Connect with us

നിന്റച്ഛൻ ഇത്രയ്ക്ക് ദുഷ്ടനാണോ?മകളുടെ കൂട്ടുകാരിയുടെ ചോദ്യത്തിൽ നെഞ്ചു തകർന്ന് ലാൽ!

Malayalam

നിന്റച്ഛൻ ഇത്രയ്ക്ക് ദുഷ്ടനാണോ?മകളുടെ കൂട്ടുകാരിയുടെ ചോദ്യത്തിൽ നെഞ്ചു തകർന്ന് ലാൽ!

നിന്റച്ഛൻ ഇത്രയ്ക്ക് ദുഷ്ടനാണോ?മകളുടെ കൂട്ടുകാരിയുടെ ചോദ്യത്തിൽ നെഞ്ചു തകർന്ന് ലാൽ!

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാതിരുന്നതിന്റെ കാരണത്തെക്കുറിച്ച്‌ സംവിധായകന്‍ ലാല്‍ തുറന്നു പറയുകയാണ്. ‘കളിയാട്ടം’ എന്ന സിനിമയില്‍ വില്ലന്‍ ചെയ്തെങ്കിലും പിന്നീട് വില്ലന്‍ റോളുകള്‍ ഞാന്‍ നിരസിക്കുകയായിരുന്നു. അതിന്റെ കാരണം എന്റെ മകള്‍ തന്നെയാണ്. അവള്‍ സ്കൂളില്‍ പഠിക്കുമ്ബോള്‍ സിനിമ കണ്ടിട്ട് അവളുടെ കൂട്ടുകാരി ചോദിച്ചു ‘നിന്റപ്പന്‍ ഇത്രയ്ക്ക് ദുഷ്ടനാണോ’ അത് എന്റെ മകളെ വല്ലാതെ സങ്കടപ്പെടുത്തി,അത് അവള്‍ വന്നു എന്നോട് പറഞ്ഞു.

അങ്ങനെയാണ് ഞാന്‍ വില്ലന്‍ വേഷങ്ങള്‍ ഒഴിവാക്കുന്നത്. പിന്നീട് ചെയ്ത ‘ബ്ലാക്ക്’ എന്ന സിനിമയിലെ വില്ലന്‍ വേഷം എന്നെ അടിച്ചേല്‍പ്പിച്ചതാണ്. ഞാന്‍ നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു അത്, രഞ്ജിത്തിനോടുള്ള സൗഹൃദത്തിന്റെ പുറത്ത് ചെയ്ത റോളാണ്. ആ വേഷം അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് രഘുവരനെയായിരുന്നു. പക്ഷെ അദ്ദേഹത്തിന് എന്തോ തിരക്കായതിനാല്‍ അതിലെ വില്ലന്‍ വേഷം എന്നോട് ചെയ്യാന്‍ പറയുകയായിരുന്നു’. മലയാള സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന നടന്മാര്‍ വിരളമാണ് അവരില്‍ ഒരാളാണ് ലാല്‍. സിദ്ധിഖിനൊപ്പം ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് സംവിധായകനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ലാലിന് മലയാള സിനിമയില്‍ ബാലചന്ദ്രമേനോനൊടൊപ്പം തന്നെ അപൂര്‍വ്വമായ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ഒരു സംവിധായകന് അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ്‌ കിട്ടിയിട്ടുള്ള കലാകാരനാണ് ലാല്‍.

lal talks about his daughter

Continue Reading
You may also like...

More in Malayalam

Trending

Recent

To Top