Connect with us

നിർമ്മാതാക്കളാണ് നടന്മാരെ വഴിതെറ്റിക്കുന്നത്; വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്; കൊല്ലം തുളസി

Movies

നിർമ്മാതാക്കളാണ് നടന്മാരെ വഴിതെറ്റിക്കുന്നത്; വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്; കൊല്ലം തുളസി

നിർമ്മാതാക്കളാണ് നടന്മാരെ വഴിതെറ്റിക്കുന്നത്; വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്; കൊല്ലം തുളസി

വില്ലൻ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ നടനാണ് കൊല്ലം തുളസി. വില്ലന്‍ വേഷങ്ങളിലാണ് നടൻ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നാടകത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ കൊല്ലം തുളസി പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. ശബ്ദമായിരുന്നു നടന്റെ ഏറ്റവും വലിയ പ്രത്യേകത.

സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി. ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് നടൻ ചേക്കേറിയിരുന്നു. സമീപകാലത്തായി നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിരുന്നു.ഇപ്പോഴിതാ, മലയാള സിനിമയിൽ അടുത്ത കാലത്തായി സജീവ ചർച്ചയായി തുടരുന്ന ശമ്പള എകികരണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

നിർമ്മാതാക്കൾ വിചാരിച്ചാലെ എന്തെങ്കിലും നടക്കൂ. നിർമ്മാതാക്കളാണ് നടന്മാരെ വഴിതെറ്റിക്കുന്നത് എന്നാണ് കൊല്ലം തുളസി പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ.
‘താരങ്ങളുടെ ശമ്പളം നിശ്ചയിച്ചാൽ ചെലവ് കുറയ്ക്കാം, നല്ല സിനിമകൾ നിർമ്മിക്കാം, മറ്റു നടി നടന്മാർക്ക് അവസരങ്ങൾ ലഭിക്കും. അങ്ങനെ ഒക്കെയല്ലേ ഉദ്ദേശിക്കുന്നത്. നല്ല ആശയമാണ്. പക്ഷെ ഈ ശമ്പളം നിശ്ചയിക്കുന്നത് ആരാണ്! നിർമ്മാതാക്കൾ. ഈ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇപ്പോൾ ഒരു നിർമ്മാതാവ് മുൻനിര താരങ്ങൾക്ക് എല്ലാം ഒരു തുക നിശ്ചയിച്ചു എന്നിരിക്കട്ടെ. അപ്പോൾ മറ്റൊരു നിർമ്മാതാവ് ഒരു പത്ത് ലക്ഷം അധികം നൽകാമെന്ന് പറഞ്ഞ് നടന്റെ അടുത്ത് ചെന്നാൽ ആ നടൻ എന്ത് ചെയ്യും? ഇവിടെയാണ് ശമ്പളം നിശ്ചയിക്കുക എന്ന പരിപാടി നടക്കാതെ പോകുന്നത്. നിർമ്മാതാക്കളുടെ തന്നെയാണ് ഇവിടെ നട്ടെല്ല് വളയുന്നത്.

അവരാണ് ഇത്തരം വൃത്തിക്കേടുകൾക്ക് കൂട്ടു നിൽക്കുന്നത്. ആശയം നല്ലതാണ്. ഇവിടത്തെ നിർമ്മാതാക്കളുടെ സംഘടനകൾ ഒരുമിച്ച് നിന്നു കൊണ്ട് ഓരോരുത്തർക്ക് മാർക്കിട്ട് ഒരുരുത്തർക്ക് ഒരു തുക നിശ്ചയിച്ചു കഴിഞ്ഞാൽ അത് മാറ്റി കൊടുക്കാൻ ആരും തയ്യാറാകരുത്. പക്ഷെ അത് നടക്കില്ല. അവരത് ചെയ്യും. അങ്ങനെ പല അനുഭവസ്ഥരുമുണ്ട്.

അതുപോലെ ഡെയ്‌ലി ശമ്പളം വാങ്ങുന്നവർ. അവരൊക്കെ ഒരു ദിവസം മറ്റും ജോലി ചെയ്യുന്നവരാകും. ഞാനൊക്കെ ഒരു ദിവസത്തേക്ക് പോയി അഭിനയിക്കാറുണ്ട്. ഒരു ദിവസത്തേക്ക് ഒരാൾക്ക് ഇത്ര എന്ന് നിശ്ചയിച്ചാൽ അവർക്ക് അത് അങ്ങനെ കിട്ടും. പക്ഷെ അങ്ങനെ ഒരു അവസ്ഥ ഇപ്പോഴില്ല. ഇപ്പോൾ വരുന്ന സിനിമകളെല്ലാം ചെറിയ സിനിമകളാണ്.

പലതും ഓടിടിയാണ്. അവയ്ക്ക് കഥയോ വലിയ ക്യാമറയോ ഒന്നുമില്ല. അല്ലാതെ അവർ എടുക്കും. വലുതായിട്ട് ഒന്നും ഉണ്ടാകില്ല. എത്ര കുറവ് ശമ്പളത്തിലും അഭിനയിക്കാൻ തയ്യാറായി ആളുകൾ നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോഴത്തെ അവസ്ഥ അതാണ്. അപ്പോൾ അങ്ങനെ ഒരു ആശയത്തോട് യോജിച്ച് നിൽക്കാൻ നിർമ്മാതാക്കൾക്ക് എല്ലാം ബുദ്ധിമുട്ട് ആയിരിക്കും.

അതുപോലെ കഥ എഴുതുന്നത് നായകനെ നോക്കി ആയിരിക്കും. നാടി നടന്മാരെക്കാൾ കൂടുതൽ ശമ്പളം പറ്റുന്ന സംവിധായകരുണ്ട്. അതൊക്കെ എല്ലാവരും കൂടി ഇരുന്ന് ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്.

കലാകാരൻമാർ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സമൂഹത്തിന് മാതൃക ആയിരിക്കണം. അവരുടെ ചെറിയ വീഴ്ചകൾ പോലും പർവ്വതീകരിച്ചായിരിക്കും സമൂഹം കാണുന്നത്. അതുകൊണ്ട്, കലാകാരൻമാർ പ്രത്യേകിച്ച് സിനിമാ താരങ്ങൾ കെയർഫുൾ ആയിരിക്കണം.

സഹജമായ തെറ്റുകൾ എല്ലാവരിലും ഉണ്ടാകും. മദ്യപിക്കാത്തവരാണ് ബഹുപൂരിപക്ഷവും. മദ്യപിക്കുന്നവരുണ്ടാകും. പക്ഷെ രഹസ്യമായി മദ്യപിക്കുന്നവരായിരിക്കും. അവിടെയാണ് കലാകാരൻ കലാകാരന്റെ ഐഡന്റിറ്റി സൂക്ഷിക്കേണ്ടത്. പരസ്യമായി മദ്യപിക്കാൻ പോകുന്നത് ഒഴിവാക്കാം. തെറ്റുകൾ ചെയ്യുന്നവർ ഒതുങ്ങി ചെയ്യുന്നതാണ് നല്ലത്,’ കൊല്ലം തുളസി പറഞ്ഞു.

More in Movies

Trending