Connect with us

നടി കാര്‍ത്തിക നായര്‍ വിവാഹിതയായി; അത്യാഡംബര വിവാഹത്തിനെത്തിയത് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍!

Malayalam

നടി കാര്‍ത്തിക നായര്‍ വിവാഹിതയായി; അത്യാഡംബര വിവാഹത്തിനെത്തിയത് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍!

നടി കാര്‍ത്തിക നായര്‍ വിവാഹിതയായി; അത്യാഡംബര വിവാഹത്തിനെത്തിയത് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍!

ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കാര്‍ത്തിക നായര്‍. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ രാധയുടെ മകളാണ് കാര്‍ത്തിക. മലയാളി ആണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതല്‍ തിളങ്ങിയത്. മലയാളം, കന്നഡ, തമിഴ് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും രാധയ്ക്ക് സാധിച്ചിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്നെത്തിയ കാര്‍ത്തികയും മലയാളം അടക്കമുള്ള എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാര്‍ത്തിക. അതിനിടെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്കും കടക്കുകയാണ് നടി. അടുത്തിടെയാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി കാര്‍ത്തിക ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ മോതിരമണിഞ്ഞുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം സന്തോഷം പങ്കുവെച്ചത്. പിന്നാലെ അമ്മ രാധയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തുകയുണ്ടായി.

ഇപ്പോഴിതാ നടിയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് കവടിയാര്‍ വെച്ചായിരുന്നു വിവാഹം. ചുവന്ന സാരിയില്‍ അതിമനോഹരിയായി, ശരീരമാസകലം സ്വര്‍ണം കൊണ്ട് മൂടി ഒരു രാജ്ഞിയെപ്പോലെയാണ് കാര്‍ത്തിക വന്നിറങ്ങിയത്. ചുവന്ന സാരിയില്‍ തല മറച്ച് കാര്‍ത്തിക വന്നിറങ്ങിയപ്പോള്‍ ചുറ്റും കൂടിയവര്‍ കയ്യടിച്ചാണ് താരത്തെ വരവേറ്റത്. അത്യാംഡംബരമായ ചടങ്ങിന് ചുക്കാന്‍ പിടിച്ചത് നടി അംബികയായിരുന്നു. അംബികയുടെ സഹോദരിയുടെ മകളാണ് കാര്‍ത്തിക. രോഹിത് മേനോന്‍ എന്നാണ് കാര്‍ത്തികയുടെ വരന്റെ പേര്. വല്യമ്മയാണ് വരനെയും കൂട്ടരെയും ക്ഷണിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള, വികെ പ്രശാന്ത്, നടി രേവതി, സുഹാസിനി, നന്ദിനി, ചിപ്പി, ഭര്‍ത്താവ് രഞ്ജിത്ത്, രാധിക, ലക്ഷ്മി, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, ജാക്കി ഷ്‌റോഫ്, തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര വിവാഹമായിരുന്നു ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

മുമ്പ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെങ്കിലും രാധയോ കാര്‍ത്തികയോ വരന്റെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല. വികാരനിര്‍ഭരമായ ഒരു കുറിപ്പിനൊപ്പമായിരുന്നു രാധ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘ഞങ്ങളുടെ മകളെ പുതിയൊരു കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സന്തോഷവും വിജയകരവുമായ ദാമ്പത്യം നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുക്കാന്‍ പറ്റിയതില്‍ എന്നെ ഭാഗ്യവതിയെന്ന് വിളിക്കാന്‍ പറ്റുന്നില്ല. രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണുള്ളത്. എന്നാല്‍ ഏറ്റവും വലിയ വൈബ്രേഷന്‍ നിന്റെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് നീ കാര്‍ത്തൂ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനമാണ് നീ. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവത്തിന് നന്ദി,’ എന്നായിരുന്നു രാധ കുറിച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാര്‍ത്തിക വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വരന്റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു താരം. ‘നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നിയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങള്‍ നടി പങ്കിട്ടത്.

2009ല്‍ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാര്‍ത്തികയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ കോ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാര്‍ത്തിക ശ്രദ്ധിക്കപ്പെടുന്നത്. ജീവയും അജ്മല്‍ അമീറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളത്തിലടക്കം ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ മകരമഞ്ഞ് എന്ന സിനിമയിലൂടെ കാര്‍ത്തിക മലയാളത്തിലേക്കും എത്തി. എന്നാല്‍ രണ്ടാമത് അഭിനയിച്ച കമ്മത്ത് ആന്‍ഡ് കമ്മത്തിലൂടെയാണ് കാര്‍ത്തിക മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.

മമ്മൂട്ടിയും ദിലീപും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ദിലീപിന്റെ നായികയുടെ വേഷമായിരുന്നു കാര്‍ത്തികയ്ക്ക്. പിന്നീട് ബാക്ക്പാക്കേഴ്‌സ് എന്ന സിനിമയിലാണ് കാര്‍ത്തിക അഭിനയിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നടി. അച്ഛനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. രാജശേഖരന്‍ നായരാണ് കാര്‍ത്തികയുടെ അച്ഛന്‍. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം കാര്‍ത്തിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

More in Malayalam

Trending

Recent

To Top