Connect with us

പൊട്ടിക്കരഞ്ഞുകൊണ്ട് മേനക !ആ തെറ്റ് സംഭവിക്കാൻ പാടില്ലായിരുന്നു; മകളേ മാപ്പ് !

Malayalam

പൊട്ടിക്കരഞ്ഞുകൊണ്ട് മേനക !ആ തെറ്റ് സംഭവിക്കാൻ പാടില്ലായിരുന്നു; മകളേ മാപ്പ് !

പൊട്ടിക്കരഞ്ഞുകൊണ്ട് മേനക !ആ തെറ്റ് സംഭവിക്കാൻ പാടില്ലായിരുന്നു; മകളേ മാപ്പ് !

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മേനക. നിര്‍മാതാവ് സുരേഷ് കുമാറുമായി വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് ഇപ്പോൾ മേനക. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് അമ്മയെക്കാളും വലിയ താരമായി തെന്നിന്ത്യന്‍ സിനിമയിൽ നിറഞ്ഞ് നില്‍ക്കുകയാണ്.

സിനിമ – സെലിബ്രിറ്റി താരങ്ങൾ അതിഥികൾ ആയെത്തുന്ന ഷോയാണ് റെഡ് കാർപ്പറ്റ്. അമൃത ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ നടി സ്വാസികയും അവതാരക ആയി എത്തുന്നുണ്ട്. അടുത്തിടെ റെഡ് കാർപ്പറ്റിലേക്ക് അതിഥിയായി എത്തിയത് നടി മേനകയായിരുന്നു. മേനകയുടെ ചില തുറന്നുപറച്ചിലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വയലിനിസ്റ്റ് നീരജയുടെ പെർഫോമൻസിനു പിന്നാലെയാണ് റെഡ് കാർപ്പെറ്റിൽ വച്ച് മേനക വികാരാധീനയായത്. നടന്‍ ശങ്കറിനെ കുറിച്ചും ഭര്‍ത്താവ് സുരേഷ് കുമാറുമായിട്ടുള്ള പ്രണയത്തെ കുറിച്ചൊക്കെ തുറന്ന് പറഞ്ഞതിന് ശേഷം കീര്‍ത്തിയോട് മാപ്പ് പറയുകയും ചെയ്തു . ‘ചേച്ചിയുടെ മനസ്സ് നിറഞ്ഞു, അതുകൊണ്ടാണല്ലോ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞത്’, എന്ന് അവതാരക സ്വാസിക ചോദിച്ചതോടെയാണ് മേനക സ്റ്റേജിൽ വച്ച് മനസ്സ് തുറന്നത്.

മേനകയുടെ വാക്കുകൾ!

‘ശരിക്കും പറഞ്ഞാൽ എനിക്ക് കണ്ണ് നിറയാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അത് റെഡ്കാർപ്പറ്റിലൂടെ എനിക്ക് പറയാൻ ആഗ്രഹം ഉണ്ട്. എന്റെ മോൾ കീർത്തി വളരെ മനോഹരമായി വയലിൻ വായിക്കും. വയലിൻ വായിക്കും എന്ന് പറഞ്ഞാൽ, ഞാൻ അന്ന് മദ്രാസിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ആയ കാലഘട്ടം ആയിരുന്നു. അപ്പോൾ എനിക്ക് പുറത്തേക്ക് പോകാൻ ഒന്നും ഒരു താത്പര്യവും ഇല്ലായിരുന്നു.

വയലിൻ വായിക്കാൻ വേണ്ടി ശംഖുമുഖം ദേവീ ക്ഷേത്രത്തിലേക്ക് മോൾ രണ്ടുമണി, മൂന്നുമണി നേരത്തിൽ പോകുമായിരുന്നു. അവൾ അപ്പോൾ വളർന്നു വരുന്നതേ ഉള്ളൂ, തനിച്ചു വായിക്കുക അല്ലെങ്കിൽ വായിക്കുന്ന കുറച്ചാളുകളുടെ കൂട്ടത്തിൽ വായിക്കുക അറിയാലോ അത് എങ്ങിനെയാണ് എന്ന്.

മദ്രാസ്സിൽ ഒക്കെ ആയിരുന്നുവെങ്കിൽ ഇവളെ എടുത്തോണ്ട് ഞാൻ ഓടും ഡ്രസ്സ് ചെയ്യാൻ ഓടുമായിരുന്നു. മറ്റുള്ള കുട്ടികൾ ഒക്കെ നേരത്ത റെഡിയാകുമ്പോഴേക്കും ഞാൻ നാലര മണിക്ക് റെഡി ആയി ഓടുമായിരുന്നു. എന്നാൽ തിരുവനന്തപുരത്തു വന്നത് എനിക്ക് മാനസികമായി അത്ര ഇഷ്ടം ഉണ്ടായിരുന്നില്ല.

അപ്പോൾ പിന്നെ എനിയ്ക്ക് എങ്ങും പോകാൻ താത്പര്യവും ഇല്ല. അതുകൊണ്ടുതന്നെ മോളെ എനിക്ക് വരാൻ വയ്യ, താത്പര്യമില്ല എന്ന് അവളോട് പറയുകയും ചെയ്യുമായിരുന്നു. ഒരു അഞ്ചു പരിപാടികൾക്ക് വരെ ഞാൻ പോയിട്ടില്ല അവളുടെ ഒപ്പം. അതുകൊണ്ടുതന്നെ മാനസികമായി അമ്മ വന്നില്ല എന്ന് കീർത്തിക്ക് ഉള്ളിൽ ഉണ്ടായി.

അവൾ ഓരോരോ ഡ്രെസ്സിലും വയലിൻ വച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ഇതൊന്നും കാണാൻ പോയിട്ടില്ലല്ലോ എന്ന് മനസ്സിൽ ഒരു പുകച്ചിലുണ്ടായി. ഇപ്പൊ നീരജയുടെ പെർഫോമൻസ് കണ്ടപ്പോൾ കീർത്തിയെ ആണ് ഓർമ്മ വന്നത്. ഈ ഇടെയായി മോളുടെ പഴയ ഫോട്ടോസ് ആൽബത്തിൽ നോക്കുകയും , നീരജയുടെ ഈ ഡ്രസ്സ് കൂടി കണ്ടപ്പോൾ ഒരു കുളിരു എനിക്ക് തോന്നി. ഇപ്പോൾ അതോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു. കീർത്തി ഒരുപാട് ഒരുപാട് സോറി’,കരഞ്ഞുകൊണ്ട് മേനക പറഞ്ഞവസാനിപ്പിച്ചു.

about menakha

More in Malayalam

Trending

Recent

To Top