Connect with us

എന്റെ സിനിമകളൊന്നും അവർ കാണാറില്ല; അച്ഛനും അമ്മയ്ക്കും ആശങ്ക ഉണ്ടായിരുന്നു; ധ്യാൻ ശ്രീനിവാസൻ

Movies

എന്റെ സിനിമകളൊന്നും അവർ കാണാറില്ല; അച്ഛനും അമ്മയ്ക്കും ആശങ്ക ഉണ്ടായിരുന്നു; ധ്യാൻ ശ്രീനിവാസൻ

എന്റെ സിനിമകളൊന്നും അവർ കാണാറില്ല; അച്ഛനും അമ്മയ്ക്കും ആശങ്ക ഉണ്ടായിരുന്നു; ധ്യാൻ ശ്രീനിവാസൻ

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. താരത്തിന്റെ അഭിമുഖങ്ങൾ ഏറെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ശ്രീനിവാസന്റെ കരിയർ ​ഗ്രാഫ് പിന്തുടർന്നത് മക്കളിൽ വിനീത് ശ്രീനിവാസനാണ്. ​ഗായകൻ, നടൻ, സംവിധായകൻ എന്നീ നിലകളിെല്ലാംന വിനീത് ശ്രീനിവാസന് പേരെടുക്കാനായി. നടന്റെ കരിയറിൽ സംവിധാനം ചെയ്ത ഒരു സിനിമയും ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിനീത് ശ്രീനിവാസന്റെ അതേ കരിയർ വളർച്ച ധ്യാൻ ശ്രീനിവാസന് വന്നിട്ടില്ല. സിനിമകളിൽ വലിയ ഇടവേളയും ധ്യാൻ ശ്രീനിവാസന് വന്നിട്ടുണ്ട്.
ഇപ്പോഴിതാ ചേട്ടനുമായി കുടുംബത്തിൽ താരതമ്യം നടക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. കൈരളി ടിവയോടാണ് പ്രതികരണം.

താരതമ്യേത്തേക്കാൾ കൂടുതൽ ആശങ്ക ഉണ്ടായിരുന്നു. ഇവൻ എന്താവുമെന്ന്. ഒരാൾ സക്സസ്ഫുൾ ആവുമ്പോൾ ഇവൻ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ആശങ്ക ഉണ്ടായിരുന്നു. താരതമ്യം കുറവാണ്. ഏട്ടനെപോലെ ആവണം എന്ന് അമ്മ പറഞ്ഞിട്ടിട്ടില്ല. പക്ഷെ ഇവൻ എന്തായിത്തീരുമെന്ന ഭീകര ആശങ്ക അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ഇന്നും അതില്ലാതില്ല”എന്റെ സിനിമകളൊന്നും അവർ കാണാറില്ല. എന്റെ ഒന്ന് രണ്ട് സിനിമയേ കണ്ടിട്ടുള്ളൂ. തിര കണ്ടിട്ടുണ്ട്, കുഞ്ഞിരാമായണം കണ്ടിട്ടുണ്ട്. അമ്മയൊന്നും സിനിമ കാണാത്ത ആളാണ്. വർക്കിനെക്കുറിച്ച് അമ്മ എന്നോട് സംസാരിക്കാറില്ല. അമ്മ നാട്ടിൻപുറത്തെ സ്ത്രീയാണ്’.

‘അവരെ സംബന്ധിച്ച് നമ്മളുടെ കരിയറോ പ്രൊഫഷനോ ഒന്നുമല്ല കൺസേൺ. ആരോ​ഗ്യം നോക്കാനും ഭക്ഷണം കഴിക്കാനുമാണ് അവർ അന്നും ഇന്നും പറഞ്ഞിട്ടുള്ളത്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

രസകരമായി സംസാരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ എല്ലാം അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. വീകം ആണ് ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ സിനിമ. സാ​ഗർ ആണ് വീകത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എബ്രഹാം മാത്യുവാണ് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഷീലു എബ്രഹാമാണ് സിനിമ നിർമ്മിച്ചത്. ഇവരും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. ക്രെെം ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറാണ് സിനിമ. അജു വർ​ഗീസ്, ഡെയ്ൻ ഡേവിഡ്, ഡയാന ഹമീദ്, ജ​ഗദീഷ് തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസൻ നായകൻ ആയെത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്.

നവാ​ഗതനായ അഭിനവ് സുന്ദർ ആണ് സിനിമ സംവിധാനം ചെയ്തത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സംവിധായകനും വിമൽ ​ഗോപാല കൃഷ്ണനും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സിനിമയുടെ രണ്ടാം ഭാ​ഗവും ഒരുങ്ങാൻ പോവുകയാണ്.

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. അസുഖ ബാധിതനായി ഏറെ നാൾ ആശുപത്രിയിൽ ആയിരുന്നു ശ്രീനിവാസൻ

Continue Reading
You may also like...

More in Movies

Trending

Recent

To Top