Malayalam
’43 വര്‍ഷത്തെ അഭിനയ ജീവതത്തിലൂടെ എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്; ഹരീഷ് പേരടി
’43 വര്‍ഷത്തെ അഭിനയ ജീവതത്തിലൂടെ എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്; ഹരീഷ് പേരടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
അദ്ദേഹത്തിന്റേതായി അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്ത് എത്തിയ സിനിമയ്ക്ക് വേണ്ടത്ര വരവേല്‍പ്പ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചില്ല. ഫസ്റ്റ് ഷോയ്ക്കുശേഷം സിനിമയെ കുറിച്ച് വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപയ്‌നുകളുമാണ് ഉണ്ടായത്. സിനിമയുടെ കഥയും അതിന്റെ മേക്കിങുമാണ് പലരും സിനിമയെ വിമര്‍ശിക്കാന്‍ കാരണമായത്.
നാടകം കുറച്ച് കൂടി പോളിഷ് ചെയ്ത് സിനിമയാക്കിയതുപോലെയാണ് അനുഭവപ്പെട്ടതെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറഞ്ഞത്. മറ്റ് ചിലരുടെ പരാതി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചന്‍ ബില്‍ഡപ്പ് നല്‍കിയതുപോലുള്ള മാസ് മോഹന്‍ലാലിന്റെ വാലിബനിലൂടെ കാണാന്‍ സാധിച്ചില്ലെന്നാണ്. നിരവധി ട്രോളുകളും മീമുകളും മലൈക്കോട്ടൈ വാലിബന് നേരെ ഇറങ്ങുന്നുണ്ട്.
അതേസമയം സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്ത നടനാണ് ഹരീഷ് പേരടി. മോഹന്‍ലാലിന്റെ വളര്‍ത്തച്ഛനായ അയ്യനാരുടെ വേഷമാണ് ഹരീഷ് പേരടി ചെയ്തത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഹരീഷ് പേരടി കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലൈക്കോട്ടൈ വാലിബനിലെ ഒരു രംഗത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഇത്രയേറെ ഹേറ്റ് ക്യാംപയ്‌നുകള്‍ നടന്നിട്ടും സിനിമ കാണാന്‍ കുടുംബപ്രേക്ഷകര്‍ എത്തുന്നുണ്ടെന്നാണ് ഹരീഷ് പേരടി കുറിച്ചത്.
’43 വര്‍ഷത്തെ അഭിനയ ജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയ്ന്‍ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്. ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്‍ക്കുന്ന ആളുകളെപോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയേറ്ററില്‍ എത്താന്‍ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
പലരും നരസിംഹത്തിലെ മോഹന്‍ലാലിനെ പ്രതീക്ഷിച്ചാണ് മലൈക്കോട്ടൈ വാലിബന്‍ കാണാന്‍ എത്തിയത്. നാടോടിക്കഥ പറയുമ്പോലെയാണ് തങ്ങള്‍ മലൈക്കോട്ടൈ വാലിബനെ സമീപിച്ചിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. പക്ഷെ പലരും അതൊന്നും ഉള്‍ക്കൊണ്ട് സിനിമ കാണാന്‍ തയ്യാറാകാതിരുന്നതുകൊണ്ട് തന്നെയാണ് ആദ്യത്തെ ദിവസം വലിയ വിമര്‍ശനം സിനിമയ്ക്ക് നേരിടേണ്ടി വന്നത്. ഒരു മുത്തശ്ശിക്കഥ പോലയാണ് മലൈക്കോട്ടൈ വാലിബനെന്ന് പിന്നീട് മോഹന്‍ലാലും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.
മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയില്‍ അടക്കം മേക്കോവര്‍ നടത്തിയിരുന്നു മോഹന്‍ലാല്‍. സിനിമയ്ക്ക് എതിരെ വിമര്‍ശനം ഉള്ളതിനാല്‍ മോഹന്‍ലാലിന്റെ പ്രകടനവും പരിഗണിക്കപ്പെടാതെ അതില്‍ മുങ്ങിപോവുകയാണ്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചന സിനിമ അവസാനിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക്ക് അനുഭവം എന്ന് മലൈക്കോട്ടൈ വാലിബനെ കുറിച്ച് കുറിക്കുന്നവരും നിരവധിയാണ്.
അതേസമയം മലൈക്കോട്ടൈ വാലിബന്‍ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും വാരിയത് 5.85 കോടിയാണ്. കേരളത്തിന് പുറത്തുനിന്നും ഒരു കോടിക്ക് മുകളില്‍ കലക്ഷന്‍ ലഭിച്ചു. ജിസിസി, ഓവര്‍സീസ് കലക്ഷന്‍ ഉള്‍പ്പടെ 12.27 കോടിയാണ് സിനിമയുടെ ?ഗ്രോസ് കലക്ഷന്‍. മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങാണ് വാലിബന്‍.
