആണെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. പദ്മജ വേണുഗോപാല്‍ ബിജിപിയിലേയ്ക്ക് പോയാല്‍ എന്താണ് എന്ന് അഭിമാനത്തോടെ ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കന്മാരോട് എനിക്ക് പറയാന്‍ ഉള്ളത് ബിജിപിയുടെ ബുദ്ധി നിങ്ങള്‍ ഇനി എങ്കിലും തിരിച്ചറിയണം എന്നാണ്. ടോം വടക്കന്‍ പോകുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് നഷ്ടം എന്ന് ചോദിച്ചിട്ടുണ്ടെന്നും അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയിലൂടെ പറയുന്നു.

രാഷ്ട്രീയകൃഷിയെ കുറിച്ച് പറയാന്‍ ആണ് ഞാന്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. നമുക്ക് ലാഭം കൊയ്യാന്‍ വേണ്ടി പലവിധ കൃഷി ചെയ്യാം. രാഷ്ട്രീയ കൃഷി അങ്ങനെ അല്ല. ബിജെപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന ഒരു കൃഷി ആണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പദ്മജ വേണുഗോപാല്‍ ബിജിപിയിലേക്ക് പോയാല്‍ എന്താണ് എന്ന് അഭിമാനത്തോടെ ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കന്മാരോട് എനിക്ക് പറയാന്‍ ഉള്ളത് ബിജിപിയുടെ ബുദ്ധി നിങ്ങള്‍ ഇനി എങ്കിലും തിരിച്ചറിയണം എന്നാണ്. ടോം വടക്കന്‍ പോകുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് നഷ്ടം എന്ന് ചോദിച്ചിട്ടുണ്ട്.

സത്യമാണ് ഒന്നും പോകില്ല. ഇവര്‍ ഒന്നും പോയാല്‍ ഒരു പത്തണി പോലും പോകില്ല. പക്ഷെ ടോം വടക്കന്‍ സോണിയ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയിരുന്നു. അയാള്‍ക്ക് കൃത്യമായി അറിയാം നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ് എന്നും നിങ്ങള്‍ അണിയറയില്‍ നടത്തിയ പല കാര്യങ്ങളും അഴിമതിക്കഥകള്‍ ഉള്‍പ്പെടെ കൃത്യമായി അറിയുന്ന ഒരാള്‍ ആണ് ടോം വടക്കന്‍. അദ്ദേഹത്തെ ബിജിപി കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസിനുളിലെ അണിയറകഥകള്‍ കൂടി ആണ് അവരിലേക്ക് ചെന്ന് ചേരുന്നത്.

ഏതുഭാഗത്തുവെട്ടണം എന്നത് വടക്കനിലൂടെ ബിജിപിക്ക് കിട്ടും. അത്‌കൊണ്ട് ഉറപ്പായും ബിജിപിക്ക് ഗുണം മാത്രമാണ് കിട്ടുന്നത്. അല്ലാതെ വടക്കന്‍ പോയാല്‍ അണികള്‍ പോകില്ല എന്നല്ല കരുതേണ്ടത്. അവിടെയാണ് വിഡ്ഢിത്തം. പദ്മജ പോകുമ്പോളും അങ്ങനെ ആണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ ബിജെപി അവിടെയാണ് വലിയ ഒരു കൃഷി ഇവിടെ നടത്തുന്നത്.

കോണ്‍ഗ്രസിന്റെ വളര്‍ച്ച ദോഷം ചെയ്യുന്നത് ഉറപ്പായും ബിജിപിക്ക് ആണ്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ ഇല്ലാതെ ആക്കണം എന്നതാണ് അവരുടെ പരമ പ്രധാനമായ ലക്ഷ്യം. അവര്‍ കേരളത്തില്‍ കൂടി ഇരിക്കുന്നത് സിപിഎമ്മിന്റെ കൂടെയാണ്. കെ കരുണാകരന്റെ മകള്‍ പോലും ബിജിപിയിലേയ്ക്ക് പോകുമ്പോള്‍ അണികള്‍ക്ക് ഇടയില്‍ സംശയം കൂട്ടും. അത് ഇടതുപക്ഷം പ്രയോജനപ്പെടുത്തും. ശോഭ സുരേന്ദ്രന്റെ വാക്കുകള്‍ നോക്കി നോക്കൂ, ബിന്ദു കൃഷ്ണയുടെ വാക്കുകള്‍ ശ്രദ്ധിച്ചാലും മനസ്സിലാകും.

സിപി എം ന്റെ കാര്യത്തില്‍ എന്തുകൊണ്ട് ഇവര്‍ ഒന്നും അഭിപ്രായം പറയുന്നില്ല. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇനിയും വരും എന്ന് ഇത്രയും ഉറപ്പോടെ പറയുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കണം എന്ന് ബിജെപിയുടെ ഒട്ടുമിക്ക നേതാക്കന്മാരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ഞാന്‍ മുന്‍പേ തന്നെ പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിച്ചേക്കാം എന്ന്.

പ്രതാപന്‍ അവിടെ വലിയ നേതാവല്ല. അത് പറയാന്‍ ജ്യോതിഷം ഒന്നും അറിയേണ്ട കാര്യമില്ല. കെ മുരളീധരന്റെ തീരുമാനങ്ങളെ മുസ്‌ലിം സഹോദരങ്ങള്‍ ശ്കതമായി തന്നെ എടുക്കണം എന്നാണ് പറയാന്‍ ഉള്ളത്. ബിജിപിയെ ജയിപ്പിക്കില്ല എന്നാണ് മുരളീധരന്‍ തീരുമാനം എടുക്കുന്നത്. എന്തുകൊണ്ട് വടകര വിട്ടു മുരളീധരന്‍ അവിടെ വരുന്നു എന്ന് ചിന്തിക്കണം. തൃശൂരിലെ മത്സരം ശക്തമായ ത്രികോണമത്സരം ആകും വരാന്‍ പോകുന്നത്. കെ മുരളിധരന്റെ തീരുമാനം സ്വാഗതാര്‍ഹമാണ് എന്നും അഖില്‍ മാരാര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top