Connect with us

തലസ്ഥാന നഗരി ഇനി സിനിമ ലഹരിയിൽ; 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം!

IFFK

തലസ്ഥാന നഗരി ഇനി സിനിമ ലഹരിയിൽ; 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം!

തലസ്ഥാന നഗരി ഇനി സിനിമ ലഹരിയിൽ; 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം!

24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവന്തപുരം സാക്ഷിയായി.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,മുഖ്യാതിഥിയായെത്തിയ നടി ശാരദ, സംവിധായകന്‍ കമല്‍,മേയര്‍ കെ ശ്രീകുമാര്‍,ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകൻ ഖൈറി ബെഷാറ,സംവിധായകന്‍ ഷാജി എന്‍ കരുണ്‍, എം.എല്‍ എ വി കെ പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ എഡിറ്റര്‍ ബീനാ പോള്‍, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു റാണി ജോര്‍ജ് ഐ എ എസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യാതിഥിയായെത്തിയ ശാരദയെ മേയര്‍ കെ ശ്രീകുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

മലയാള സിനിമാചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ഫസ്റ്റ് വോള്യം ഓഫ് ഹിസ്റ്ററി ഓഫ് മലയാളം സിനിമ എന്ന പുസ്തകം മുഖ്യമന്ത്രി ഷാജി എന്‍ കരുണിനു നല്‍കി പ്രകാശനം നിർവ്വഹിച്ചു.എട്ട് ദിവസങ്ങളിലായി 186 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.ചിത്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഫെസ്റ്റിവല്‍ ബുക്കിന്റെയും ബുള്ളറ്റിന്റെയും പ്രകാശനവും ചടങ്ങിൽ നടന്നു.ചലച്ചിത്ര അക്കാദമിയുടെ പുസ്തകമായ ചലച്ചിത്ര സമീക്ഷ നടി ശാരദ ഖൈറി ബെഷാറയ്ക്കു നല്‍കി പ്രകാശനം ചെയ്തു.നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.

about iffk 2019

More in IFFK

Trending

Recent

To Top