Connect with us

ജയിലില്‍ കഴിയേണ്ടി വന്ന ആ നാളുകളിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ സാറിന്റെ മതിലുകള്‍ എന്ന നോവലിന്റെ അര്‍ത്ഥം മനസിലാകുന്നത്; ആ പഞ്ഞിമരം കാണുമ്പോഴെല്ലാം എന്റെ കണ്ണ് നിറയും; ദിലീപ്

Malayalam

ജയിലില്‍ കഴിയേണ്ടി വന്ന ആ നാളുകളിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ സാറിന്റെ മതിലുകള്‍ എന്ന നോവലിന്റെ അര്‍ത്ഥം മനസിലാകുന്നത്; ആ പഞ്ഞിമരം കാണുമ്പോഴെല്ലാം എന്റെ കണ്ണ് നിറയും; ദിലീപ്

ജയിലില്‍ കഴിയേണ്ടി വന്ന ആ നാളുകളിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ സാറിന്റെ മതിലുകള്‍ എന്ന നോവലിന്റെ അര്‍ത്ഥം മനസിലാകുന്നത്; ആ പഞ്ഞിമരം കാണുമ്പോഴെല്ലാം എന്റെ കണ്ണ് നിറയും; ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്.

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്. ഈ വേളയില്‍ ദിലീപിനെതിരെ ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എത്രയൊക്കെ വെള്ള പൂശാന്‍ ശ്രമിച്ചാലും അതൊന്നും ഇവിടെ ഏല്‍ക്കില്ലെന്നാണ് ഇവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ദിലീപിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളിലെല്ലാം ഇവരുടെ പ്രതിഷേധം കാണാം. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും താരത്തെ തള്ളി പറയാതെ ചേര്‍ത്ത് നിര്‍ത്തിയവരുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോടതി, വക്കീല്‍, പോലീസ് എന്നിങ്ങനെയായിരിക്കുകയാണ് ദിലീപ്.

മികച്ച ചിത്രങ്ങള്‍ പോലും താരത്തിന്റേതായി പുറത്തെത്തിയിരുന്നില്ല. കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദിലീപ് തന്റെ വീട് തന്നെ ഒരു കോടതിയാക്കിയിരിക്കുകയാണ് ദിലീപ്. കേസിനും ആവശ്യങ്ങള്‍ക്കുമായി പോലീസുകാരും വക്കീലന്മാരും പത്മസരോവരം എന്ന വീട്ടിലേയ്ക്ക് സ്ഥിരം എത്തുക തന്നെ പതിവാണ്. ഇതില്‍ നിന്നെല്ലാം കുടുംബത്തെ മാറ്റി നിര്‍ത്താന്‍ ചെന്നൈയിലേയ്ക്ക് വരെ ദിലീപ് താമസം മാറ്റിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നപ്പോള്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് ദിലീപ് പറഞ്ഞതിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ചില യൂട്യൂബ് ചാനലുകളിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത വന്നത്. ആലുവയിലെ സ്വന്തം വീട്ടില്‍ ഏതാനും കിലോ മീറ്ററുകള്‍ മാത്രം അകലെയുള്ള ആലുവ സബ്ജയിലില്‍ കഴിയേണ്ട വന്ന ആ നാളുകള്‍ മരണം വരെയും മറക്കില്ല.

സ്വന്തം നാട്ടില്‍ അന്യനെ പോലെ കഴിയേണ്ട വന്ന നാളുകളിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ സാറിന്റെ മതിലുകള്‍ എന്ന നോവലിന്റെ അര്‍ത്ഥം മനസിലാകുന്നത്. സ്വന്തം നാട്ടില്‍ ചലനമറ്റവനായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ. അക്കാലത്ത് ജയിലിലെ വാച്ച് ടവറിന്റെ മുകളിലെ ഉയര്‍ന്ന പടികളില്‍ കയറി നിന്ന് എന്റെ വീട് നിന്ന ദിശയിലേയ്ക്ക് നോക്കി നില്‍ക്കുമായിരുന്നു.

വീടിന്റെ തൊട്ടടുത്തായി ഒരു പഞ്ഞിമരം ഉണ്ട്. ജയിലില്‍ നിന്ന് നോക്കുമ്പോള്‍ എനിക്കത് കാണാന്‍ സാധിക്കുമായിരുന്നു. അത് കാണുമ്പോഴെല്ലാം എന്റെ കണ്ണ് നിറയുമായിരുന്നു. ഇത്രയൊക്കെയേ ഉള്ളൂ നമ്മള്‍. എത്രവലിയ ആളുകള്‍ ആണെങ്കിലും നമ്മള്‍ പോലും അറിയാതെ ചില ചതിക്കുഴിയില്‍ വീണു പോകുമെന്നും സത്യമെന്താണെന്ന് കാലം തെളിയിക്കുമെന്നുമാണ് ദിലീപ് പറയുന്നതെന്നുമാണ് യൂട്യൂബ് വീഡിയോയില്‍ പറയുന്നത്.

ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. സത്യം ഒരു നാള്‍ പുറത്ത് വരും, സത്യത്തിന് നീതി ലഭിക്കുക തന്നെ ചെയ്യും, നിങ്ങള്‍ എപ്പോള്‍ മഞ്ജുവിനെ ജീവിതത്തില്‍ നിന്നും തള്ളിക്കളഞ്ഞോ അന്ന് മുതല്‍ നിങ്ങളുടെ കഷ്ടകാലം തുടങ്ങി, മഞ്ജുവായിരുന്നു ദിലീപിന്റെ രാശി, മഞ്ജു ഉറക്കം കെടുത്തിയതാകും, ഉറക്കത്തില്‍ മഞ്ജുവിനെ സ്വപ്‌നം കണ്ട് ഞെട്ടി എഴുന്നേറ്റതാകും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, കൊച്ചിയില്‍ നടി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ആണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

More in Malayalam

Trending

Recent

To Top