Actress
ഇത് കാവ്യ തന്നെയോ? ഫോട്ടോഷൂട്ടിനിടയിലെ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു..മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടിയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാമെന്ന് കമന്റുകൾ
ഇത് കാവ്യ തന്നെയോ? ഫോട്ടോഷൂട്ടിനിടയിലെ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു..മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടിയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാമെന്ന് കമന്റുകൾ
ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധയായി വേഷമിട്ടപ്പോൾ മുതൽ മലയാളികളുടെ നായിക ആയി കാവ്യ വളരുകയും ചെയ്തു. സിനിമകളില്‍ നിന്ന് എത്ര മാറി നിന്നാലും കാവ്യയെ കുറിച്ചുള്ള വിശേഷങ്ങളും കാവ്യ മാധവനെ സംബന്ധിക്കുന്ന കാര്യങ്ങളും പ്രേക്ഷക മനസ്സില്‍ നിന്നോ സംസാരത്തില്‍ നിന്നോ മാറുന്നില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് കാവ്യ. ഒരു തികഞ്ഞ കുടുംബിനിയായി ജീവിക്കുകയാണ്
സോഷ്യൽ മീഡിയയിലും കാവ്യ സജീവമല്ല. സുഹൃത്തുക്കളുടെയും മറ്റും വിവാഹ ചടങ്ങുകൾക്കെത്തുമ്പോഴാണ് കാവ്യയെ ആരാധകരിപ്പോൾ കാണാറ്. ഇപ്പോഴിതാ കാവ്യയുടെ ഒരു ഫോട്ടോഷൂട്ടിനിടയിലെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ച വീഡിയോയാണിത്. കാവ്യ വളരെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു. പഴയ ശാലീന സുന്ദരിയായ കാവ്യ തിരിച്ചു വരുന്നെന്നും ആരാധകർ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ മുഖശ്രീയായ നടി, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടിയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് കണ്ണെഴുതാൻ കാവ്യ പൊതുവെ മേക്കപ്പ് ആർട്ടിസ്റ്റുകളെ അനുവദിക്കാറില്ലായിരുന്നു. സ്വന്തമായി ചെയ്യുന്നതായിരുന്നു കാവ്യയുടെ രീതി. എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ മേക്കപ്പ് രീതി കാവ്യക്ക് ഇഷ്ടമായി. ഇതിന് ശേഷമാണ് ഇവർ സുഹൃത്തുക്കളാവുന്നത്. കാവ്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി മുമ്പ് സംസാരിച്ചിട്ടുണ്ട്.
മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് കാവ്യ പ്രാധാന്യം നൽകുന്നു. ഒരു സൂചിയാണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നത് അൽപ്പം പോലം മാറാൻ പാടില്ല. അതുകൊണ്ട് സ്വന്തമായി ഐ മേക്കപ്പ് ചെയ്യുന്നതായിരുന്നു കാവ്യയുടെ രീതി.
എന്നാൽ ഒരിക്കൽ എന്നോട് ചെയ്തോ എന്ന് പറഞ്ഞു. അന്നത്തെ മേക്കപ്പ് കാവ്യക്ക് വളരെ ഇഷ്ടമായി. പിന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി അടുക്കുകയും ഞങ്ങൾ ആത്മസുഹൃത്തുക്കയെന്നും ഉണ്ണി പറഞ്ഞു. സിനിമാ ലോകത്ത് നിന്ന് മാറിനിൽക്കുകയാണെങ്കിലും കാവ്യ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്. കാവ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.