Connect with us

മൂക്കില്‍ നിന്ന് രക്തസ്രാവം; ഹിമാന്‍ഷി ഖുറാന റുമാനിയന്‍ ആശുപത്രിയില്‍…

News

മൂക്കില്‍ നിന്ന് രക്തസ്രാവം; ഹിമാന്‍ഷി ഖുറാന റുമാനിയന്‍ ആശുപത്രിയില്‍…

മൂക്കില്‍ നിന്ന് രക്തസ്രാവം; ഹിമാന്‍ഷി ഖുറാന റുമാനിയന്‍ ആശുപത്രിയില്‍…

നടിയും മോഡലും ഗായികയുമായ ഹിമാന്‍ഷി ഖുറാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുമാനിയയില്‍ ആണ് താരം ചികിത്സയിലുള്ളത്. കടുത്ത പനിയും മൂക്കില്‍ നിന്ന് രക്തസ്രാവവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പഞ്ചാബി ചിത്രമായ ‘ഫറ്റൊ ദേ യാര്‍ ബഡേ നേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി റുമാനിയയില്‍ എത്തിയതായിരുന്നു താരം. ജീത് ജാങ്കേ ജഹാന്‍, സദ്ദ ഹഖ്, ലെതര്‍ ലൈഫ്, അഫ്‌സര്‍ തുടങ്ങിയ സിനിമകളിലൂടെയും ബിഗ് ബോസ് സീസണ്‍ 13ലൂടെയും ശ്രദ്ധ നേടിയ നടിയാണ് ഹിമാന്‍ഷി.

മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ഷൂട്ടിങ്ങിനിറങ്ങിയ നടിക്ക് കടുത്ത പനിയെ തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഇത് വകവെക്കാതെ ഷൂട്ടിങ് തുടര്‍ന്നതോടെ സ്ഥിതി വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

More in News

Trending

Recent

To Top