Connect with us

ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ഏറ്റുമുട്ടാന്‍ മുന്നില്‍ ഓപന്‍ഹെയ്മറും ബാര്‍ബിയും

Hollywood

ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ഏറ്റുമുട്ടാന്‍ മുന്നില്‍ ഓപന്‍ഹെയ്മറും ബാര്‍ബിയും

ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ഏറ്റുമുട്ടാന്‍ മുന്നില്‍ ഓപന്‍ഹെയ്മറും ബാര്‍ബിയും

96ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകള്‍ തുടങ്ങും. ഓപന്‍ഹെയ്മറും ബാര്‍ബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്. നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95ആം ഓസ്‌കര്‍ വേദിയില്‍ നിന്ന് 96ആം പതിപ്പിലേക്ക് എത്തുമ്പോള്‍ മത്സരചിത്രം ഏറെകുറെ വ്യക്തം.

ഇതിനകം 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപന്‍ഹെയ്മറില്‍ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബര്‍ട്ട് ഓപന്‍ഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്‌കറിലും തല ഉയര്‍ത്തി നില്‍ക്കുമെന്ന് പ്രതീക്ഷ. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളന്‍ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം.

നടിമാരുടെ വിഭാഗത്തില്‍ പുവര്‍ തിംഗ്‌സ് നായിക എമ്മ സ്‌റ്റോണും കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തീയറ്ററുകളിലും തരംഗം ഉയര്‍ത്തിയ പുവര്‍തിംഗ്‌സും കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണും ബാര്‍ബിയുമെല്ലാം സിനിമാപ്രേമികളുടെ ഓസ്‌കര്‍ പ്രതീക്ഷകളാണ്. സംവിധായകയും നായികയും നോമിനേറ്റ് ചെയ്യാപ്പെടാഞ്ഞത് വിവാദമായെങ്കിലും, ബാര്‍ബി സംഗീതവിഭാഗത്തിലടക്കം രണ്ടിലധികം അവാര്‍ഡുകള്‍നേടുമെന്ന് കരുതുന്നവരുണ്ട്.

വെള്ളക്കാരുടെ അധീശത്തിന്റെ പേരില്‍ എല്ലാക്കാലവും പഴി കേള്‍ക്കാറുള്ളത് കൊണ്ട് തന്നെ ആഫ്രിക്കന്‍ വംശജരും എല്‍ജിബിടിക്കാരുഅടക്കം വൈവിധ്യമുള്ള നോമിനേഷന്‍ പട്ടിക എന്ന അവകാശവാദം ഇക്കുറിയും അക്കാദമി നിരത്തുന്നു.

ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലെ റ്റു കില്‍ എ ടൈഗര്‍ ആണ് ഒരേ ഒരു ഇന്ത്യന്‍ സാന്നിധ്യം. ജാര്‍ഖണ്ഡില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയന്‍ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത്. 23 വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡുകള്‍. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ ഇക്കുറിയും അവതാരകന്റെ റോളില്‍ ജിമ്മി കെമ്മല്‍. കാത്തിരിക്കാം പുരസ്‌കാരരാവിനായി.

More in Hollywood

Trending

Recent

To Top