മമ്മൂട്ടി സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് ഞങ്ങള്‍; മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ തിയേറ്ററിലെത്തി ഒറിജിനല്‍ സ്ക്വാഡ്
മമ്മൂട്ടി സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് ഞങ്ങള്‍; മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ തിയേറ്ററിലെത്തി ഒറിജിനല്‍ സ്ക്വാഡ്
മമ്മൂട്ടി സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് ഞങ്ങള്‍; മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ തിയേറ്ററിലെത്തി ഒറിജിനല്‍ സ്ക്വാഡ്
നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ ഒറിജിനല്‍ സ്ക്വാഡ് അംഗങ്ങളുമായി എസ്.ശ്രീജിത്ത് ഐപിഎസ് തീയേറ്ററിലെത്തിയിരിക്കുകയാണ്.
കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനല്‍ ടീമംഗങ്ങള്‍ സിനിമ ഗംഭീരമാണെന്ന് വ്യക്തമാക്കി. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂട്ടി സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. ശ്രീജിത്ത് ഐപിഎസ് പറഞ്ഞു.
പൊലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതില്‍ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ കണ്ണൂര്‍ സ്ക്വാഡ് പൊലീസുകാര്‍ക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ പൊലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്ക്വാഡ് അംഗങ്ങള്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരേയും പ്രശംസിക്കുകയും ചെയ്തു.
കണ്ണൂര്‍ സ്ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫര്‍ റാഹില്‍, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊള്‍, ധ്രുവന്, ഷെബിന്‍ തുടങ്ങിയവരും കണ്ണൂര്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്കൊപ്പം തീയേറ്ററിലെത്തി.
സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സര്‍െ്രെപസ് ആയി കണ്ണൂര്‍ സ്ക്വാഡിലെ ജീപ്പും തിയേറ്ററില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മമ്മൂട്ടിയെ പോലെ തന്നെ ആരാധകർ ഏറെയുള്ള താരമാണ് ദുൽഖറും. എന്നാൽ മമ്മൂട്ടിയ്ക്ക് രണ്ടുമക്കളുണ്ട്. താരത്തിന്റെ മൂത്ത മകൾ സുറുമിക്ക് ചിത്രരചനയോടും വായനയോടുമെല്ലാമാണ്...
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ ഉള്ളിൽ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് കിഷോര്‍ സത്യ. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി...
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം പല വെല്ലുവിളികളും കടന്ന് വിജയം നേടിയ നായകനാണ്. അടുത്ത...
രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി തീയേറ്റർ വിഹിതമായി നൽകേണ്ട മുപ്പത് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയെന്നാരോപിച്ച് രഞ്ജി പണിക്കര്‍ക്ക് വീണ്ടും...