Connect with us

തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന അന്ധനായ ആന, റസൂൽ പൂക്കൂട്ടിയുടെ ദി സൗണ്ട് സ്റ്റോറിയിലെ സ്യുപ്രധാന താരമായ കഥ !

Malayalam Breaking News

തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന അന്ധനായ ആന, റസൂൽ പൂക്കൂട്ടിയുടെ ദി സൗണ്ട് സ്റ്റോറിയിലെ സ്യുപ്രധാന താരമായ കഥ !

തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന അന്ധനായ ആന, റസൂൽ പൂക്കൂട്ടിയുടെ ദി സൗണ്ട് സ്റ്റോറിയിലെ സ്യുപ്രധാന താരമായ കഥ !

പൂരത്തിന്റെ ദൃശ്യശ്രവ്യ ചാരുത ഒപ്പിയെടുത്ത ദി സൗണ്ട് സ്റ്റോറി തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് ഏപ്രിൽ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അഞ്ചു ഭാഷകളിലാണ് ദി സൗണ്ട് സ്റ്റോറി ഒരുങ്ങുന്നത്.

അന്ധനായ ഒരാൾക്ക് പോലും തൃശൂർ പൂരം അതിന്റെ തനിമ നഷ്ടമാകാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .അതിനകത്തു ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യകളും ആ തരത്തിൽ ഉള്ളവയാണ് .മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും റസൂലിന്റെ നൂറുകണക്കിനു മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും.

ഈ സിനിമയ്ക്ക് പിന്നിൽ പ്രശസ്തനും അന്ധനായ ഒരു ആനയുമുണ്ട് . പൂരത്തിന് തിടമ്പേറ്റുന്ന ആന ഒരു അന്ധനാണ് . ഒരു കണ്ണിനു കാഴ്ചയില്ലാത്ത തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയാണ് അത്. അടുത്തിടെ പാപ്പാന്റെ മരണത്തിനു കാരണമായ അതെ അന .അവിശ്വസനീയമായ ഒരു കാര്യമാണ് മണിക്കൂറുകൾ നീളുന്ന പൂരത്തിൽ തിടമ്പും ഏറ്റി അന്ധനായ ഒരാന നില്കുന്നത്.

അതിനെ പറ്റി കേട്ട റസൂൽ പൂക്കുട്ടി ഒരു അന്ധനായ മനുഷ്യന്റെ കാര്യമായി അതിനെ ചിന്തിച്ചു . എങ്ങനെ അവർ പൂരം ആസ്വദിക്കും? ശബ്ദത്തിലൂടെ എന്ന് മാത്രമാണ് അതിനു ഉത്തരം. അങ്ങനെയാണ് തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് റസൂൽ പൂക്കുട്ടി കടന്നത്.

highlight of the sound story movie is the blind elephant of thrissur pooram

More in Malayalam Breaking News

Trending

Recent

To Top