Malayalam Breaking News
ദിലീപ് – ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പേരിട്ടു – ‘ നീതി ‘; കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ദിലീപ് – ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പേരിട്ടു – ‘ നീതി ‘; കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
By
ദിലീപ് – ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പേരിട്ടു – ‘ നീതി ‘; കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രൊഫസർ ഡിങ്കന് ശേഷം ദിലീപ് നായകനാകുന്നത് ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലാണ് . ചിത്രത്തിന് ഇപ്പോൾ പേരിട്ടിരിക്കുകയാണ് . നീതി എന്നാണ് ടൈറ്റിൽ . ഈ ചിത്രത്തില്‍ ദിലീപ് ഒരു വക്കീല്‍ ആയാണ് അഭിനയിക്കുന്നത് എന്നും, വിക്കനായ ഒരു വക്കീലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബോളിവുഡ് വമ്പന്‍ കമ്പനിയായ ആയ വയാകോം 18 മോഷന്‍ പിക്ചര്‍സ്ന്റെ മലയാള സിനിമയിലെ ആദ്യത്തെ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം എന്നതും നീതിയുടെ പ്രത്യേകതയാണ്.
മറ്റൊരു പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ യു ടി വി മലയാളത്തില്‍ എത്തിയത് ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ടീമിന്റെ ഗ്രാന്‍ഡ് മാസ്റ്ററിലൂടെയും , റോക്ക് ലൈന്‍ പിക്ചര്‍സ് മലയാളത്തില്‍ എത്തിയത് ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ടീമിന്റെ വില്ലനിലൂടെയും ആയിരുന്നു.
നീതി എന്ന ഈ ചിത്രത്തില്‍ ദിലീപിന് രണ്ടു നായികമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മംമ്ത മോഹന്‍ദാസും , പ്രിയ ആനന്ദും . നീതിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ് ആണ്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ പാകത്തിനാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇതിനു രചനയും നിര്‍വഹിച്ചിരിക്കുന്നത്.
Dileeps new movie name
