Malayalam
ഞങ്ങള്‍ അടുക്കളയില്‍ വെച്ച് നല്ല വഴക്കുണ്ടാറാണ് പതിവ്; വൈറലായി ദിലീപിന്റെ വാക്കുകള്‍
ഞങ്ങള്‍ അടുക്കളയില്‍ വെച്ച് നല്ല വഴക്കുണ്ടാറാണ് പതിവ്; വൈറലായി ദിലീപിന്റെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
ഇപ്പോള്‍ സിനിമകളുമായി വീണ്ടും സജീവമാണ് ദിലീപ്. ഈ വേളയില്‍ നല്‍കിയൊരു അഭിമുഖത്തില്‍ കാവ്യയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാവ്യയ്ക്ക് വേണ്ടി എന്തൊക്കെയാണ് ദിലീപ് ഉണ്ടാക്കികൊടുക്കാറുള്ളത് എന്ന ചോദ്യത്തിന് നര്‍മ്മത്തില്‍ കലര്‍ന്ന മറുപടിയാണ് താരം നല്‍കിയത്.
നല്ല വഴക്ക് ഉണ്ടാക്കി കൊടുക്കാറുണ്ടെന്നാണ് നടന്‍ തമാശരൂപേണ പറഞ്ഞത്. അല്ലാതെ ഞാന്‍ അടുക്കളയില്‍ കയറാറില്ല. പിന്നെ അടുക്കളയില്‍ വെച്ച് എന്താണ് ഉണ്ടാക്കുകയെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ അടുക്കളയില്‍ വെച്ച് നല്ല വഴക്കുണ്ടാറാണ് പതിവ്. തമാശയ്ക്ക് പറഞ്ഞതാണ്. ഞങ്ങള്‍ വഴക്കുണ്ടാക്കാറില്ല. എന്നും ദിലീപ് പറയുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളാണ് വൈറലായി മാറുന്നത്. അപ്പോള്‍ അടുക്കളയില്‍ വെച്ചാണ് വഴക്ക്, കുട്ടികള്‍ കാണാതിരിക്കാനാണോ, അത് നല്ലതാണ്, എല്ലാ വീട്ടിലും വഴക്കുണ്ടാകാറുണ്ട്, നിങ്ങള്‍ക്ക് അത് തുറന്ന് പറഞ്ഞാല്‍ എന്താണ് കുഴപ്പം, വഴക്കുകളില്ലാത്ത വീട് ഉണ്ടോ, ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ എല്ലാ വീട്ടിലും കാണും, എന്നിങ്ങനെയാണ് ആളുകളുടെ കമന്റുകള്‍.
മാത്രമല്ല, മക്കളുടെ കാര്യമാണ് എവിടെപ്പോയാലും ആളുകള്‍ കൂടുതല്‍ ചോദിക്കാറ്. അതില്‍ സന്തോഷം ഉണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. മഹാലക്ഷ്മിയുടെ ഹോം വര്‍ക്കെല്ലാം ചെയ്യാന്‍ സഹായിക്കുന്നത് കാവ്യയാണ്. കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല. പണ്ട് മുതല്‍ അവള്‍ ഷോര്‍ട്ട് ടെമ്പേര്‍ഡാണ്. പെട്ടന്ന് കാവ്യയ്ക്ക് ദേഷ്യം വരും. മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്.
മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആള്‍ക്കാരാണ്’, എന്നാണ് ദിലീപ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോള്‍ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാല്‍ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് നല്‍കിയ മറുപടി. എന്തായാലും ദിലീപിന്റെ മറുപടിയോടെ ആരാധകര്‍ പ്രതീക്ഷയിലാണ്.
അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.
ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്.
