Malayalam
ഫാസിലിനെ കണ്ടതും പൊട്ടിക്കരഞ്ഞ് ലാൽ, ആശ്വസിപ്പിച്ച് ഫഹദ് ഫാസിൽ; കണ്ണ് നിറയ്ക്കുന്ന കാഴ്ച
ഫാസിലിനെ കണ്ടതും പൊട്ടിക്കരഞ്ഞ് ലാൽ, ആശ്വസിപ്പിച്ച് ഫഹദ് ഫാസിൽ; കണ്ണ് നിറയ്ക്കുന്ന കാഴ്ച
സംവിധായകന്‍ സിദ്ദിഖിന്‍റെ ഭൗതികശരീരം കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സിദ്ദിഖിനെ അവസാനമായി കാണാൻ സഹപ്രവർത്തകർ എത്തി കൊണ്ടിരിക്കുകയാണ് ഉറ്റസുഹൃത്ത് ലാൽ അവസാനനിമിഷങ്ങളിലും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതും ലാൽ വികാരാധീനനായി. ലാലിനെ ആശ്വസിപ്പിക്കുന്ന ഫഹദിന്റെ ദൃശ്യങ്ങളും കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു.
നടന്‍ ടൊവിനോ തോമസും സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഈപ്പോഴും കൊച്ചിലെ പൌരവലി സിദ്ദിഖിന് അന്തോപചാരം അര്‍പ്പിക്കാന്‍ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്.
ജയറാം, വിനീത്, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ 12 വരെയാണു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. പൊതുദർശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും.
മലയാള സിനിമയിൽ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്മേക്കർ ആകുകയും ചെയ്ത സംവിധായകൻ സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു.
തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. കൊച്ചി പുല്ലേപ്പടി കറുപ്പ്‌നുപ്പിൽ പരേതരായ കെ.എം.ഇസ്‌മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ്.