Connect with us

കാവ്യക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോള്‍ എനിക്ക് പേടി തോന്നുന്നുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്നാണ് പ്രിയ ചേച്ചി പറഞ്ഞത്; വീണ്ടും വൈറലായി കാവ്യയുടെ വാക്കകുള്‍

Malayalam

കാവ്യക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോള്‍ എനിക്ക് പേടി തോന്നുന്നുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്നാണ് പ്രിയ ചേച്ചി പറഞ്ഞത്; വീണ്ടും വൈറലായി കാവ്യയുടെ വാക്കകുള്‍

കാവ്യക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോള്‍ എനിക്ക് പേടി തോന്നുന്നുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്നാണ് പ്രിയ ചേച്ചി പറഞ്ഞത്; വീണ്ടും വൈറലായി കാവ്യയുടെ വാക്കകുള്‍

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് കാവ്യ മാധവന്‍. ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയിയാരുന്നു നടി. മലയാളത്തിലെ തിരക്കേറിയ നായികയായിരുന്ന കാവ്യ മാധവന്‍ കുറച്ച് വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. അതില്‍ ആരാധകര്‍ക്കും ഏറെ നിരാശയുണ്ട്. ദിലീപുമായുള്ള വിവാഹശേഷമാണ് നടി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.

ഇപ്പോള്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം വരുന്നുണ്ട് എങ്കിലും സിനിമയിലുണ്ടായിരുന്നപ്പോള്‍ വിവാദങ്ങളൊന്നുമില്ലാതെയാണ് കരിയറില്‍ കാവ്യ മുന്നോട്ട് പോയത്. നിര്‍മാതാക്കള്‍ക്കോ സംവിധായകര്‍ക്കോ നടിയെക്കുറിച്ച് പരാതികളൊന്നുമില്ല. എന്നാല്‍ ഒരു സിനിമയില്‍ നിന്നും നായികാ സ്ഥാനത്ത് നിന്നും മാറ്റിയ അനുഭവം കാവ്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി. ആ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

2007 ല്‍ പുറത്തിറങ്ങിയ നസ്രാണി എന്ന സിനിമയില്‍ നിന്നാണ് കാവ്യ അവസാന നിമിഷം പിന്മാറിയത്. ഇതിന്റെ കാരണം എന്തെന്ന് നടി അന്ന് വ്യക്തമാക്കുകയും ചെയ്തു. ‘ഒരു സിനിമ വേണ്ടെന്ന് വെക്കുന്നതില്‍ കരഞ്ഞത് ആ സിനിമയിലായിരുന്നു. നന്നായിട്ട് വിഷമം ഉണ്ടായിരുന്നു. അതിലാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജോഷി സാറുടെ കൂടെ ഇതിന് മുമ്പ് രണ്ട് പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ടും ഹിറ്റായ സിനിമകളാണ്. റണ്‍വേയും ലയണും. രഞ്ജിത്തേട്ടന്‍ എനിക്ക് എന്നും ഓര്‍ക്കുന്ന തരത്തിലുള്ള കഥാപാത്രം തന്നയാളാണ്’

‘അവരെ സംബന്ധിച്ച് ഞാന്‍ ആരുമല്ല. പക്ഷെ എന്നാലും നമുക്കൊരു കഥാപാത്രം തന്നിട്ട് അത് മാറ്റുകയാണെങ്കില്‍ നമ്മളോട് പറയുക എന്ന കടമയുണ്ട്. മറ്റുള്ളവര്‍ പറഞ്ഞിട്ട് നമ്മള്‍ അറിയുക, അവസാന നിമിഷം സിനിമ കമ്മിറ്റ് ചെയ്ത് ആ ക്യാരക്ടറല്ല കാവ്യ ചെയ്യുന്നത് എന്ന് പറയുമ്പോഴുള്ള വിഷമം. അത് ചെറിയ വിഷമം ഒന്നുമല്ല, വലിയ വിഷമം തന്നെയാണ്. സിനിമയില്‍ നിന്നും പിന്മാറുന്നത് ശരിയായ തീരുമാനമാണോ എന്ന് പലരും ചോദിച്ചു. പണ്ടത്തെ സ്വഭാവം വെച്ചാണെങ്കില്‍ !ഞാന്‍ ചെയ്തിരിക്കും’

‘ഇത്തിരിയാെക്കെ മാറിയില്ലെങ്കില്‍ എനിക്ക് തന്നെയാണ് ദോഷം. അതിന്റെ പേരില്‍ ആര് സിനിമയിലേക്ക് വിളിച്ചില്ലെങ്കലും കുഴപ്പമില്ല എന്ന് ഞാന്‍ സ്വയം തീരുമാനിച്ചതാണ്. പടം ഞാന്‍ വേണ്ടെന്ന് വെച്ചിട്ട് നായികമാരുടെ കൂട്ടത്തില്‍ എന്നെ വിളിച്ചത് പത്മപ്രിയയാണ്. പ്രിയ ചേച്ചി മാത്രമാണ് എന്നെ വിളിച്ചത്. പ്രിയ ചേച്ചി എന്നോട് പറഞ്ഞ കാര്യം കാവ്യ ഇപ്പോള്‍ മലയാളത്തിലുള്ള നായികമാരില്‍ സീനിയറാണ്. കാവ്യക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോള്‍ എനിക്ക് പേടി തോന്നുന്നുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്നാണ്,’ കാവ്യ പറഞ്ഞതിങ്ങനെ.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയാവുകയെന്നത് ഞാന്‍ ആ?ഗ്രഹിച്ച് നടന്ന കാര്യമാെന്നുമായിരുന്നില്ല. അവരുടെ കൂടെ നായികയായി അവസരം വന്നപ്പോള്‍ ചെയ്യാതിരുന്നത് എന്റെ താല്‍പര്യത്തിന് അനുസരിച്ചായിരുന്നു. കാരണം അവര്‍ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ആര്‍ട്ടിസ്റ്റുകളാണ്. അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ വെറുതെ പിള്ളേര് കളിയുമായി പോയി നില്‍ക്കാന്‍ പാടില്ല. അവരുടെ കൂടെ അഭിനയിക്കാന്‍ പാകത്തില്‍ ഒരു വേഷം കിട്ടണം എന്ന കാത്തിരിപ്പായിരുന്നു’

‘പക്ഷെ മാടമ്പിയില്‍ ഞാന്‍ സാധാരണ ചെയ്യുന്ന പോലെയുള്ള കഥാപാത്രമാണ് ചെയ്തത്. ഞാന്‍ പ്രതീക്ഷിച്ചത് പവര്‍ഫുളായ കഥാപാത്രമായിരിക്കുമെന്നാണ്. സിനിമ വിജയിച്ചത് ഗുണം തന്നെയാണ്. ലാലേട്ടന്റെ നായികയായത് കൊണ്ട് എനിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല’. സാമ്പത്തികമായി ഞാന്‍ നേരത്തെ വാങ്ങിക്കുന്ന ശമ്പളം തന്നെയാണ് ഇപ്പോഴും വാങ്ങിക്കുന്നത്. മനസിന്റെ ഒരു സന്തോഷം. സിനിമയില്‍ ഇത്രയും വര്‍ഷം നിന്നിട്ടും ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായില്ല എന്ന വിഷമം എനിക്ക് എന്നെങ്കിലും ഉണ്ടാകാന്‍ പാടില്ല,’എന്നുമാണ് കാവ്യ മാധവന്‍ പറഞ്ഞിരുന്നത്.

അതേ സമയം ഏറെക്കാലം സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം മാറിനിന്നിരുന്ന കാവ്യ അടുത്തിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇടയ്ക്ക് തന്റെ ചിത്രങ്ങളും മറ്റുമൊക്കെ താരം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top