Malayalam Breaking News
മോഹൻലാൽ അഭിനയിച്ച ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി വന്നതിങ്ങനെ;ഭദ്രന്‍ പറയുന്നു!
മോഹൻലാൽ അഭിനയിച്ച ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി വന്നതിങ്ങനെ;ഭദ്രന്‍ പറയുന്നു!
മലയാള സിനിമയിൽ മലയാളികൾ ഏറെ ആസ്വദിച്ച ഒരു ചിത്രമാണ് സ്ഫടികം എന്ന ചിത്രം.ഏറെ വ്യത്യസ്താമായാണ് ഭദ്രൻ എന്ന സംവിധായകൻ ഈ സിനിമ ഒരുക്കിയത്.മലയാളികളുടെ എന്നത്തേയും പ്രിയ താരം മോഹൻലാലിൻറെ ആടുതോമ എന്ന കഥാപാത്രം ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നുണ്ട്.താരത്തിൻറെ മാസ്സ് പെർഫോമൻസും ,മുണ്ടൂരിലുമൊക്കെ ആയി ചിത്രം കൊലമാസ്സ് ചിത്രവുമാവുകയായിരുന്നു. ഭദ്രൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ആയിരുന്നു ‘സ്ഫടികം’. 1995-ൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയിലെ ക്ലാസിക് എന്‍റര്‍ടെയ്നര്‍ എന്നാണ് ഏവരും നൽകുന്ന വിശേഷണം. ചിത്രമിറങ്ങിയിട്ട് ഈ വരുന്ന മാര്‍ച്ച് 30ആയ ഇന്ന് 24 വര്‍ഷമാവുകയാണ്.
ചിത്രത്തിലെ ആട് തോമ എന്ന മാസ്സ് കഥാപാത്രമായി മോഹൻലാലിന്‍റെ പ്രകടനം ഒരിക്കലും മറക്കാനാവത്തതാണ്. അതിനിടെ ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായെത്തുന്നെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. വിവാദങ്ങൾ വകവെക്കാതെ ചിത്രത്തിൻ്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവത്തകര്‍ ഇപ്പോൾ. ആടുതോമയേയും തോമയുടെ ഡയലോഗും മുണ്ടുരിഞ്ഞുള്ള അടിയുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് ആരാധകരേറെയാണ്. സിനിമയ്ക്ക് രണ്ടാം ഭാഗം ഇറങ്ങിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഭദ്രന്‍ അത് നിഷേധിച്ചിരുന്നു. തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയൊരുക്കിയതെന്ന് ഭദ്രന്‍ പറയുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നതിനായി രൂപേഷ് പീതാംബരനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രൂപേഷിന്റെ അച്ഛനും താനും സുഹൃത്തുക്കളായിരുന്നു. താന്‍ ആ വീട്ടില്‍ പോവാറുണ്ടായിരുന്നു. മകന്റെ സിനിമാതാല്‍പര്യത്തെക്കുറിച്ച് ഇടയ്ക്ക് അമ്മ പറഞ്ഞിരുന്നു. ഒരു ദിവസം രൂപേഷിനെ നേരില്‍ കണ്ടിരുന്നു. സംവിധായകനാണെന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു റോള്‍ തരാമോയെന്നായിരുന്നു ചോദ്യം. അന്നേ താന്‍ ആ പയ്യനെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ആടുതോമയുടെ ബാല്യം അവതരിപ്പിക്കാന്‍ രൂപേഷിനെ ക്ഷണിച്ചത്.
സില്‍ക്ക് സ്മിത, സ്ഫടികം ജോര്‍ജ് തുടങ്ങിയ കഥാപാത്രങ്ങളുടെ വരവിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സില്‍ക്ക് സ്മിതയെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. നര്‍ത്തകിയായിരിക്കുമ്പോള്‍ മുതലേ സില്‍ക്കിനെ അറിയാമായിരുന്നു. ഫോണിലൂടെ ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതീവ താല്‍പര്യത്തോടെയാണ് സിനിമ ചെയ്യാമെന്നേറ്റതെന്നും ഭദ്രന്‍ ഓര്‍ത്തെടുക്കുന്നു.
about spadikam movie