Connect with us

‘ലക്ഷ്മിക്ക് ഞങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ’, കണ്ണ് നിറഞ്ഞ് രേണു; സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ സഹായിക്കാതിരുന്നതിന് കാരണം!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

Malayalam

‘ലക്ഷ്മിക്ക് ഞങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ’, കണ്ണ് നിറഞ്ഞ് രേണു; സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ സഹായിക്കാതിരുന്നതിന് കാരണം!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

‘ലക്ഷ്മിക്ക് ഞങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ’, കണ്ണ് നിറഞ്ഞ് രേണു; സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ സഹായിക്കാതിരുന്നതിന് കാരണം!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.

ഇക്കഴിഞ്ഞ ജൂണിലാണ് കാര്‍ അപകടത്തില്‍ കൊല്ലം സുധിക്ക് ജീവന്‍ നഷ്ടമായത്. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന്‍, ബിനു അടിമാലി തുടങ്ങിയവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. സുധിയുടെ വേര്‍പാടോടെ രണ്ട് കുഞ്ഞുങ്ങളും ഭാര്യ രേണുവും ഒറ്റയ്ക്കായി.

മക്കള്‍ക്കും ഭാര്യയ്ക്കും വേണ്ടിയായിരുന്നു സുധിയുടെ ജീവിതം. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം മകന്‍ കിച്ചുവിന് വേണ്ടിയാണ് രേണുവിനെ സുധി ജീവിതത്തിലേക്ക് കൂട്ടുന്നത്. ആ ബന്ധത്തിലുള്ളതാണ് സുധിയുടെ രണ്ടാമത്തെ മകന്‍ റിതുല്‍. നാല് വയസുകാരന്‍ റിതുല്‍ താന്‍ തന്നെയാണ് കൊല്ലം സുധിയെന്ന് നിറഞ്ഞ ചിരിയോടെ പറയുമ്പോള്‍ ആരുടെയും കണ്ണൊന്ന് നിറയും.

സുധിയുടെ മരണത്തോടെ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വീട് വെച്ച് നല്‍കാനുള്ള ശ്രമത്തിലാണ് ഫ്‌ലവേഴ്‌സ് ചാനല്‍. അടുത്തിടെ വീടിന്റെ വാര്‍പ്പ് വരെ പൂര്‍ത്തിയായിരുന്നു. മൂത്ത മകന്‍ കിച്ചുവിനെ പഠിപ്പിക്കുന്നതും ഫ്‌ലവേഴ്‌സ് തന്നെയാണ്. വര്‍ഷങ്ങളായി സുധിയും കുടുംബവും വാടകവീട്ടിലാണ് താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിനിടയിലാണ് സുധി അന്തരിച്ചത്.

സുധിയില്ലാത്ത ആദ്യത്തെ ക്രിസ്മസ് ആയതുകൊണ്ട് തന്നെ യാതൊരു ആഘോഷവും രേണുവിനും മക്കള്‍ക്കുമില്ല. ഇളയവന്‍ റിതുലിന്റെ സന്തോഷത്തിന് വേണ്ടി ഒരു നക്ഷത്രം വീട്ടുമുറ്റത്ത് തൂക്കുക മാത്രമാണ് രേണു ചെയ്തത്. എന്നാല്‍ രേണുവും മക്കളും ഒറ്റപ്പെട്ട് പോകാതിരിക്കാനും ക്രിസ്മസ് കളറാക്കാനും സുധിയുടെ സഹപ്രവര്‍ത്തകയും അവതാരകയുമായ ലക്ഷ്മി ഓടിയെത്തി. രേണുവിനും മക്കള്‍ക്കുമുള്ള വസ്ത്രങ്ങളും കേക്കും കളിപ്പാട്ടങ്ങളുമെല്ലാമായാണ് ലക്ഷ്മി എത്തിയത്. തങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ എന്നാണ് ലക്ഷ്മിയെ കണ്ടയുടന്‍ രേണു പറഞ്ഞത്. ‘ലക്ഷ്മിക്ക് ഞങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ അതില്‍ ഒരുപാട് സന്തോഷമുണ്ട്.’

‘ലക്ഷ്മി വരുന്നത് കണ്ടപ്പോള്‍ ദുരെ എവിടെയോ പരിപാടിക്ക് പോയ സുധി ചേട്ടന്‍ ഞങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങി ലക്ഷ്മിയുടെ കയ്യില്‍ കൊടുത്ത് വിട്ടതുപോലെയാണ് എനിക്ക് തോന്നിയത്. ചിന്നു ഞങ്ങളെ കാണാന്‍ വന്നപ്പോള്‍ സുധി ചേട്ടന് ഒരുപാട് സന്തോഷമായിട്ടുണ്ടാകും. ആഘോഷങ്ങള്‍ക്ക് വസ്ത്രം വാങ്ങുമ്പോള്‍ സുധി ചേട്ടന് വേണ്ടി അ?ദ്ദേഹം ഒന്നും എടുക്കാറില്ല. എല്ലാം ഞങ്ങള്‍ക്കാണ് വാങ്ങി തരാറുള്ളത്. ചോദിച്ചാലും വേണ്ടെന്ന് പറയും.’

‘മരിക്കുന്നതിന്റെ തലേന്ന് മീന്‍കറി വെച്ച് ഞങ്ങള്‍ക്ക് സുധി ചേട്ടന്‍ വിളമ്പി തന്നു. അവസാനം സുധി ചേട്ടന് ഒന്നും കിട്ടിയില്ല. അത് ചോദിച്ചപ്പോള്‍ നിങ്ങള്‍ വയറ് നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്ന് പറഞ്ഞു. മരിക്കുന്നത് വരേയും സുധി ചേട്ടന്‍ എന്നെയോ മക്കളേയോ ചീത്ത പറഞ്ഞിട്ടില്ല. ഇപ്പോള്‍ സുധി ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോവുകയാണ്. ഞങ്ങള്‍ വീട്ടില്‍ താമസം ആരംഭിക്കുമ്പോള്‍ സുധി ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കും.’

‘എല്ലാം ഞങ്ങള്‍ക്ക് വേണ്ടി കരുതിവെച്ചിട്ട് സുധി ചേട്ടന്‍ പോയതുപോലെയായി എന്നാണ് രേണു ലക്ഷ്മിയോട് സംസാരിക്കവെ പറഞ്ഞത്. സുധി അപകട സമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും രേണു വീഡിയോയില്‍ കാണിച്ചു. സുധി അവസാനമായി ധരിച്ച വസ്ത്രം താന്‍ അലക്കിയിട്ടില്ലെന്നും ആ മണം അവസാനം വരെ തനിക്കൊപ്പം വേണമെന്നും’, രേണു പറഞ്ഞു.

സുധിയെ പോസ്റ്റുമാര്‍ട്ടത്തിന് കയറ്റും മുമ്പ് കണ്ട ഒരാള്‍ ലക്ഷ്മി മാത്രമാണ്. അന്ന് അവിടെ ചെന്ന് താന്‍ ബോഡി കാണുമ്പോള്‍ സുധി ചേട്ടന്‍ സന്തോഷത്തോടെ നിറ ചിരിയോടെ കിടക്കുന്നതായാണ് തോന്നിയതെന്ന് ലക്ഷ്മിയും വീഡിയോയില്‍ പറ!ഞ്ഞു. സുധി ജീവിച്ചിരുന്നപ്പോള്‍ സഹായിക്കാതിരുന്നതിനുള്ള കാരണവും ലക്ഷ്മി വീഡിയോയില്‍ വെളിപ്പെടുത്തി.

ഒരു കഷ്ടപ്പാടും തങ്ങളോട് ആരോടും സുധി പങ്കുവെച്ചിട്ടില്ലെന്നാണ് ലക്ഷ്മി നക്ഷ്ത്ര വീഡിയോയില്‍ പറഞ്ഞത്. ക്രിസ്മസിന് രേണുവിനെയും മക്കളെയും ഒറ്റപ്പെടുത്താതെ സന്തോഷത്തോടെ ചേര്‍ത്ത് പിടിച്ചതിന് ലക്ഷ്മി നക്ഷത്രയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ക്രിസ്മസ് അവരോടൊപ്പം ആഘോഷിച്ചതിന് ചിന്നു കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ, സുധിച്ചേട്ടന്റ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയ ലക്ഷ്മിക്ക് ഒരായിരം നന്ദി എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top