Connect with us

നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി

News

നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി

നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി

ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് വൈഷ്ണവി വേണു ഗോപാല്‍. കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ മകളായും ജൂണ്‍ എന്ന സിനിമയിലെ മൊട്ടച്ചി പെണ്ണായുമെല്ലാം തകര്‍ത്താടിയ വൈഷ്ണവി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം തന്നെ വൈഷ്ണവി പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരം വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. വൈഷ്ണവിയുടെ ദീര്‍ഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. എറണാകുളത്തെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുകയായിരുന്നു. അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ എന്നീ നടിമാരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സോഷ്യല്‍ മീഡിയ വഴിയായിരുന്നു നടിയുടെ വാവിഹ വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. രാഘവ് സര്‍പ്രൈസായി പ്രൊപോസ് ചെയ്യുന്ന വീഡിയോ വൈഷ്ണവി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഇത് വൈറലായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍ കടലിലേക്ക് തിരിഞ്ഞ് നോക്കി നില്‍ക്കുകയായിരുന്നു വൈഷ്ണവി. പെട്ടന്ന് രാഘവ് ബാഗില്‍ നിന്നും ഒരു മോതിരവുമായി പിറകിലൂടെ വന്ന് മുട്ടു കുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.

തീര്‍ത്തും ഒരു സിനിമാറ്റിക് രംഗമായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അങ്ങനെ ഒരു പ്രപ്പോസ് വന്നതിന്റെ ആശ്ചര്യം വൈഷ്ണവിയുടെ മുഖത്തും കാണാം. ഉള്ളില്‍ രാഘവിനോട് പ്രണയമായിരിക്കാം, അതാവുമല്ലോ വിവാഹം അഭ്യര്‍ത്ഥിച്ചപ്പോള്‍ തന്നെ അത് സ്വീകരിച്ചത്. വൈഷ്ണവിയുടെ നീണ്ടകാല സുഹൃത്ത് ആണ് രാഘവ് നന്ദകുമാര്‍.

‘ഒരു ഫോട്ടോഷൂട്ട് രംഗം വില്‍ യു മാരി മി എന്ന മനോഹര നിമിഷത്തിലേക്ക് മാറുമ്പോള്‍ എന്ത് പറയാന്‍ പറ്റും, ഞാന്‍ യെസ് എന്ന് പറഞ്ഞു’ പ്രപ്പോസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് വൈഷ്ണവി പറഞ്ഞു. സുഹൃത്തായ അമൃതയാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ മുഹൂര്‍ത്തം വീഡിയോ ആക്കിയത് എന്നും വൈഷ്ണവി പറഞ്ഞിരുന്നു.

2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന എന്നിവയുള്‍പ്പെടെ അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ മകളുടെ വേഷത്തിലാണ് വൈഷ്ണവി എത്തിയത്. അതുകൊണ്ടു തന്നെ ഈ വേഷം വളരെയധികം ശര്ദ്ധിക്കപ്പെട്ടിരുന്നു.

ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലിന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരന്ന ചിത്രമായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. ദിലീപിന്റെ ഇതേവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നത്. മോഡലിങ് രംഗത്തും സജീവമാണ് വൈഷണവി.

More in News

Trending

Recent

To Top