Connect with us

കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ചടങ്ങില്‍ മുഖ്യാതിഥി നടി ശാരദ..

IFFK

കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ചടങ്ങില്‍ മുഖ്യാതിഥി നടി ശാരദ..

കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ചടങ്ങില്‍ മുഖ്യാതിഥി നടി ശാരദ..

കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിയ്ക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യാതിഥി നടി ശാരദയാണ്. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശാരദ . തുര്‍ക്കി ചിത്രമായ പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.

14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും കൃഷാന്ദിന്‍റെ വൃത്താകൃതിയിലുള്ള ചതുരവുമാണ്. അതെ സമയം രണ്ട് ഇന്ത്യൻ സിനിമകൾ കൂടി മത്സരവിഭാഗത്തിൽ ഉണ്ട്. മത്സരവിഭാഗത്തിൽ ഉള്ള സിനിമകളിൽ ഒമ്പതെണ്ണം നവാഗത സംവിധായകരുടേതാണ്. മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

ലബനൻ സംവിധായകൻ അഹമ്മദ് ഗോസൈനിന്‍റെ ‘ഓൾ ദിസ് വിക്ടറി’, ഫ്രഞ്ച് സംവിധായകൻ ബോറിസ് ലോജ് കീന്‍റെ ‘കമീൽ’, സൗത്ത് ആഫ്രിക്കൻ സംവിധായകൻ ബ്രട്ട് മിഖായേലിന്‍റെ ‘ഫിയലാസ് ചൈൽഡ്’, ചൈനീസ് സംവിധായകൻ യാങ്ങ് പിങ്ങ് ഡാവോയുടെ ‘മൈ ഡിയർ ഫ്രണ്ട്’, സീസർ ഡിയസിന്‍റെ ഫ്രഞ്ച് സിനിമ ‘അവർ മദേഴ്സ്’, ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടണ്ണിന്‍റെ ‘പക്കറെറ്റെ’, റഷ്യൻ സംവിധായകൻ മിഖായേൽ ഇഡോവിന്‍റെ ‘ദി ഹ്യൂമറിസ്റ്റ്’, ഹൊസെ മറിയ കബ്രാലിന്‍റെ ‘ദി പ്രൊജക്ഷനിസ്റ്റ്’, ജപ്പാനീസ് സംവിധായകൻ ജോ ഒഡാഗിരി ‘ദേ സേ നത്തിങ്ങ് സ്റ്റേയിസ് ദി സേം’, ഓസ്ട്രിയൻ സംവിധായകൻ ഹിലാൽ ബെയ്ദറോവിന്‍റെ ‘വെൻ ദി പെർസിമൺസ് ഗ്രോ’ എന്നിവയാണ് മത്സര വിഭാഗത്തിലേക്കുള്ള 10 വിദേശചിത്രങ്ങൾ .മലയാളി സംവിധായിക ഗീതു മോഹൻദാസിന്‍റെ മൂത്തോനും മേളയിലുണ്ട്.

ഇത്തവണത്തെ കാൻ ചലച്ചിത്രോത്സവത്തിൽ‍ പാം ദി ഓർ‍ പുരസ്‌കാരം നേടിയ ‘പാരസൈറ്റ്’ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയൻ‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച ചെയ്യുന്നത്.ബോങ് ജൂൻ‍ ഹോവാണ് ഈ കോമിക് ത്രില്ലർ‍ സിനിമയുടെ സംവിധായകൻ‍.

IFFK 2019

More in IFFK

Trending

Recent

To Top