നേരിനും നെറിയ്ക്കും വേണ്ടി ചിന്തിക്കുന്ന ഇടത് ചിന്താഗതിയുള്ള ആളാണ് ഞാൻ ;ജോയ് മാത്യു പറയുന്നു !
നടൻ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാ. എബ്രഹാം ഒറ്റപ്ലാക്കൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരമാണ് .ഇപ്പോഴിതാ നേരിനും നെറിയ്ക്കും വേണ്ടി ചിന്തിക്കുന്ന ഇടത് ചിന്താഗതിയുള്ള ആളാണ് താന്‍ എന്ന് ജോയ് മാത്യു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന കലാ സാഹിത്യ സംഘം കാലഹരണപ്പെട്ട ഒരു സംഘടനയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.
പല സംഘടനകളും ഫണ്ട് വരുന്നതിനാലാണ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത് എന്നും അല്ലാത്ത പക്ഷം അവയെല്ലാം എന്നേ പിരിച്ചുവിട്ടേനെ എന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഇടത് സഞ്ചാരിയാണ് ഞാന്‍. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഇടതുപക്ഷം ഏതാണ്. അത് തെറ്റായിക്കൂടെ. നിങ്ങള്‍ ഇടതുപക്ഷം എന്ന് പറയുന്നത് ഇവിടത്തെ കേരളത്തിലെ ഇന്ത്യയിലെ സി പി ഐം എ, സി പി ഐ പിന്നെ കുറെ ഞാഞ്ഞൂല്‍ പാര്‍ട്ടികളും കൂടി ചേര്‍ന്നിട്ടുള്ള ഒരു ലെഫ്റ്റ്.
ആ ലെഫ്റ്റ് അല്ല ഞാന്‍. ഞാന്‍ എന്റേതായ ലെഫ്റ്റ് ആണ്. നേരിന്റെ ലെഫ്റ്റ്, നെറിയുടെ ലെഫ്റ്റ് ആണ്.പുരോഗമനപരമായി ചിന്തിക്കുന്ന മാനവരാശിക്ക് ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്ന ഒന്നാണ് ഇടതുപക്ഷം. പു.ക.സ ഒരു കാലഹരണപ്പെട്ട സംഘടനയാണ് ശരിക്കും. ഓരോ സംഘടനയ്ക്കും ഒരു കാലം കഴിഞ്ഞാല്‍ അത് ആവശ്യമില്ല. ഗാന്ധിജി തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പറഞ്ഞ ആളാണ്.
പല ഓര്‍ഗനൈസേഷനുകളും നിങ്ങള്‍ നോക്കിയാല്‍ മനസിലാകും ആവശ്യമില്ല എന്ന് തോന്നും നമുക്ക്. അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു. മനുഷ്യന്‍ മാറുന്നുണ്ടല്ലോ. ആ മാറ്റം സംഘടനയിലും കൊണ്ടുവരാം. അപ്പോഴേക്കും സംഘടനയില്‍ ഫണ്ടുണ്ടാകും. ഈ ഫണ്ട് വരുമ്പോള്‍ വലിയ പ്രശ്‌നമാണ്. സംഘടന പിരിച്ചുവിടാന്‍ കഴിയില്ല. ഫണ്ടില്ലെങ്കില്‍ ഈ സംഘടനയില്‍ ആരുമുണ്ടാകില്ല.
ഏത് തൊഴിലാളി സംഘടനയാണെങ്കിലും ഏത് മുതലാളി സംഘടനയാണെങ്കിലും രാഷ്ട്രീയ സംഘടനയാണെങ്കിലും അവിടെ ഫണ്ടുണ്ടോ, തേനീച്ച കൂട്ടില്‍ തേനീച്ച വരുന്നത് പോലെയാണ്. അവിടെ പറ്റിപിടിച്ച് നില്‍ക്കും. അത് അങ്ങനെ ജീര്‍ണിക്കും. അവിടെ പുരോഗമനപരമായ ആശയമോ ചിന്തയോ ഒന്നുമുണ്ടാകില്ല. പു.ക.സയില്‍ നിന്നും നിങ്ങള്‍ക്ക് എടുത്ത് കാണിക്കാന്‍ പറ്റിയ ഒരു സാഹിത്യകാരന്‍മാരെ പറയൂ.
മലയാള സാഹിത്യത്തില്‍ പു.ക.സ മെമ്പറായിരിക്കെ മികച്ച സാഹിത്യ സൃഷ്ടി നടത്തിയിട്ടുള്ള ഒരാളെ പറ. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എം ടി വാസുദേവന്‍ നായരേയോ ടി പദ്മനാഭനേയോ വൈക്കം മുഹമ്മദ് ബഷീറിനേയോ മാധവിക്കുട്ടിയേയോ വി കെ എന്നിനേയോ ഒക്കെ പറയാം. മുകുന്ദന്‍, പുനത്തില്‍.. ഇവരൊന്നും പു ക സയാണ് എന്ന് എനിക്ക് തോന്നുന്നില്ല.അതൊരു പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനാണ്.
അതിനെ ചുറ്റിപ്പറ്റി നിന്നാല്‍ ദേശാഭിമാനിയില്‍ കവിത വരും, കഥ വരും. പാര്‍ട്ടിയുടെ എന്തെങ്കിലും പരിപാടിയില്‍ പാട്ട് പാടാന്‍ പറ്റും, കവിത എഴുതാന്‍ പറ്റും. അല്ലാതെ എന്നെ ഉത്തേജിപ്പിക്കുന്ന ഒരു സാഹിത്യവും പു.ക.സയില്‍ നിന്ന് എനിക്ക് കിട്ടിയിട്ടില്ല. ഓര്‍ഗനൈസേഷനിലൂടെ വളരേണ്ടതല്ല സാഹിത്യം. പിന്നെ വേറെ ഓപ്ഷനൊന്നും ഇല്ലാത്തത് കൊണ്ട് ആള്‍ക്കാര്‍ അതില്‍ കൂടിയിരിക്കുന്നതാണ്. ആരേയും കുറ്റം പറയാനൊന്നുമില്ല. അത് ഓരോരുത്തരുടേയും അഭിരുചിയാണെന്ന് അദ്ദേഹം പറഞ്ഞു