Connect with us

രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ മരിക്കും, നാളെ എന്നെ കാണാന്‍ കമല്‍ വരുന്നുണ്ട് പപ്പി; മരിക്കും മുമ്പ് ശ്രീവിദ്യ പറഞ്ഞത്; പൊട്ടിക്കരഞ്ഞ് കുട്ടി പത്മിനി

Malayalam

രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ മരിക്കും, നാളെ എന്നെ കാണാന്‍ കമല്‍ വരുന്നുണ്ട് പപ്പി; മരിക്കും മുമ്പ് ശ്രീവിദ്യ പറഞ്ഞത്; പൊട്ടിക്കരഞ്ഞ് കുട്ടി പത്മിനി

രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ മരിക്കും, നാളെ എന്നെ കാണാന്‍ കമല്‍ വരുന്നുണ്ട് പപ്പി; മരിക്കും മുമ്പ് ശ്രീവിദ്യ പറഞ്ഞത്; പൊട്ടിക്കരഞ്ഞ് കുട്ടി പത്മിനി

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നടിയെക്കുറിച്ച് കാമുകനായിരുന്ന കമല്‍ ഹാസന്‍ സംസാരിക്കുന്ന പഴയൊരു വീഡിയോ വൈറലായ ശേഷമാണ് ശ്രീവിദ്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ശ്രീവിദ്യ ജീവിതത്തില്‍ നേരിട്ട വിഷമഘട്ടങ്ങളെല്ലാം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. മരണം മലയാളം, തമിഴ് സിനിമാ ലോകത്തെ ഏറെ വിഷമിപ്പിച്ചു. ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തായ നടി കുട്ടി പത്മിനി.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ശ്രീവിദ്യകമല്‍ പ്രണയത്തെക്കുറിച്ചും നടിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചത്. ‘കമല്‍ ജീയെ ശ്രീവിദ്യാക്ക സ്‌നേഹിക്കുമ്പോള്‍ അവര്‍ വാണി ഗണപതിയെ സ്‌നേഹിക്കുകയാണ്. അപ്പോള്‍ ചില നടിമാര്‍ കമലിനെ കുറേക്കൂടി സ്‌നേഹിച്ചു. കാരണം അന്ന് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും സുന്ദരനും അറിവുമുള്ള നടന്‍ കമല്‍ ഹാസനാണ്’

‘ഭംഗിയുള്ള കണ്ണുകളും പെരുമാറ്റവുമായിരുന്നു. പെട്ടെന്ന് എല്ലാവരോടും സംസാരിക്കും. അക്കാലത്ത് ഇന്‍ഡസ്ട്രിയില്‍ ആണും പെണ്ണും അധികം സംസാരിക്കില്ല. അവര്‍ വന്ന് അഭിനയിച്ച് പോകും. സ്ത്രീകള്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ വേറെയുമായിരിക്കും. അതെല്ലാം ഉടച്ച് നടിമാരോട് സാധാരണ പോലെ സംസാരിക്കുകയും കെട്ടിപ്പിടിച്ച് അഭിനയിക്കുകയുമൊക്കെ ചെയ്തത് ഇവരുടെ കാലഘട്ടത്തിലാണ്’

‘പെണ്‍കുട്ടികള്‍ പെട്ടെന്ന് ആകൃഷ്ടരായി. അക്കൂട്ടത്തില്‍ ശ്രീവിദ്യക്ക് നൃത്തവും പാട്ടും അറിയാം. അത് രണ്ടും കമലിന് നന്നായി അറിയാം. രണ്ട് പേരും തമ്മില്‍ പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്തു. ആഴത്തിലുള്ള, ദൈവികമായ പ്രണയമായിരുന്നു അത്,’ കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. മരിക്കുന്നതിന് മുമ്പ് ശ്രീദേവിയെ കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

‘മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവരെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. അവരോടൊപ്പം മുമ്പ് ഒരു സീരിയല്‍ ഞാന്‍ ചെയ്തിരുന്നു. മറ്റൊരു സീരിയലിനായി വിളിച്ചപ്പോള്‍ കേരളത്തിലേക്ക് വരാന്‍ പറഞ്ഞു. എനിക്ക് അഡ്രസ് അറിയില്ലായിരുന്നു. എത്തിയിട്ട് വിളിക്കാന്‍ പറഞ്ഞു. മകളെയും കൂട്ടിയാണ് പോയത്. മൂന്ന് വയസോ മറ്റാേ ആണവള്‍ക്ക്. അവളെയും കൂട്ടി പോയി’

‘എത്തിയപ്പോള്‍ ഒരു അഡ്രസ് തന്നു. അഡ്രസ് നോക്കിയപ്പോള്‍ ഒരു ആശുപത്രിയാണ്. ഉള്ളില്‍ പോയപ്പോള്‍ ശ്രീവിദ്യാക്ക ഒരു നൈറ്റ് ഡ്രസില്‍ ഇരിക്കുന്നു. മകളെ അനുഗ്രഹിച്ചു. എന്തുപറ്റി അക്കാ, സുഖമില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല, രണ്ട് ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് പറഞ്ഞു. എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി. എന്താണീ പറയുന്നത് എന്ത് പറ്റിയെന്ന് ഞാന്‍ ചോദിച്ചു’

‘കാന്‍സറാണ്. ലാസ്റ്റ് ഗ്രേഡിലാണ്. പരമാവധി രണ്ട് മൂന്ന് ദിവസമാണ് ഡോക്ടര്‍ പറഞ്ഞെന്ന് ശ്രീവിദ്യാക്ക. ഭംഗിയുള്ള മാന്‍കുട്ടിയെ പോലുള്ള കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി. എനിക്ക് എന്താണ് പപ്പീ ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ച് കൈയില്‍ പിടിച്ചു’. ‘ഞാനും അവരും കരഞ്ഞു. സായ് ബാബയ്ക്ക് മേല്‍ അവര്‍ക്ക് വലിയ ഭക്തിയുണ്ടായിരുന്നു. നന്നായിരിക്കുമെന്ന് ബാബ പറഞ്ഞു, പക്ഷെ ഇങ്ങനെയായെന്ന് ശ്രീവിദ്യാക്ക പറഞ്ഞപ്പോള്‍ ഒന്നും പറയാനാകാതെ കരഞ്ഞു.

അന്ന് എനിക്ക് ആത്മീയതയെക്കുറിച്ചൊന്നും അറിയില്ല. നാളെ എന്നെ കാണാന്‍ കമല്‍ വരുന്നുണ്ട് പപ്പിയെന്നും പറഞ്ഞു. കുറേ നേരം ഞങ്ങള്‍ സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ശ്രീവിദ്യ മരിച്ചു,’ കുട്ടി പത്മിനി ഓര്‍ത്തു. ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. അഭിമുഖത്തിനിടെ ശ്രീവിദ്യയെ ഓര്‍ത്ത് കുട്ടി പത്മിനി കരയുന്നുണ്ട്.

കമല്‍ ഹാസനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചെങ്കിലും ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് ജോര്‍ജ് തോമസ് എന്ന നിര്‍മാതാവിനെ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം വിജയിച്ചില്ല. ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവതം ആഗ്രഹിച്ചെങ്കിലും ശ്രീവിദ്യയ്ക്ക് അത് ലഭിക്കാതെ പോവുകയായിരുന്നു. കമല്‍ഹസനുമായി പ്രണയത്തിലായിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു.

കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല എന്നും അവര്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.

More in Malayalam

Trending