Connect with us

117 വര്ഷം മുൻപുണ്ടായ ആ ഭൂകമ്പം കേരളം എപ്പോൾ വേണമെങ്കിലും നേരിടാം ! കൊച്ചി ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. – സാമൂഹിക പ്രവർത്തകൻ ജോൺ പെരുവന്താനം !

Interviews

117 വര്ഷം മുൻപുണ്ടായ ആ ഭൂകമ്പം കേരളം എപ്പോൾ വേണമെങ്കിലും നേരിടാം ! കൊച്ചി ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. – സാമൂഹിക പ്രവർത്തകൻ ജോൺ പെരുവന്താനം !

117 വര്ഷം മുൻപുണ്ടായ ആ ഭൂകമ്പം കേരളം എപ്പോൾ വേണമെങ്കിലും നേരിടാം ! കൊച്ചി ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. – സാമൂഹിക പ്രവർത്തകൻ ജോൺ പെരുവന്താനം !

കേരളം രണ്ടു വർഷമായി കടന്നു പോകുന്നത് അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പ്രവചിക്കാൻ പോലും സാധികാത്ത അത്ര പ്രതിസന്ധികൾ ഭൂമിയെ വിഴുങ്ങുന്നു . രണ്ടാം പ്രളയത്തിൽ നിന്നും കേരളം കരകയറുമ്പോൾ ഇനി നമ്മൾ കരുതിയിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് പരിസ്ഥിതി – സാമൂഹിക പ്രവർത്തകൻ ജോൺ പെരുവന്താനം . കൊച്ചി അറബിക്കടലിലേക്ക് താഴാൻ സാധ്യത ഉണ്ടെന്നും 117 വർഷങ്ങൾ എം,മുൻപുണ്ടായ ഭൂകമ്പം വീണ്ടും ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ജോൺ പറയുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനില്പിനെ കുറിച്ച് സംസാരിച്ചാണ് കേരളത്തിന്റെ ഇനിയുള്ള അവസ്ഥകളിലേക്ക് ജോൺ കടക്കുന്നത്. ” മുല്ലപെരിയാറിന്റെ കാര്യത്തില്‍ അതിന്റെ ആയുസ്സിനെപറ്റി ഒന്നും പറയാന്‍ സാധിക്കില്ല. ഒരു ഭൂകമ്പത്തിനുപോലും അണക്കെട്ടിനെ തകര്‍ക്കാനാകും. മുല്ലപെരിയറുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടായിരുന്ന സുവര്‍ണ്ണ അവസരം ഗാര്‍ഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുക എന്നതായിരുന്നു. ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ട് കാലഹരണപ്പെട്ട അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് ഇനി ഒരു സാധ്യതക്കുറവാണ്. കേരളത്തില്‍ നിലവില്‍ മുല്ലപെരിയാര്‍ ഉള്‍പ്പെടെ 28 അണക്കെട്ടുകള്‍ പ്രായപരിധി കഴിഞ്ഞ് നില്‍ക്കുന്നു. ആ അണക്കെട്ടുകളൊക്കെയും പുനര്‍നിര്‍മ്മിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടത്താന്‍പോലും ഭരണകൂടം ശ്രമിക്കുന്നില്ല. ഇനി ഏതു നിമിഷവും കേരളം ഒരു വലിയ ഭൂകമ്പത്തെ പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ട്. 117 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വലിയൊരു ഭൂകമ്പം പാലക്കാട് കേന്ദ്രീകരിച്ച് ഉണ്ടാകുകയും ഇന്നത്തെ കോയമ്പത്തൂര്‍ പൂര്‍ണമായും തകര്‍ന്നു പോകുകയും ചെയ്തിരുന്നു. ഓരോ നൂറ്റാണ്ടുകളിലും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാം. അത്തരത്തിലൊരു ഭൂകമ്പത്തെ ഏതു നിമിഷവും കേരളത്തിന് അഭിമുഖീകരിക്കേണ്ടി വരാം.

കൊച്ചി എന്ന നഗരം ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. ലോകത്തിന്റെ ഏല്ലാ ഭാഗത്തുനിന്നുമുള്ള കല്ല്, മണല്‍, സിമെന്റ് എല്ലാം ഒരു സ്ഥലത്തേക്ക്് കേന്ദ്രീകരിക്കുമ്പോള്‍ ഭൂമിയുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. കൊച്ചിയുടെ തീരത്തു നിന്ന് കടലിലേക്ക് 13 കിലോമീറ്റര്‍വരെയുള്ള ഭാഗങ്ങളില്‍ കടലിന്റെ ആഴം 14 മീറ്റര്‍മാത്രമാണ്. പിന്നീടുള്ള ഭാഗം 900 മീറ്റര്‍വരെ ആഴത്തിലേക്ക് പോകുന്നു. അതായത് ഈ 13 കിലോമീറ്റര്‍ എന്നത് ഒരു മണ്‍തിട്ടയാണ്. ഈ തിട്ടയിലാണ് കൊച്ചിയെന്ന നഗരം ഇരിക്കുന്നത്. ഈ തിട്ടയക്ക് താങ്ങാന്‍ കഴിയാത്ത ഭാരം ഉണ്ടായാല്‍ കൊച്ചി അറബിക്കടലിലേക്ക് താഴ്ന്നുപോകും.

ഇതെല്ലം മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
ഭൂമിക്കുളള പരിമിതികളെ നമ്മള്‍ അംഗീകരിക്കണം. ഭൂമിയുടെ വിസ്തീര്‍ണം ഒരിക്കലും വര്‍ദ്ധിക്കുന്നില്ല. മനുഷ്യന്‍ കൃഷി ചെയ്തു നിര്‍മ്മിക്കുന്നവ മാത്രമാണ് ഭൂമിയില്‍ വര്‍ദ്ധിക്കുന്നത്. പാറ വര്‍ദ്ധിക്കുന്നില്ല, മണ്ണ് വര്‍ദ്ധിക്കുന്നില്ല, വായു വര്‍ദ്ധിക്കുന്നില്ല. പ്രകൃതിയുടെ വിഭവങ്ങളെന്നു വിളിക്കുന്ന അല്ലെങ്കില്‍ നാച്വറല്‍ ഇക്കോണമി എന്നു വിളിക്കുന്ന ഒന്നും ഇവിടെ വികസിക്കുന്നില്ല. ഇത് വര്‍ദ്ധിക്കില്ലാത്തതുകൊണ്ട് മനുഷ്യന്‍ ഈ വിഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉപഭോഗമേ പ്രകൃതിയില്‍ നിന്നും നടത്താന്‍ പാടുള്ളൂ. നമ്മുടെ വികസന കാഴ്ച്ചപാട് ഈ ഒരു രീതിയില്‍ തുടര്‍ന്നാല്‍ ഒരു മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷം ആവാസ വ്യവസ്ഥയില്‍ മാറ്റംവന്ന് സര്‍വ്വജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കും. ലോകത്തിന്റെ ശരാശരി ചൂട് പതിനാറു ഡിഗ്രിയാണ്. ചൂട് ഒരു ഡിഗ്രി വര്‍ദ്ധിച്ചാല്‍തന്നെ മനുഷ്യനെ അത് പ്രതികൂലമായി ബാധിക്കും. പ്രകൃതിയിലെ ധ്രുവപ്രദേശങ്ങളിലെല്ലാം മഞ്ഞുരുകികൊണ്ടിരിക്കുകയാണ്. ഇത് ഉരുകുന്നതു പോലെ തന്നെ പഴയസ്ഥിതിയിലേക്ക് തിരികെയെത്തേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മഞ്ഞ് ഉരുകുന്ന പ്രതിഭാസം മാത്രമാണ് സംഭവിക്കുന്നത്. ഇത് കടലിലെ ജലനിരപ്പ് ഉയര്‍ത്തുന്നു. ഇപ്പോള്‍ മുപ്പത് സെന്റീമീറ്റര്‍വരെ ഉയര്‍ന്നിട്ടുണ്ട് ഈ ജലനിരപ്പ്. പെസഫിക് സമുദ്രത്തില്‍ പെറുവിന്റെ തീരത്തു നിന്നും ഒരു എല്‍നിനൊ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രതിഭാസം കടല്‍ജലത്തെ ചൂടുപിടിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തി അവിടെനിന്ന് അറബിക്കടലിലേക്കും വ്യാപിക്കുന്നു. ഇതുമൂലമുണ്ടായ ന്യൂനമര്‍ദ്ധപാത്തിയാണ് ഇക്കുറി കേരളത്തില്‍ കാലവര്‍ഷം ശക്തമാക്കിയത്.

കടപ്പാട് – ഉദയരാവി (അഭിമുഖം )

john peruvanthanam about kerala’s future

More in Interviews

Trending

Recent

To Top