Social Media
20 വര്‍ഷത്തിനു ശേഷവും ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങളാണ്; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര
20 വര്‍ഷത്തിനു ശേഷവും ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങളാണ്; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര ഇപ്പോള്‍ സജീവമാണ്.
സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ആരാധകരോട് നന്ദി പറഞ്ഞ് സൂപ്പര്‍ താരം നയന്‍താര രംഗത്ത്. താന്‍ ഇന്ന് ഇവിടെ നില്‍ക്കാന്‍ കാരണം ആരാധകരാണെന്നും സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ തന്റെ യാത്ര അപൂര്‍ണ്ണമാകുമായിരുന്നെന്നും ആണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ഇത് എന്റെ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. 20 വര്‍ഷത്തിനു ശേഷവും ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങളാണ്. എന്റെ കരിയറിന്റെ ഹൃദയമിടിപ്പും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജവും നിങ്ങളാണ്. വീഴുമ്പോഴെല്ലാം എന്നെ പിടിച്ച് ഉയര്‍ത്തിയത് നിങ്ങളാണ്. നിങ്ങളില്ലാത്ത യാത്ര അപൂര്‍ണ്ണമാണ്.
സിനിമ എന്നതില്‍ ഉപരി ഓരോ പ്രൊജക്റ്റും മികച്ചതാക്കി മാറ്റുന്നത് നിങ്ങളുടെ മാജിക്കാണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയും പ്രചോദനവുമാണ് എന്നെ രൂപപ്പെടുത്തിയത്. എപ്പോഴും സ്‌നേഹിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം നയന്‍താര’ എന്നാണ് താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
‘അന്നപൂരണി’ ആണ് നയന്‍താരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഷാറൂഖ് ഖാന്‍ നായകനായെത്തിയ ‘ജവാന്‍’ ആയിരുന്നു ഈ വര്‍ഷം വാന്‍ വിജയം നേടിയ താരത്തിന്റെ മറ്റൊരു ചിത്രം. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്.