Connect with us

സത്യഭാമയുടെ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ!!!

Malayalam

സത്യഭാമയുടെ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ!!!

സത്യഭാമയുടെ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ!!!

സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ്, ​ഗവൺമെന്റ് സെക്രട്ടറിയും 15 ദിവസം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ അം​ഗം ബീനാകുമാരി നിർദ്ദേശിച്ചു. ഇന്നലെയാണ് പ്രശസ്ത കലാകാരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം പുറത്തറിഞ്ഞത്.

മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല എന്നായിരുന്നു ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സത്യഭാമ ജൂനിയർ പറഞ്ഞത്.

സംഭവത്തിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് മുൻപിലും അവർ വീണ്ടും അധിക്ഷേപം തുടരുന്നുവെന്നും പറഞ്ഞിരുന്നു. താൻ പറഞ്ഞതിൽ യാതൊരു തെറ്റില്ലെന്നും കലയിൽ സൗന്ദര്യത്തിനാണ് പ്രാധാന്യമെന്നുമായിരുന്നു രണ്ടാം തവണ സത്യഭാമ പറഞ്ഞത്. കലാ-സാംസ്കാരിക മേഖലയിൽ വൻ പ്രതിഷേധങ്ങൾ‌ക്കാണ് സംഭവം വഴിവച്ചത്. സത്യഭാമ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആർഎൽവി കോളേജിലും പ്രതിഷേധം ശക്തമാവുകയാണ്.

More in Malayalam

Trending