Connect with us

കാവ്യയുടെ ചിത്രം പകര്‍ത്തി മകള്‍ മഹാലക്ഷ്മി; അമ്മ കുട്ടിയാണോ മാമാട്ടിയെന്ന് ആരാധകര്‍

Actress

കാവ്യയുടെ ചിത്രം പകര്‍ത്തി മകള്‍ മഹാലക്ഷ്മി; അമ്മ കുട്ടിയാണോ മാമാട്ടിയെന്ന് ആരാധകര്‍

കാവ്യയുടെ ചിത്രം പകര്‍ത്തി മകള്‍ മഹാലക്ഷ്മി; അമ്മ കുട്ടിയാണോ മാമാട്ടിയെന്ന് ആരാധകര്‍

മലയാള സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര കുടുംബമാണ് നടന്‍ ദീലിപിന്റേത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരുടെ എല്ലാം വിശേഷങ്ങളെല്ലാം അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. ദിലീപിന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ വളരെ വേഗത്തില്‍ വൈറലായി മാറാറുണ്ട്. സിനിമയിലെ താര ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു. എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം കാവ്യ മാധവന്‍ സിനിമയില്‍ നിന്നും മീഡിയയില്‍ നിന്നുമെല്ലാം അകലം പാലിക്കുകയായിരുന്നു.

ഈ സമയത്ത് കാവ്യയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞിരുന്നത് ദിലീപ് വഴിയോ കാവ്യയുടെ ഫാന്‍ പേജുകള്‍ വഴിയോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യ വീണ്ടും ലൈം ലൈറ്റില്‍ സജീവമായി തുടങ്ങിയിരിക്കുകയാണ്. ദിലീപിനൊപ്പം വിദേശ യാത്രകളിലും പരിപാടികളിലും എല്ലാം കാവ്യ പങ്കെടുക്കാന്‍ തുടങ്ങി. കൂടാതെ ഇടയ്ക്ക് ഫോട്ടോഷൂട്ടും താരം ചെയ്യാറുണ്ട്. താരത്തിന്റെ സ്വന്തം ബൊട്ടീക്കായ ലക്ഷ്യയ്ക്ക് വേണ്ടിയാണ് നടിയുടെ ഫോട്ടോഷൂട്ടുകളില്‍ ഏറെയും.

ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു ഫോട്ടോഷൂട്ട് ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയാണ് വൈറലാകുന്നത്. ചുവന്ന സല്‍വാറില്‍ അതീവ സുന്ദരിയായാണ് വീഡിയോയില്‍ കാവ്യ മാധവന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഉണ്ണി പി.എസ് ആണ് കാവ്യയെ ഒരുക്കിയിരിക്കുന്നത്. കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ ഉണ്ണിയാണ് സ്വന്തം സോഷ്യല്‍മീഡിയ പേജുവഴി പുറത്ത് വിട്ടത്.

കാവ്യയ്ക്ക് സ്ഥിരമായി മേക്കപ്പ് ചെയ്യാറുള്ളത് ഉണ്ണിയാണ്. ദിലീപുമായുള്ള വിവാഹ ദിവസം കാവ്യയെ സുന്ദരിയാക്കിയതും ഉണ്ണിയായിരുന്നു. ഉണ്ണി പങ്കുവെച്ച കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ വൈറലാകാന്‍ കാരണം കാവ്യ മാത്രമല്ല മഹാലക്ഷ്മി കൂടിയാണ്. ഫോട്ടോഗ്രാഫര്‍ കാവ്യയുടെ വിവിധ പോസിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ അഞ്ച് വയസുകാരി മഹാലക്ഷ്മിയും ഫോണ്‍ ക്യാമറ വഴി അമ്മയുടെ സൗന്ദര്യം പകര്‍ത്താന്‍ ശ്രമിക്കുന്നത് ഉണ്ണി പങ്കുവെച്ച വീഡിയോയില്‍ കാണാം.

മാമാട്ടിയെ കാണാന്‍ വേണ്ടി വീണ്ടും വീണ്ടും വീഡിയോ റിപ്പീറ്റ് ചെയ്ത് കാണുകയാണ് തങ്ങളെന്നാണ് കാവ്യയുടെ ആരാധകര്‍ കമന്റ് ചെയ്തത്. അമ്മ കുട്ടിയാണോ മഹാലക്ഷ്മി എന്നായിരുന്നു മറ്റ് ചില ആരാധകര്‍ക്ക് കമന്റുകളിലൂടെ അറിയേണ്ടി ഇരുന്നത്. വീഡിയോയില്‍ കാവ്യ ഉണ്ടെങ്കിലും ഇത്തവണ സ്‌കോര്‍ ചെയ്തത് മഹാലക്ഷ്മിയാണെന്നാണ് മറ്റ് ചിലര്‍ കുറിച്ചത്. കമന്റുകളില്‍ നിറയെ മാമാട്ടിയോടുള്ള പ്രേക്ഷകരുടെ സ്‌നേഹമാണ് കാണാന്‍ സാധിക്കുന്നത്. യുകെജിയിലാണ് മഹാലക്ഷ്മി ഇപ്പോള്‍.

അടുത്തിടെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത്. അപ്പോള്‍ മുതല്‍ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ലക്ഷ്യയുടെ പേജിലൂടെയും മറ്റ് ഫാന്‍ പേജുകലിലൂടെയും ആവശ്യത്തിലധികം ഫോട്ടോസും വരുന്നു. ദിലീപിനെ കെട്ടിയാല്‍ കാവ്യ പുറം ലോകം കാണില്ല, വീട്ടിനുള്ളില്‍ തളയ്ക്കപ്പെടും എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സോഷ്യല്‍ മീഡിയയിലെ കാവ്യയുടെ ഈ സജീവ സാന്നിധ്യം എന്നും ദിലീപിനൊപ്പം മിക്ക പരിപാടികളിലും കാവ്യ പങ്കെടുക്കുന്നത് ദിലീപിന്റെ ഈ ചീത്തപ്പേര് മാറിക്കിട്ടാനാണെന്നുമാണ് പല ആരാധകരും കമന്റുകള്‍ ചെയ്യുന്നത്.

ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയില്‍ നിന്നുള്ള കസവ് സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ആദ്യത്തെ പോസ്റ്റ്. പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യല്‍മീഡിയ പേജുമാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ മഹാലക്ഷ്മിയുടെ ഉണ്ണി കണ്ണന്റെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് കാവ്യ മാധവന്‍ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് മാമാട്ടി എന്ന മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നില്‍ക്കുന്ന മകള്‍ക്കൊപ്പം കളിക്കുന്ന ദിലീപിനെയും കാവ്യ പങ്കുവെച്ച വീഡിയോയില്‍ കാണാം.

മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് വൈറലായത്. മഹാലക്ഷ്മിയാണ് ഫോട്ടോയിലുള്ളതെന്ന് മനസിലാക്കിയെടുക്കാന്‍ സമയമെടുത്തുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. അതേസമയം, കാവ്യ സോഷ്യല്‍മീഡിയയിലും പൊതുപരിപാടികളിലുമെല്ലാം സജീവമായതോടെ വൈകാതെ അഭിനയത്തിലേക്കും തിരിച്ച് വരുമോയെന്നും ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്.

More in Actress

Trending

Recent

To Top