Connect with us

ലാൽ ജോസിനോട് എനിയ്ക്ക് സംസാരിക്കാൻ പോലും താല്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് അഞ്ജലി അമീർ!

Malayalam Breaking News

ലാൽ ജോസിനോട് എനിയ്ക്ക് സംസാരിക്കാൻ പോലും താല്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് അഞ്ജലി അമീർ!

ലാൽ ജോസിനോട് എനിയ്ക്ക് സംസാരിക്കാൻ പോലും താല്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് അഞ്ജലി അമീർ!

മലയാള സിനിമയിൽ ഒരുപാട് നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽജോസ് . ഇപ്പോൾ ഇതാ വീണ്ടും ലാൽ ജോസ് വാർത്തകളിൽ നിറയുകയാണ് . ചാന്തുപൊട്ട്’ എന്ന ചിത്രം ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു

ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്‌ജെന്‍ഡറിന്റേതായിരുന്നില്ലെന്നായിരുന്നു സംവിധായകന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു . ചിത്രത്തിൽ ദിലീപ് അഭിനയിച്ച രാധ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ല എന്നും അയാളൊരു പുരുഷനാണെന്നുമാണ് ലാൽ ജോസ് പറയുന്നു. എന്നാൽ ഇപ്പോൾ ഇതാ ലാൽ ജോസിനോട് എനിയ്ക്ക് സംസാരിക്കാൻ പോലും താല്പര്യമില്ലായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഞ്ജലി അമീർ. പക്ഷെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന തെറ്റിധാരണ മാറിയെന്നും അഞ്ജലി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ;

ഈ ഇടയായ് ലാൽ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചർച്ച കാണാനിടയായി. ഞാൻ ആദ്യമായി ലാൽ ജോസ് സാറിനെ കാണുമ്പോൾ അദ്ധേഹത്തിനോട് സംസാരിക്കാൻ പോലും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തിൽ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം ” ചാന്തുപൊട്ട് ,രാധ എന്നീ വിളികൾ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം. അങ്ങനെ എന്റെ പരിഭവങ്ങൾ അദ്ധേഹത്തോട് പങ്കുവെച്ചപ്പോൾ അദ്ധേഹം പറഞ്ഞത് ദിലീപേട്ടൻ അവതരിപ്പിച്ച ആ കാരക്ടർ ഒരു “ട്രാൻസ്ജെൻഡറോ ) “ഗേയോ ” അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെൺകുട്ടി വേണമെന്ന ആഗ്രഹത്തിൽ തങ്ങൾക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളർത്തിയതു കൊണ്ടും ഡാൻസ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്ത്രൈണതയാണെന്നാണ്…. ഇതല്ലാതെ ജെൻഡർ പരമായും sexuality ക്കും ഒരു പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല …. ഇതു മനസ്സില്ലാക്കാതെ ഞങ്ങളെ പ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഡികൾ … ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാൻ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാൽ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഈ സിനിമയിഷ്ട മയ് . അദ്ധേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിൾ എനിക്കേറെ പ്രിയപ്പെട്ടവരിൽ ഒരാളാണ്

ദിലീപിന്റെ സിനിമ ജീവിതത്തിലെ വലിയൊരു വിജയമായിരുന്നു ചാന്തുപൊട്ട്. സിനിമ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ വേദനകളെക്കുറിച്ചായിരുന്നു ഉനൈസ് എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയിതിരുന്നു .വ്യക്തിജീവിതത്തെ ഒരു തരത്തിലും സിനിമ സ്വാധീനിക്കുന്നില്ലെന്ന് അവകാശപ്പെട്ടവർക്കായി സ്വന്തം ജീവിതത്തിൽനിന്ന് ഉദാഹരണങ്ങൾ നിരത്തി മുഹമ്മദ് ഉനൈസ് എന്ന യുവാവിന്റെ കുറിപ്പിനോട് പാർവതി ഖേദപ്രകടനം നടത്തിയിരുന്നു . ഈ കാർത്തയ്റ്റും മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു .

Lal Jose

More in Malayalam Breaking News

Trending

Recent

To Top