Malayalam Breaking News
ആ അപൂർവ്വ ഭാഗ്യം ചിലർക്ക് മാത്രമേ ലഭിക്കു;മേനകയ്ക്കും,സുരേഷ് കുമാറിനും അത് ലഭിച്ചു;ആഘോഷമെന്തെന്ന് വെളിപ്പെടുത്തി കീർത്തി സുരേഷ്!
ആ അപൂർവ്വ ഭാഗ്യം ചിലർക്ക് മാത്രമേ ലഭിക്കു;മേനകയ്ക്കും,സുരേഷ് കുമാറിനും അത് ലഭിച്ചു;ആഘോഷമെന്തെന്ന് വെളിപ്പെടുത്തി കീർത്തി സുരേഷ്!
മലയാള സിനിമ ഒരുകാലത്ത് അടക്കി ഭരിച്ച നായികയാണ് മേനക സുരേഷ്.താരത്തിന് അന്നും ഇന്നും മലയാളികൾ ഏറെ പിന്തുണയായാണ് നൽകുന്നത്.ആദ്യ കാലത്തെ ചിത്രങ്ങളിൽ ശങ്കറിനൊപ്പം ഒരുപാട് ചിത്രങ്ങൾ ചെയിതു.ആ ചിത്രങ്ങൾക്കൊക്കെയും മലയാളികൾ വലിയ സ്വീകരണമാണ് നൽകിയിട്ടുള്ളത്.മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്‍ക്കുമൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ നായികയ്ക്ക് ലഭിച്ചിരുന്നു.മലയാള സിനിമയിൽ വളരെ ഏറെ മുന്നേറുന്നതിനിടയിലായിരുന്നു സുരേഷ് കുമാറുമായി പ്രണയത്തിലായത്. ആ പ്രണയം അധികം വൈകാതെ തന്നെ വിവാഹത്തില്‍ എത്തുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം ഇരുവരും സജീവമായി പങ്കെടുക്കാറുണ്ട്. മേനകയ്ക്ക് പിന്നാലെയായാണ് മക്കളും സിനിമയില്‍ അരങ്ങേറിയത്.ഇപ്പോൾ മക്കളും മലയാള സിനിമയിൽ തുടങ്ങി മറ്റ് ഭാഷകളിലും സജീവ സാന്നിധ്യമാണ്.
അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് വ്യക്തമാക്കിയായിരുന്നു കീര്‍ത്തി സുരേഷ് എത്തിയത്. സഹോദരിയായ രേവതിയാവട്ടെ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രിയദര്‍ശനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച രേവതി സ്വന്തമായി സിനിമയൊരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തി സുരേഷാണ് ഇവരുട കുടുംബത്തിലെ ഇരട്ടിമധുരമുള്ള ആഘോഷത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയത്. ഇതിനകം തന്നെ താരപുത്രിയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.
അച്ഛന്റേയും അമ്മയുടേയും വിവാഹ ഫോട്ടോയും പങ്കുവെച്ചായിരുന്നു കീര്‍ത്തിയുടെ പോസ്റ്റ്. അവരുടെ വെഡ്ഡിങ് ആനിവേഴ്‌സറി മാത്രമല്ല പിറന്നാളും കൂടിയാണ്. കുട്ടിക്കാലത്ത് ഇതേക്കുറിച്ച് പറഞ്ഞായിരുന്നു താന്‍ കൂട്ടുകാരെ അത്ഭുതപ്പെടുത്തിയത്. ഇനിയും ഒരുമിച്ചുള്ള ഒരുപാട് ആഘോഷങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാവട്ടെയന്നും കീര്‍ത്തി കുറിച്ചിട്ടുണ്ട്. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണല്ലോ ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇരുവര്‍ക്കും സ്‌നേഹാശംസ നേര്‍ന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.
menaka suresh and suresh kumar wedding anniversary