Malayalam Breaking News
ബോളിവുഡ് ബോക്സോഫീസില്‍ കൊടിപാറിച്ച് സഞ്ജു .
ബോളിവുഡ് ബോക്സോഫീസില്‍ കൊടിപാറിച്ച് സഞ്ജു .
By
ബോളിവുഡ് ബോക്സോഫീസില്‍ കൊടിപാറിച്ച് സഞ്ജു .
ഇന്ത്യന്‍ ചലച്ചിത്ര ലോകം അക്ഷമരായി കാത്തിരുന്ന രാജ്കുമാര്‍ ഹിറാനി- രണ്‍ബീര്‍ കപൂര്‍ ചിത്രമായ
‘സഞ്ജു ‘ ഈ , വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓപണിംഗ് കളക്ഷന്‍ നേടി ബോളിവുഡ് സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്.ബി ടൌണിലെ വികൃതി പയ്യനായിരുന്ന സഞ്ജയ് ദത്തിന്‍റെ ജീവചരിത്രമാണ് ബോളിവുഡ് ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ജൈത്രയാത്ര ആരംഭിച്ചിരിക്കുന്നത്.
ആദ്യദിനത്തില്‍ ₹ 34.75 കോടിയാണ് സഞ്ജു വാരികൂട്ടിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ – അനില്‍ കപൂര്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ‘റേസ് 3’ യുടെ ₹ 29.17 കോടി എന്ന ആദ്യദിന റെക്കോര്‍ഡ് കളക്ഷനാണ് സഞ്ജു ബ്രേക്ക് ചെയ്തിരിക്കുന്നത്.ബോളിവുഡ് സിനിമയുടെ അമരക്കാരായ ‘കപൂര്‍’ ഫാമിയിലെ ഇളമുറക്കാരനായ രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി കൊണ്ടായിരിക്കും സഞ്ജു ഫിനിഷ് ചെയ്യുക എന്നാണ് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
written by ashiq rock
sanju movie box office collection report