Connect with us

നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി ഖുഷ്ബു

Actress

നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി ഖുഷ്ബു

നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി ഖുഷ്ബു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്കകാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അഭിനയിച്ച ഏത് ഭാഷാ സിനിമകളിലും ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും സജീവമാണ് താരം.

ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഖുഷ്ബു. നീണ്ട 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഖുഷ്ബു സുന്ദര്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. 1989 ല്‍ പ്രേം ദാന്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 1992 ല്‍ ആയിരുന്നു ചിത്രം പുറത്തെത്തിയത്.

അതായത് ഖുഷ്ബുവിനെ സംബന്ധിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഗദര്‍ ഫ്രാഞ്ചൈസി അടക്കം സംവിധാനം ചെയ്ത അനില്‍ ശര്‍മ്മയാണ് ഈ ചിത്രത്തിന്റെ സംവിധാനം. നാന പടേക്കറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹിന്ദി സിനിമയിലൂടെ ഒരു ബാലതാരമായി 1980 ലാണ് ഖുഷ്ബു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബി ആര്‍ ചോപ്ര നിര്‍മ്മിച്ച് രവി ചോപ്ര സംവിധാനം ചെയ്ത ദി ബേണിംഗ് ട്രെയിന്‍ ആയിരുന്നു ആദ്യ ചിത്രം. ബാലതാരമായിത്തന്നെ ഹിന്ദിയില്‍ പത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട്.

തെലുങ്കിലാണ് ഖുഷ്ബുവിന്റേതായി ഒരു ചിത്രം അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ശ്രിവസിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാമബാണമായിരുന്നു ചിത്രം. ഗോപിചന്ദ്, ജഗപതി ബാബു, ഡിംപിള്‍ ഹയതി എന്നിവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് ഖുഷ്ബുവും അവതരിപ്പിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top