Connect with us

മെല്ലെ തുടങ്ങി കത്തി കയറുന്ന ധോണി ഇപ്പോള്‍ മറ്റു ബാറ്‌സ്മാന്മാരെ സമ്മര്‍ദ്ധത്തിലാക്കുന്നു! വിമര്‍ശനവുമായി ഗംഭീറും ഗാംഗുലിയും, ധോണിക്കായി ഗാംഗുലിയുടെ 4 ഉപദേശങ്ങളും!

Sports Malayalam

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ബാറ്റിംഗ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ്. ഇന്നിംഗ്‌സിലെ ധോണിയുടെ മോശം പ്രകടനത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയും ഗൗതം ഗംഭീറും രംഗത്തെത്തിയിരിക്കുകയാണ്. ഫോം നഷ്ട്‌പെട്ട ധോണിയ്ക്ക് ഗാംഗുലി ഉപദേശവും നല്‍കുന്നുണ്ട്.

ഒരു കാലത്ത് ഇന്ത്യയുടെ സ്‌കോര്‍ മാറ്റി മറിച്ച ധോണി ഇപ്പോള്‍ കഷ്ടപ്പെടുകയാണെന്ന് ഗാംഗുലി. ധോണിക്ക് പഴയത് പോലെ സ്‌ട്രൈക്ക് റൊറ്റേറ്റ് ചെയ്യാനോ ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യാനോ സാധിക്കുന്നില്ല. മിഡില്‍ ഓവറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡോട്ട് ബോളുകള്‍ ഉണ്ടാക്കാതെ ധോണി ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യണം. നിലയുറപ്പിക്കാന്‍ ധോണി ഒരുപാട് സമയമെടുക്കുന്നുണ്ട്. നിലയുറപ്പിച്ചാല്‍ തന്നെ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. അടിക്കാന്‍ കഴിയുന്ന പൊസിഷനിലേയ്ക്ക എത്താന്‍ ധോണിയ്ക്ക് സാധിക്കണം. മധ്യ ഓവറുകളില്‍ ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യണം. പ്രത്യേകിച്ച് 24-25 ഓവറുകളില്‍. ഇപ്പോഴദ്ദേഹം കഷ്ടപ്പെടുകയാണ്. മഹാനയാ താരമാണ്. പലപ്പോഴു ഇന്ത്യയ്ക്കായി സ്‌കോര്‍ മാറ്റി മറിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴിത് സാധിക്കുന്നില്ല. ഒരു വര്‍ഷത്തിലധികമായി ഇങ്ങനെ തന്നെയാണെന്നും ഗാംഗുലി പറയുന്നു.

ധോണി ഒരുപാട് സമയമെടുക്കുന്നുവെന്നും ഇത് മറ്റ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നുമാണ് ഗംഭീര്‍ പ്രതികരിച്ചത്. ധോണി ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നുണ്ട്. അത് മറ്റ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ല. അദ്ദേഹം കുറേക്കൂടി ആക്ടീവ് ആയി ബാറ്റ് ചെയ്യണം. മോയിന്‍ അലിയുടെയും ആദില്‍ റാഷിദിന്റെയും ബൗളിംഗ് പോലെ തന്നെ ധോണിയുടെ ബാറ്റിംഗും ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. പൊതുവെ മെല്ലെ തുടങ്ങി കത്തിക്കയറുന്നതാണ് ധോണിയുടെ ശൈലി എന്നാല്‍ ഇപ്പോള്‍ ആ ധോണിയെ കാണാനില്ല. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍. ധോണി ക്രീസിലുണ്ടെങ്കില്‍ സ്‌കോര്‍ 270-280 വരെ എത്തേണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഗംഭൂര്‍ വ്യക്തമാക്കി.

കൂടുതല്‍ വായിക്കുവാന്‍-
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ! നോ പറഞ്ഞാലും രക്ഷയില്ല , മൊബൈൽ ഫോൺ വഴിയും വാട്സാപ്പ് വഴിയും പിന്നാലെ കൂടുന്നവർ… രേവതിയുടെ വെളിപ്പെടുത്തൽ!!!

Ganguly Gambhir against Dhoni

More in Sports Malayalam

Trending